വിവരങ്ങള്‍ കാണിക്കുക

എന്നെക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

എന്നെക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 നിങ്ങൾ ദൈവത്തെ ഒരു വ്യക്തി എന്ന നിലയിൽ അറിയാ​നും സുഹൃ​ത്താ​ക്കാ​നും മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. അതാണ്‌ നിങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം. (മത്തായി 22:37, 38; യാക്കോബ്‌ 4:8) ദൈവ​ത്തി​ന്റെ ഇഷ്ടം എങ്ങനെ ചെയ്യാ​മെന്ന്‌ യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​ലൂ​ടെ​യും ജീവി​ത​ത്തി​ലൂ​ടെ​യും നമുക്ക്‌ അറിയാ​നാ​കും. (യോഹന്നാൻ 7:16, 17) യേശു കേവലം ദൈ​വേ​ഷ്ട​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക മാത്രമല്ല അത്‌ സ്വന്തം ജീവി​ത​ത്തി​ലൂ​ടെ കാണി​ച്ചു​ത​രു​ക​യും ചെയ്‌തു. ‘സ്വന്തം ഇഷ്ടം ചെയ്യാനല്ല, പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌’ താൻ വന്നത്‌ എന്നു പറഞ്ഞു​കൊണ്ട്‌ യേശു സ്വന്തം ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം വ്യക്തമാ​ക്കി.—യോഹ​ന്നാൻ 6:38.

ദൈ​വേ​ഷ്ടം അറിയാൻ എനിക്ക്‌ എന്തെങ്കി​ലും വെളി​പാ​ടോ, ദൈവ​വി​ളി​യോ, അടയാ​ള​മോ ലഭിക്ക​ണോ?

 വേണ്ടാ, കാരണം മനുഷ്യ​രോ​ടു​ള്ള ദൈവ​ത്തി​ന്റെ സന്ദേശം ബൈബി​ളി​ലുണ്ട്‌. “എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ” ഒരാളാ​യി​ത്തീ​രാൻ അത്‌ നിങ്ങളെ സഹായി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) നിങ്ങളു​ടെ ‘ചിന്താ​പ്രാ​പ്‌തി​യോ​ടൊ​പ്പം’ ബൈബിൾ ചേർത്തു​വെ​ച്ചു​കൊണ്ട്‌ ദൈ​വേ​ഷ്ടം പഠിക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു.—റോമർ 12:1, 2; എഫെസ്യർ 5:17.

എനിക്ക്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നാ​കു​മോ?

 തീർച്ച​യാ​യും. കാരണം ബൈബിൾ പറയു​ന്നത്‌, “ദൈവ​ത്തി​ന്റെ കല്‌പ​ന​കൾ ഒരു ഭാരമല്ല” എന്നാണ്‌. (1 യോഹ​ന്നാൻ 5:3) അതിന്‌ അർഥം ദൈവ​ത്തി​ന്റെ കല്‌പ​ന​കൾ അനുസ​രി​ക്കു​ക എന്നത്‌ എപ്പോ​ഴും എളുപ്പ​മാണ്‌ എന്നല്ല. പക്ഷേ അതിനാ​യി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾക്ക്‌ ലഭിക്കുന്ന അനു​ഗ്ര​ഹം വളരെ വലുതാ​യി​രി​ക്കും. യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”—ലൂക്കോസ്‌ 11:28.