വിവരങ്ങള്‍ കാണിക്കുക

ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ഒരു ഗർഭസ്ഥ​ശി​ശു​വി​നെ നശിപ്പി​ക്കുക എന്ന അർഥത്തിൽ “ഗർഭച്ഛി​ദ്രം” എന്ന പദം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടില്ല. എന്നാൽ ഗർഭസ്ഥ​ശി​ശു ഉൾപ്പെ​ടെ​യുള്ള മനുഷ്യ​ജീ​വനെ ദൈവം എങ്ങനെ കാണു​ന്നെന്നു ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം.

 ജീവൻ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. (ഉൽപത്തി 9:6; സങ്കീർത്തനം 36:9) ഗർഭസ്ഥ​ശി​ശു ഉൾപ്പെ​ടെ​യുള്ള എല്ലാ മനുഷ്യ​ജീ​വ​നെ​യും ദൈവം വളരെ അമൂല്യ​മാ​യി കാണുന്നു. അതു​കൊണ്ട്‌ മനഃപൂർവ്വം ഒരു വ്യക്തി ഗർഭസ്ഥ​ശി​ശു​വി​നെ കൊന്നാൽ ദൈവം അതിനെ കൊല​പാ​ത​ക​മാ​യാ​ണു കാണു​ന്നത്‌.

 ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നതു കാണാം. “മനുഷ്യർ തമ്മിലു​ണ്ടായ മല്‌പി​ടി​ത്ത​ത്തി​നി​ടെ, ഗർഭി​ണി​യായ ഒരു സ്‌ത്രീ​ക്കു ക്ഷതമേ​റ്റിട്ട്‌ അവൾ മാസം തികയാ​തെ പ്രസവി​ച്ച​ത​ല്ലാ​തെ ആർക്കും ജീവഹാ​നി സംഭവി​ച്ചി​ട്ടി​ല്ലെ​ങ്കിൽ സ്‌ത്രീ​യു​ടെ ഭർത്താവ്‌ ചുമത്തുന്ന നഷ്ടപരി​ഹാ​രം കുറ്റക്കാ​രൻ കൊടു​ക്കണം. ന്യായാ​ധി​പ​ന്മാർ മുഖേന വേണം അയാൾ അതു കൊടു​ക്കാൻ. എന്നാൽ ജീവഹാ​നി സംഭവി​ച്ചെ​ങ്കിൽ നീ ജീവനു പകരം ജീവൻ കൊടു​ക്കണം.”—പുറപ്പാട്‌ 21:22, 23. a

 ജീവൻ നാമ്പി​ടു​ന്നത്‌ എപ്പോൾ?

 എപ്പോ​ഴാണ്‌ ഒരു സ്‌ത്രീ​യു​ടെ വയറ്റിൽ ജീവൻ നാമ്പി​ടു​ന്നത്‌? അവൾ ഗർഭി​ണി​യാ​കുന്ന സമയത്ത്‌. ഗർഭാ​വ​സ്ഥ​യി​ലുള്ള ഒരു കുഞ്ഞിനെ ഒരു വ്യക്തി​യാ​യി​ട്ടാ​ണു ദൈവം കാണു​ന്ന​തെന്നു ബൈബിൾ പറയുന്നു. ഗർഭസ്ഥ​ശി​ശു​വി​ന്റെ ജീവ​നെ​യും പിറന്നു​വീണ ഒരു കുഞ്ഞിന്റെ ജീവ​നെ​യും ദൈവം വേർതി​രിച്ച്‌ കാണു​ന്നില്ല എന്നതി​നുള്ള ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  •   ദൈവ​ത്താൽ പ്രചോ​ദി​ത​നാ​യി ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ വെറു​മൊ​രു ഭ്രൂണ​മാ​യി​രു​ന്ന​പ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു.” (സങ്കീർത്തനം 139:16) ഒരു ശിശു​വാ​യി ജനിക്കു​ന്ന​തി​നു മുമ്പേ ദൈവം ദാവീ​ദി​നെ ഒരു വ്യക്തി​യാ​യി കണ്ടു.

  •   പ്രവാ​ച​ക​നായ യിരെമ്യ ജനിക്കു​ന്ന​തി​നു മുമ്പേ അദ്ദേഹ​ത്തി​നു​വേണ്ടി ഒരു പ്രത്യേ​ക​ദൗ​ത്യം ദൈവ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. ദൈവം യിരെ​മ്യ​യോ​ടു പറഞ്ഞു: “ഗർഭപാ​ത്ര​ത്തിൽ നിന്നെ രൂപ​പ്പെ​ടു​ത്തു​ന്ന​തി​നു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. നീ ജനിക്കു​ന്ന​തി​നു മുമ്പേ ഞാൻ നിന്നെ വിശു​ദ്ധീ​ക​രി​ച്ചു. ഞാൻ നിന്നെ ജനതകൾക്കു പ്രവാ​ച​ക​നാ​ക്കി.”—യിരെമ്യ 1:5.

  •   അജാത​ശി​ശു​വി​നെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതെ ഗ്രീക്കു​പദം തന്നെയാ​ണു ജനിച്ച കുഞ്ഞിനെ കുറി​ക്കാ​നും ബൈബി​ളെ​ഴു​ത്തു​കാ​ര​നും വൈദ്യ​നും ആയ ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. —ലൂക്കോസ്‌ 1:41; 2:12, 16.

 ഗർഭച്ഛി​ദ്രം നടത്തി​യ​വ​രോ​ടു ദൈവം ക്ഷമിക്കു​മോ?

 ഗർഭച്ഛി​ദ്രം നടത്തി​യ​വർക്കും ദൈവ​ത്തി​ന്റെ ക്ഷമ നേടാൻ കഴിയും. ജീവൻ സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം അംഗീ​ക​രി​ക്കു​ന്ന​വർക്കു കുറ്റ​ബോ​ധം​കൊണ്ട്‌ ബുദ്ധി​മു​ട്ടേണ്ട ആവശ്യ​മില്ല. “യഹോവ b കരുണാ​മ​യ​നും അനുക​മ്പ​യു​ള്ള​വ​നും. . . . സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.” (സങ്കീർത്തനം 103:8-12) ഗർഭച്ഛി​ദ്രം ഉൾപ്പെ​ടെ​യുള്ള എല്ലാ പാപങ്ങ​ളെ​ക്കു​റി​ച്ചും ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്ന​വ​രോ​ടു യഹോവ ക്ഷമിക്കും.—സങ്കീർത്തനം 86:5.

 അമ്മയു​ടെ​യോ കുഞ്ഞി​ന്റെ​യോ ജീവൻ അപകട​ത്തി​ലാ​ണെ​ങ്കിൽ ഗർഭച്ഛി​ദ്രം നടത്താ​മോ?

 അജാത​ശി​ശു​വി​ന്റെ ജീവനെ ദൈവം എങ്ങനെ കാണു​ന്നെന്നു ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം. എന്നാൽ അമ്മയു​ടെ​യോ കുഞ്ഞി​ന്റെ​യോ ജീവൻ അപകട​ത്തി​ലാണ്‌ എന്ന വാദം ഗർഭച്ഛി​ദ്ര​ത്തിന്‌ ഒരു ന്യായീ​ക​ര​ണമല്ല.

 ഒരു കുഞ്ഞിന്റെ ജനനസ​മ​യത്ത്‌ അമ്മയുടെ ജീവനാ​ണോ കുഞ്ഞിന്റെ ജീവനാ​ണോ വേണ്ടത്‌ എന്നു തീരു​മാ​നി​ക്കേണ്ട വളരെ വിരള​മായ ഒരു സാഹച​ര്യം വരു​ന്നെ​ങ്കി​ലോ? അത്തരം സന്ദർഭ​ങ്ങ​ളിൽ, അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രാ​ണു ആരുടെ ജീവൻ രക്ഷിക്ക​ണ​മെന്നു തീരു​മാ​നി​ക്കേ​ണ്ടത്‌.

a കുഞ്ഞിന്റെ ജീവ​നെ​ക്കാൾ അമ്മയുടെ ജീവനു പ്രാധാ​ന്യ​മുണ്ട്‌ എന്നു വരുന്ന വിധത്തി​ലാ​ണു ചിലർ ഇസ്രാ​യേ​ല്യർക്കുള്ള ഈ നിയമം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ എബ്രാ​യ​പാ​ഠ​ത്തിൽ അമ്മയു​ടെ​യും കുഞ്ഞി​ന്റെ​യും ജീവനു ഭീഷണി​യാ​കുന്ന സംഭവ​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌.

b ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.