വിവരങ്ങള്‍ കാണിക്കുക

ബൈബി​ളിൽ വൈരു​ധ്യ​ങ്ങൾ ഉണ്ടോ?

ബൈബി​ളിൽ വൈരു​ധ്യ​ങ്ങൾ ഉണ്ടോ?

ബൈബിൾ നൽകുന്ന ഉത്തരം

 ഇല്ല, മുഴു​ബൈ​ബി​ളും യോജി​പ്പു​ള്ള​താണ്‌. ബൈബി​ളി​ന്റെ ചില ഭാഗങ്ങൾക്ക്‌ മറ്റു ഭാഗങ്ങ​ളു​മാ​യി വൈരു​ധ്യ​മു​ള്ള​താ​യി തോന്നി​യേ​ക്കാം. എന്നാൽ താഴെ​പ്പ​റ​യു​ന്ന ഒന്നോ അതില​ധി​ക​മോ തത്ത്വങ്ങൾ പരിഗ​ണി​ക്കു​മ്പോൾ യഥാർഥ​ത്തിൽ വൈരു​ധ്യ​ങ്ങൾ ഇല്ലെന്നു മനസ്സി​ലാ​കും:

  1.   സന്ദർഭം പരിഗ​ണി​ക്കു​ക. സന്ദർഭ​ത്തിൽനിന്ന്‌ അടർത്തി​മാ​റ്റി​യാൽ ഒരു എഴുത്തു​കാ​ര​ന്റെ വാക്കു​കൾക്ക്‌ അതിൽത്ത​ന്നെ വൈരു​ധ്യ​മു​ള്ള​താ​യി തോന്നി​യേ​ക്കാം.

  2.   എഴുത്തുകാരന്റെ വീക്ഷണം മനസ്സി​ലാ​ക്കു​ക. ഒരു സംഭവ​ത്തി​ന്റെ ദൃക്‌സാ​ക്ഷി​കൾ പറയുന്ന കാര്യങ്ങൾ കൃത്യ​ത​യു​ള്ള​താ​യി​രി​ക്കും. പക്ഷേ, അവർ എല്ലാവ​രും ഒരേ വാക്കുകൾ ഉപയോ​ഗി​ച്ചെ​ന്നു വരില്ല, ഒരേ വിശദാം​ശ​ങ്ങൾ നൽകി​യെ​ന്നും വരില്ല.

  3.   ചരിത്രപരമായ വസ്‌തു​ത​ക​ളും സംസ്‌കാ​ര​വും കണക്കി​ലെ​ടു​ക്കു​ക.

  4.   ഉപയോഗിച്ചിരിക്കുന്ന വാക്കു​ക​ളു​ടെ അക്ഷരീ​യ​മാ​യ അർഥവും ആലങ്കാ​രി​ക​മാ​യ അർഥവും വേർതി​രി​ച്ചു മനസ്സി​ലാ​ക്കു​ക.

  5.   ഒരു പ്രവൃ​ത്തി​യു​ടെ കർത്താവ്‌ ഒരു പ്രത്യേ​ക​വ്യ​ക്തി​യാ​യി പറയ​പ്പെ​ട്ടേ​ക്കാം, എന്നാൽ, യഥാർഥ​ത്തിൽ അദ്ദേഹ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല അത്‌ ചെയ്‌തത്‌. a

  6.   കൃത്യ​ത​യു​ള്ള ഒരു ബൈബിൾപ​രി​ഭാ​ഷ ഉപയോ​ഗി​ക്കു​ക.

  7.   ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളെ അബദ്ധധാ​ര​ണ​ക​ളും മതവി​ശ്വാ​സ​ങ്ങ​ളും ആയി കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌.

 ബൈബി​ളിൽ ഉള്ളതായി തോന്നുന്ന ചില പൊരു​ത്ത​ക്കേ​ടു​കൾ വിശദീ​ക​രി​ക്കാൻ മേൽപ്പറഞ്ഞ തത്ത്വങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ പിൻവ​രു​ന്ന ദൃഷ്ടാ​ന്ത​ങ്ങൾ കാണി​ച്ചു​ത​രു​ന്നു.

തത്ത്വം 1: സന്ദർഭം

  ഏഴാം ദിവസം ദൈവം വിശ്ര​മ​ത്തിൽ പ്രവേ​ശി​ച്ചു​വെ​ങ്കിൽപ്പി​ന്നെ ദൈവം പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ? ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​പ്പിൻവി​വ​ര​ണ​ത്തിൽ ദൈവം, “താൻ ചെയ്‌ത സകല​പ്ര​വൃ​ത്തി​യിൽനി​ന്നും ഏഴാം ദിവസം നിവൃ​ത്ത​നാ​യി” എന്നു പറഞ്ഞി​രി​ക്കു​ന്നു. ഭൂമി​യോ​ടു ബന്ധപ്പെട്ട ദൈവ​ത്തി​ന്റെ സൃഷ്ടി​പ്പിൻപ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ അവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. (ഉൽപത്തി 2:2-4) “എന്റെ പിതാവ്‌ ഇപ്പോ​ഴും പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞത്‌ ഇതിന്‌ വൈരു​ധ്യ​മാ​യി​ട്ടല്ല. കാരണം യേശു പറഞ്ഞത്‌ ദൈവ​ത്തി​ന്റെ മറ്റു പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചാണ്‌. (യോഹന്നാൻ 5:17) ആ പ്രവൃ​ത്തി​ക​ളിൽ ബൈബി​ളി​ന്റെ എഴുത്തി​നെ നയിച്ച​തും മനുഷ്യ​കു​ടും​ബ​ത്തി​ന്റെ കാര്യങ്ങൾ ശ്രദ്ധി​ച്ച​തും അവർക്ക്‌ മാർഗ​നിർദേ​ശ​ങ്ങൾ നൽകി​യ​തും ഒക്കെ ഉൾപ്പെ​ട്ടി​രു​ന്നു.—സങ്കീർത്തനം 20:6; 105:5; 2 പത്രോസ്‌ 1:21.

തത്ത്വം 2, 3: വീക്ഷണ​വും ചരി​ത്ര​വ​സ്‌തു​ത​ക​ളും

  യേശു അന്ധനെ സൗഖ്യ​മാ​ക്കി​യത്‌ എവി​ടെ​വെ​ച്ചാണ്‌? ലൂക്കോ​സി​ന്റെ സുവി​ശേ​ഷം പറയു​ന്നത്‌ യേശു ഒരു അന്ധനായ മനുഷ്യ​നെ സൗഖ്യ​മാ​ക്കി​യത്‌ “യെരീ​ഹോ​യോട്‌ അടുത്ത​പ്പോൾ” ആണെന്നാണ്‌. എന്നാൽ ഇതേ സംഭവ​ത്തെ​ക്കു​റിച്ച്‌ മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ പറയു​ന്നത്‌ യേശു “യെരീ​ഹോ വിട്ട്‌ പോകു​മ്പോൾ” രണ്ട്‌ അന്ധന്മാരെ സൗഖ്യ​മാ​ക്കി എന്നാണ്‌. (ലൂക്കോസ്‌ 18:35-43; മത്തായി 20:29-34) വ്യത്യ​സ്‌ത വീക്ഷണ​ങ്ങ​ളിൽനി​ന്നു​കൊണ്ട്‌ എഴുതിയ ഈ രണ്ടു വിവര​ണ​ങ്ങ​ളും യഥാർഥ​ത്തിൽ പരസ്‌പ​രം യോജി​പ്പു​ള്ള​താണ്‌. മത്തായി പറയു​ന്നത്‌ ശരിക്കും അവി​ടെ​യു​ണ്ടാ​യി​രു​ന്ന രണ്ട്‌ അന്ധന്മാ​രെ​ക്കു​റി​ച്ചു​ത​ന്നെ​യാണ്‌. എന്നാൽ ലൂക്കോസ്‌ പറയു​ന്ന​താ​ക​ട്ടെ, യേശു​വി​നോട്‌ നേരിട്ട്‌ അപേക്ഷിച്ച ഒരു അന്ധനെ​ക്കു​റി​ച്ചു മാത്ര​മാണ്‌. യേശു​വി​ന്റെ നാളിൽ യെരീ​ഹോ ഒരു ഇരട്ടപ്പ​ട്ട​ണ​മാ​യി​രു​ന്നു എന്നാണ്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​ന്മാർ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നത്‌. പഴയ യെരീ​ഹോ​ന​ഗ​രം സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌ പുതിയ റോമൻന​ഗ​ര​മാ​യ യെരീ​ഹോ​യിൽനിന്ന്‌ ഒന്നര കിലോ​മീ​റ്റർ ദൂരെ​യാ​യി​രു​ന്നു. ഈ രണ്ടു പട്ടണങ്ങ​ളു​ടെ​യും ഇടയ്‌ക്കു​വെ​ച്ചാ​യി​രി​ക്കാം യേശു ഈ അത്ഭുതം ചെയ്‌തത്‌.

തത്ത്വം 4: ആലങ്കാ​രി​ക​വും അക്ഷരീ​യ​വും ആയ പ്രയോ​ഗ​ങ്ങൾ

  ഭൂമി നശിപ്പി​ക്ക​പ്പെ​ടു​മോ? സഭാ​പ്ര​സം​ഗി 1:4-ൽ “ഭൂമി​യോ എന്നേക്കും നില്‌ക്കു​ന്നു” എന്നു പറയുന്നു. എന്നാൽ “മൂലപ​ദാർത്ഥ​ങ്ങൾ എരിഞ്ഞു ചാമ്പലാ​കും. ഭൂമി​യും അതിലുള്ള സമസ്‌ത​വും കത്തിന​ശി​ക്കും” എന്നു പറയുന്ന ഭാഗവു​മാ​യി ഇത്‌ വൈരു​ധ്യ​മാ​ണെ​ന്നു തോന്നി​യേ​ക്കാം. (2 പത്രോസ്‌ 3:10, പി.ഒ.സി.) എന്നാൽ ബൈബി​ളിൽ “ഭൂമി” എന്ന പദം അക്ഷരീ​യ​മാ​യി നമ്മുടെ ഗ്രഹത്തെ സൂചി​പ്പി​ക്കാ​നും ആലങ്കാ​രി​ക​മാ​യി അതിൽ ജീവി​ക്കു​ന്ന ആളുകളെ സൂചി​പ്പി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ഉൽപത്തി 1:1; 11:1) 2 പത്രോസ്‌ 3:10-ൽ “ഭൂമി” കത്തിന​ശി​ക്കും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ നമ്മുടെ ഗ്രഹം കത്തിന​ശി​ക്കും എന്നല്ല, പിന്നെ​യോ ‘ഭക്തികെട്ട മനുഷ്യ​രു​ടെ നാശം’ സംഭവി​ക്കും എന്നാണ്‌.—2 പത്രോസ്‌ 3:7.

തത്ത്വം 5: ഒരു പ്രവൃ​ത്തി​യു​ടെ കർത്താവ്‌

  കഫർന്ന​ഹൂ​മി​ലാ​യി​രുന്ന യേശു​വി​ന്റെ അടുക്കൽ ശതാധി​പ​ന്റെ അപേക്ഷ എത്തിച്ചത്‌ ആരാണ്‌? മത്തായി 8:5, 6-ൽ പറയു​ന്നത്‌ ശതാധി​പൻത​ന്നെ (സൈനി​കോ​ദ്യോ​ഗസ്ഥൻ) യേശു​വി​ന്റെ അടുക്കൽ വന്നു എന്നാണ്‌. എന്നാൽ ലൂക്കോസ്‌ 7:3-ൽ അപേക്ഷി​ക്കാ​നാ​യി യഹൂദ​മൂ​പ്പ​ന്മാ​രെ ശതാധി​പൻ യേശു​വി​ന്റെ അടുക്ക​ലേക്ക്‌ അയച്ചു എന്നു പറയുന്നു. പ്രത്യ​ക്ഷ​ത്തിൽ ഇത്‌ വൈരു​ധ്യ​മാ​യി തോന്നാം. വാസ്‌ത​വ​ത്തിൽ ശതാധി​പൻത​ന്നെ​യാണ്‌ ഈ അപേക്ഷ​യ്‌ക്ക്‌ മുൻ​കൈ​യെ​ടു​ത്തത്‌, തന്റെ പ്രതി​നി​ധി​ക​ളാ​യി യഹൂദ​മൂ​പ്പ​ന്മാ​രെ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു​വെ​ന്നേ​യു​ള്ളൂ.

തത്ത്വം 6: കൃത്യ​ത​യു​ള്ള പരിഭാഷ

  നമ്മളെ​ല്ലാ​വ​രും പാപം ചെയ്യു​ന്നു​ണ്ടോ? ആദ്യമ​നു​ഷ്യ​നാ​യ ആദാമിൽനിന്ന്‌ നമു​ക്കെ​ല്ലാം പാപം പാരമ്പ​ര്യ​മാ​യി കിട്ടി എന്നു ബൈബിൾ പറയുന്നു. (റോമർ 5:12) ഒരു നല്ല വ്യക്തി “പാപം ചെയ്യു​ന്നി​ല്ല,” “പാപം ചെയ്‌ക​യി​ല്ല” എന്നതു​പോ​ലെ​യു​ള്ള ചില ഭാഷാ​ന്ത​ര​ങ്ങൾ ഇതി​നോട്‌ വൈരു​ധ്യ​മാ​യി തോന്നി​യേ​ക്കാം. (1 യോഹന്നാൻ 3:6, സത്യ​വേ​ദ​പു​സ്‌ത​കം; ഓശാന) 1 യോഹന്നാൻ 3:6-ലെ “പാപം” എന്നതി​നു​ള്ള ഗ്രീക്കു​ക്രി​യ മൂലഭാ​ഷ​യിൽ വർത്തമാ​ന​കാ​ല​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആ ഭാഷയിൽ, സാധാ​ര​ണ​യാ​യി അതു തുടർച്ച​യാ​യ പ്രവർത്ത​ന​ത്തെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ ആദാമിൽനിന്ന്‌ പാരമ്പ​ര്യ​മാ​യി കിട്ടിയ ഒഴിവാ​ക്കാ​നാ​കാ​ത്ത പാപവും മനഃപൂർവം തുടർച്ച​യാ​യി ദൈവ​നി​യ​മ​ങ്ങൾ ലംഘി​ച്ചു​കൊണ്ട്‌ ചെയ്യുന്ന പാപവും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. എന്നാൽ ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ ഒരു നല്ല വ്യക്തി “പാപത്തിൽ നടക്കു​ന്നി​ല്ല,” “പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നില്ല” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ യാതൊ​രു വൈരു​ധ്യ​വും ഇല്ല.—പുതിയ ലോക ഭാഷാ​ന്ത​രം; സത്യ​വേ​ദ​പു​സ്‌ത​കം (ആധുനിക വിവർത്ത​നം)

തത്ത്വം 7: ബൈബി​ളി​നെ മതവി​ശ്വാ​സ​ങ്ങ​ളു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌

  യേശു ദൈവ​ത്തോ​ടു സമനാ​ണോ അതോ ദൈവ​ത്തെ​ക്കാൾ താഴ്‌ന്ന​വ​നാ​ണോ? ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “ഞാനും പിതാ​വും ഒന്നാണ്‌.” ഇതി​നോട്‌ വൈരു​ധ്യ​മാ​ണെ​ന്നു തോന്നി​യേ​ക്കാ​വു​ന്ന മറ്റൊരു കാര്യ​വും യേശു പറഞ്ഞു: “പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു.” (യോഹന്നാൻ 10:30; 14:28) ഈ വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൃത്യ​മാ​യി മനസ്സി​ലാ​ക്കു​ന്ന​തിന്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ ബൈബിൾ യഥാർഥ​ത്തിൽ എന്തു പറയുന്നു എന്നു നമ്മൾ പരി​ശോ​ധി​ക്ക​ണം. അല്ലാതെ, ബൈബി​ളിൽ യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ലാ​ത്ത ത്രിത്വ​വി​ശ്വാ​സ​വു​മാ​യി ഈ വാക്യ​ങ്ങ​ളെ കൂട്ടി​ക്കു​ഴ​യ്‌ക്കു​ക​യല്ല ചെയ്യേ​ണ്ടത്‌. ബൈബിൾ പറയു​ന്നത്‌ യഹോവ യേശു​വി​ന്റെ പിതാവു മാത്രമല്ല, യേശു​വി​ന്റെ ദൈവ​വും ആണെന്നാണ്‌, അതായത്‌ യേശു ആരാധി​ക്കേണ്ട ദൈവം. (മത്തായി 4:10; മർക്കോസ്‌ 15:34; യോഹന്നാൻ 17:3; 20:17; 2 കൊരിന്ത്യർ 1:3) യേശു ദൈവ​ത്തോട്‌ സമനല്ല എന്നു വ്യക്തം.

 “ഞാനും പിതാ​വും ഒന്നാണ്‌” എന്ന യേശു​വി​ന്റെ പ്രസ്‌താ​വ​ന​യു​ടെ സന്ദർഭം സൂചി​പ്പി​ക്കു​ന്നത്‌ തന്റെ പിതാ​വാ​യ യഹോ​വ​യു​മാ​യി ലക്ഷ്യങ്ങ​ളി​ലും ഉദ്ദേശ്യ​ങ്ങ​ളി​ലും ഉള്ള യോജി​പ്പി​നെ​ക്കു​റിച്ച്‌ യേശു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു എന്നാണ്‌. യേശു പിന്നീട്‌ ഇങ്ങനെ പറഞ്ഞു. “പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വി​നോ​ടും ഏകീഭ​വി​ച്ചി​രി​ക്കു​ന്നു.” (യോഹന്നാൻ 10:38) ലക്ഷ്യങ്ങ​ളി​ലും ഉദ്ദേശ്യ​ങ്ങ​ളി​ലും ഇതേ ഐക്യം യേശു​വി​നും അനുഗാ​മി​കൾക്കും ഉണ്ടായി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പ്രാർഥി​ച്ചത്‌: “നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. അവർ ഐക്യ​ത്തിൽ തികഞ്ഞ​വ​രാ​കേ​ണ്ട​തിന്‌ ഞാൻ അവരോ​ടും നീ എന്നോ​ടും ഏകീഭവിച്ചിരിക്കുന്നു.”—യോഹന്നാൻ 17:22, 23.

a ഉദാഹരണത്തിന്‌, താജ്‌മ​ഹ​ലി​നെ​ക്കു​റിച്ച്‌ “മുഗൾ ചക്രവർത്തി​യാ​യ ഷാജഹാൻ നിർമി​ച്ചു” എന്നാണ്‌ ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം പറഞ്ഞി​രി​ക്കു​ന്നത്‌. എന്നാൽ അത്‌ പണിതത്‌ ശരിക്കും അദ്ദേഹമല്ല. അതിന്റെ പണി ചെയ്‌ത “20,000-ത്തിലധി​കം ജോലി​ക്കാർ” എന്ന പരാമർശ​വും ആ വിജ്ഞാ​ന​കോ​ശ​ത്തി​ലുണ്ട്‌.