വിവരങ്ങള്‍ കാണിക്കുക

രക്ഷ എന്നാൽ എന്താണ്‌?

രക്ഷ എന്നാൽ എന്താണ്‌?

ബൈബി​ളിന്റെ ഉത്തരം

 ഒരു വ്യക്തിയെ ആപത്തിൽനി​ന്നോ നാശത്തിൽനി​ന്നോ രക്ഷിക്കു​ന്ന​തി​നെ കുറി​ക്കാ​നാണ്‌ ബൈബി​ളെ​ഴു​ത്തു​കാർ മിക്ക​പ്പോ​ഴും ‘രക്ഷപ്പെ​ടു​ക,’ “രക്ഷ” എന്നീ പദങ്ങൾ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. (പുറപ്പാട്‌ 14:13, 14; പ്രവൃ​ത്തി​കൾ 27:20) എന്നാൽ, ഒട്ടുമി​ക്ക​പ്പോ​ഴും ഈ പദങ്ങൾ പാപത്തിൽനി​ന്നു​ള്ള വിടു​ത​ലി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. (മത്തായി 1:21) മരണം പാപത്താൽ വന്നതു​കൊണ്ട്‌ പാപത്തിൽനിന്ന്‌ മോചി​ക്ക​പ്പെ​ടു​ന്ന​വർക്ക്‌ മരണമി​ല്ലാ​തെ എന്നേക്കും ജീവി​ക്കാ​നു​ള്ള പ്രത്യാശ ലഭിക്കു​ന്നു.—യോഹ​ന്നാൻ 3:16, 17. a

രക്ഷ നേടാ​നു​ള്ള വഴി എന്ത്‌?

 രക്ഷ നേടു​ന്ന​തിന്‌ നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കു​ക​യും യേശു​വിന്റെ കല്‌പ​ന​കൾ അനുസ​രി​ച്ചു​കൊണ്ട്‌ അത്‌ പ്രകട​മാ​ക്കു​ക​യും വേണം.—പ്രവൃ​ത്തി​കൾ 4:10, 12; റോമർ 10:9, 10; എബ്രായർ 5:9.

 നിങ്ങളു​ടെ വിശ്വാ​സം ജീവസ്സു​റ്റ​താ​ണെന്ന്‌ തെളി​യി​ക്കു​ന്ന​തിന്‌ അത്‌ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രേ​ണ്ട​തുണ്ട്‌, അല്ലെങ്കിൽ അനുസ​ര​ണ​ത്തി​ലൂ​ടെ അതു വ്യക്തമാ​ക്കേ​ണ്ട​തുണ്ട്‌. (യാക്കോബ്‌ 2:24, 26) അതിന്റെ അർഥം രക്ഷ എന്നത്‌ നിങ്ങളു​ടെ സ്വന്തം പ്രയത്‌നം​കൊണ്ട്‌ മാത്രം നേടി​യെ​ടു​ക്കാം എന്നല്ല. അത്‌ ദൈവ​ത്തിന്റെ ‘കാരു​ണ്യ​ത്തിൽ’ അഥവാ ‘കൃപയിൽ’ അധിഷ്‌ഠി​ത​മാ​യ “ദാനമാണ്‌.”—എഫെസ്യർ 2:8, 9, പരിശുദ്ധ ബൈബിൾ.

രക്ഷ നഷ്ടപ്പെ​ടാൻ സാധ്യ​ത​യു​ണ്ടോ?

 ഉണ്ട്‌. വെള്ളത്തിൽനിന്ന്‌ രക്ഷപ്പെട്ട ഒരു വ്യക്തിക്കു വീണ്ടും വെള്ളത്തി​ലേ​ക്കു വീഴാ​നോ എടുത്തു​ചാ​ടാ​നോ കഴിയും. അതു​പോ​ലെ പാപത്തിൽനിന്ന്‌ രക്ഷ നേടിയ വ്യക്തി, തന്റെ വിശ്വാ​സം പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രു​ന്ന​തിൽ വീഴ്‌ച വരുത്തു​ന്നെ​ങ്കിൽ അദ്ദേഹ​ത്തിന്റെ രക്ഷ നഷ്ടമാ​യേ​ക്കാം. അതു​കൊ​ണ്ടാണ്‌, ഒരിക്കൽ രക്ഷ നേടി​യാൽപ്പോ​ലും ‘സത്യവി​ശ്വാ​സ​ത്തി​നു​വേണ്ടി കഠിന​മാ​യി പോരാ​ട​ണം’ എന്ന്‌ ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (യൂദ 3) മാത്രമല്ല, “ഭയത്തോ​ടും വിറയ​ലോ​ടും​കൂ​ടെ നിങ്ങളു​ടെ രക്ഷയ്‌ക്കാ​യി പ്രയത്‌നി​ക്കു​വിൻ” എന്നു പറഞ്ഞു​കൊണ്ട്‌ ഇപ്പോൾത്ത​ന്നെ രക്ഷ നേടി​യ​വർക്ക്‌ ഒരു മുന്നറി​യി​പ്പും നൽകുന്നു.— ഫിലി​പ്പി​യർ 2:12.

ആരാണ്‌ രക്ഷകൻ—ദൈവ​മോ യേശു​വോ?

 മിക്ക​പ്പോ​ഴും ‘രക്ഷകൻ’ എന്നു പരാമർശി​ച്ചു​കൊണ്ട്‌ രക്ഷയുടെ ആത്യന്തിക ഉറവി​ട​മാ​യി ബൈബിൾ ദൈവത്തെ തിരി​ച്ച​റി​യി​ക്കു​ന്നു. (1 ശമുവേൽ 10:19; യശയ്യ 43:11; തീത്തോസ്‌ 2:10; യൂദ 25) കൂടാതെ, വ്യത്യസ്‌ത​രാ​യ ആളുകളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പുരാതന ഇസ്രാ​യേൽജ​ന​ത​യെ ദൈവം വിടു​വി​ച്ചി​ട്ടുണ്ട്‌. അവരെ​യും ബൈബിൾ ‘രക്ഷകർ’ എന്നു വിളി​ച്ചി​രി​ക്കു​ന്നു. (നെഹമ്യ 9:27; ന്യായാ​ധി​പ​ന്മാർ 3:9, 15; 2 രാജാ​ക്ക​ന്മാർ 13:5) b അതു​പോ​ലെ, പാപത്തിൽനി​ന്നു​ള്ള വിടുതൽ ദൈവം സാധ്യ​മാ​ക്കി​യത്‌ യേശു​വിന്റെ മറുവി​ല​യി​ലൂ​ടെ ആയതു​കൊണ്ട്‌ യേശു​വി​നെ ബൈബിൾ ‘രക്ഷകൻ’ എന്നു വിളി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 5:31; തീത്തോസ്‌ 1:4. c

എല്ലാവ​രും രക്ഷപ്പെ​ടു​മോ?

 ഇല്ല, ചില ആളുകൾ രക്ഷപ്പെ​ടി​ല്ല. (2 തെസ്സ​ലോ​നി​ക്യർ 1:9) ഒരിക്കൽ ഒരാൾ യേശു​വി​നോട്‌, “കർത്താവേ, രക്ഷിക്ക​പ്പെ​ടു​ന്ന​വർ ചുരു​ക്ക​മോ” എന്ന്‌ ചോദി​ച്ച​പ്പോൾ യേശു ഇങ്ങനെ​യാണ്‌ മറുപടി പറഞ്ഞത്‌: “ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്തു​ക​ട​ക്കാൻ കഠിന​മാ​യി യത്‌നിക്കുവിൻ. പലരും അകത്തു കടക്കാൻ ശ്രമിക്കും. എന്നാൽ സാധി​ക്കു​ക​യി​ല്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”—ലൂക്കോസ്‌ 13:23, 24.

ആഗോ​ള​ര​ക്ഷ​യെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: “ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും” എന്ന്‌ 1 കൊരി​ന്ത്യർ 15:22-ൽ പറയു​ന്ന​തു​കൊണ്ട്‌ എല്ലാവ​രും രക്ഷപ്പെ​ടും.

 യാഥാർഥ്യം: ഈ വാക്യ​ത്തിന്റെ പശ്ചാത്തലം പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാണ്‌ പറയു​ന്നത്‌. (1 കൊരി​ന്ത്യർ 15:12, 13, 20, 21, 35) അതു​കൊണ്ട്‌ “ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും” എന്നു പറയു​മ്പോൾ, പുനരു​ത്ഥാ​ന​ത്തിൽ വരുന്ന ‘എല്ലാവർക്കും’ യേശു​ക്രിസ്‌തു​വി​ലൂ​ടെ അനു​ഗ്ര​ഹ​ങ്ങൾ ലഭിക്കു​മെ​ന്നാണ്‌ അർഥമാ​ക്കു​ന്നത്‌.—യോഹ​ന്നാൻ 11:25.

 തെറ്റി​ദ്ധാ​രണ: “സകലമ​നു​ഷ്യർക്കും രക്ഷാക​ര​മാ​യ ദൈവ​കൃ​പ ഉദിച്ചു​വ​ല്ലോ” എന്നു തീത്തോസ്‌ 2:11-ൽ പറയു​ന്ന​തു​കൊണ്ട്‌ എല്ലാവ​രും രക്ഷപ്പെ​ടും.—സത്യ​വേ​ദ​പുസ്‌ത​കം.

 യാഥാർഥ്യം: “സകല” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “സകലതരം” അല്ലെങ്കിൽ ‘വ്യത്യസ്‌ത​ത​രം’ എന്നും അർഥമുണ്ട്‌. d അതു​കൊണ്ട്‌ തീത്തോസ്‌ 2:11-ന്റെ ശരിയായ അർഥം “സകല ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള” ആളുകൾ ഉൾപ്പെടെ വ്യത്യസ്‌ത​ത​രം ആളുകൾക്കു രക്ഷ ലഭിക്കും എന്നാണ്‌.—വെളി​പാട്‌ 7:9, 10.

 തെറ്റി​ദ്ധാ​രണ: ‘ആരും നശിച്ചു​പോ​കാൻ ദൈവം ഇച്ഛിക്കു​ന്നി​ല്ല’ എന്നു 2 പത്രോസ്‌ 3:9-ൽ പറയു​ന്ന​തു​കൊണ്ട്‌ എല്ലാവ​രും രക്ഷപ്പെ​ടും.

 യാഥാർഥ്യം: എല്ലാവ​രും രക്ഷപ്പെ​ടാൻ ദൈവം ആഗ്രഹി​ക്കു​ന്നു എന്നതു ശരിതന്നെ. എന്നാൽ രക്ഷയ്‌ക്കു​വേ​ണ്ടി​യു​ള്ള തന്റെ നിർദേ​ശ​ങ്ങൾ അനുസ​രി​ക്കാൻ ദൈവം ആരെയും നിർബ​ന്ധി​ക്കു​ന്നി​ല്ല. കാരണം, ദൈവ​ത്തിന്റെ ‘ന്യായ​വി​ധി​ദി​വ​സ​ത്തിൽ ഭക്തികെട്ട മനുഷ്യ​രു​ടെ നാശം’ ഉൾപ്പെ​ടു​ന്നു.—2 പത്രോസ്‌ 3:7.

a ‘രക്ഷിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു’ എന്നു ബൈബി​ളിൽ പരാമർശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും ഉള്ള ഒരാളു​ടെ യഥാർഥ​രക്ഷ വരാനി​രി​ക്കു​ന്ന​തേ ഉള്ളൂ.—എഫെസ്യർ 2:5; റോമർ 13:11.

b ഇവിടെ പരാമർശി​ച്ചി​രി​ക്കു​ന്ന തിരു​വെ​ഴു​ത്തു​ക​ളിൽ “രക്ഷകൻ” എന്നതിനു പകരം “ജേതാവ്‌,” “വിമോ​ച​കൻ,” “നായകൻ,” “നേതാവ്‌,” ഇനി ചില​പ്പോൾ “ആരോ ഒരുവൻ” എന്നു​പോ​ലും ചില ബൈബി​ളു​ക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ മൂല എബ്രാ​യ​പാ​ഠ​ത്തിൽ, മനുഷ്യ​ര​ക്ഷ​ക​രെ കുറി​ക്കു​ന്ന അതേ പദംത​ന്നെ​യാണ്‌ യഹോ​വ​യെ രക്ഷകനാ​യി പറയു​മ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—സങ്കീർത്ത​നം 7:10.

c യേശു എന്ന പേര്‌ യഹോ​ശു​വ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ വന്നിരി​ക്കു​ന്നത്‌. അർഥം “യഹോവ രക്ഷയാണ്‌” എന്നാണ്‌.

d വൈന്റ പഴയ നിയമ-പുതിയ നിയമ സമ്പൂണ പദനി​ഘ​ണ്ടു (ഇംഗ്ലീഷ്‌) കാണുക. മത്തായി 5:11-ൽ ആളുകൾ “എല്ലാ തരം” തിന്മയും തന്റെ ശിഷ്യ​ന്മാർക്കെ​തി​രെ കളവായി പറയും എന്നു പറഞ്ഞ​പ്പോൾ ഇതേ ഗ്രീക്കു​പ​ദ​മാണ്‌ യേശു ഉപയോ​ഗി​ച്ചത്‌.—നാ​ഷ​ണസ്റ്റാഡേഡ്‌ വേൻ (ഇംഗ്ലീഷ്‌).