വിവരങ്ങള്‍ കാണിക്കുക

ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോ​ഴും അവൾ മറ്റുള്ള​വരെ ആശ്വസി​പ്പി​ച്ചു

ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോ​ഴും അവൾ മറ്റുള്ള​വരെ ആശ്വസി​പ്പി​ച്ചു

 സൗത്ത്‌ ആഫ്രി​ക്ക​യിൽ താമസി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌ ക്ലോഡിൻ. വലി​യൊ​രു ഓപ്പ​റേ​ഷ​നു​വേണ്ടി അവൾ ഹോസ്‌പി​റ്റ​ലിൽ അഡ്‌മി​റ്റാ​യി. എന്നാൽ അവൾക്കു പല ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്നു. അതി​നോട്‌ ബന്ധപ്പെട്ട ചികി​ത്സ​ക​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ തീരു​മാ​നം എടു​ക്കേ​ണ്ട​താ​യും വന്നു. ഓപ്പ​റേ​ഷനു മുമ്പും അതിനു ശേഷവും തളർച്ച​യും വേദന​യും ടെൻഷ​നും ഒക്കെ ആയിരു​ന്നു ക്ലോഡിന്‌. വീട്ടിൽ തിരി​ച്ചെത്തി ഏതാണ്ട്‌ പത്ത്‌ ആഴ്‌ച കഴിഞ്ഞി​ട്ടു​പോ​ലും അവൾക്ക്‌ എഴു​ന്നേ​റ്റി​രി​ക്കാൻ പറ്റുമാ​യി​രു​ന്നില്ല. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയമാ​യി​രു​ന്ന​തു​കൊണ്ട്‌ ആർക്കും അവളെ വന്നുകാ​ണാ​നും കഴിയി​ല്ലാ​യി​രു​ന്നു.

 തന്റെ സാഹച​ര്യം ഓർത്ത്‌ പരിത​പിച്ച്‌ ഇരിക്കു​ന്ന​തി​നു പകരം, മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ സഹായി​ക്കണേ എന്നാണ്‌ ക്ലോഡിൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചത്‌. ഒന്ന്‌ എഴു​ന്നേ​റ്റി​രി​ക്കാൻ ആയപ്പോ​ഴേ​ക്കും അവൾ ചെയ്‌ത​തും അതുത​ന്നെ​യാണ്‌. തന്റെ അയൽക്കാ​രി​യു​ടെ അനിയ​ത്തി​യു​മാ​യി സംസാ​രി​ക്കാൻ ക്ലോഡിൻ ശ്രമിച്ചു. അവൾ മുമ്പ്‌ ബൈബിൾ പഠിച്ചി​രു​ന്ന​താണ്‌. തിരു​വെ​ഴു​ത്തിൽനി​ന്നുള്ള പ്രോ​ത്സാ​ഹനം പകരുന്ന ചില കാര്യങ്ങൾ ക്ലോഡിൻ അവളു​മാ​യി സംസാ​രി​ച്ചു. അതൊക്കെ കേട്ട​പ്പോൾ വീണ്ടും ബൈബിൾപ​ഠനം തുടങ്ങാൻ അവൾ തയ്യാറാ​യി. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽനിന്ന്‌ ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലോഡിൻ അവളോ​ടു വിശദീ​ക​രി​ച്ചു. അതോ​ടൊ​പ്പം വീഡി​യോ കോൺഫ​റൻസ്‌ വഴി മീറ്റിങ്ങ്‌ കൂടാൻ വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ത്തു. ആ സ്‌ത്രീ മീറ്റി​ങ്ങി​നു വരുക മാത്രമല്ല, സദസ്സിനെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള പരിപാ​ടി​യിൽ ഒരു അഭി​പ്രാ​യ​വും പറഞ്ഞു.

 പിന്നെ ക്ലോഡിൻ തന്റെ ബൈബിൾവി​ദ്യാർഥി​യു​ടെ അനിയ​ത്തി​യോ​ടു സംസാ​രി​ച്ചു. അവൾക്കും ബൈബിൾ പഠിക്കാൻ വലിയ ഇഷ്ടമാ​യി​രു​ന്നു. മാത്രമല്ല ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള വേറെ ചില സ്‌ത്രീ​ക​ളു​ടെ കാര്യ​വും അവൾ ക്ലോഡി​നോ​ടു പറഞ്ഞു. അങ്ങനെ വേറെ നാലു ബൈബിൾപ​ഠ​ന​ങ്ങൾകൂ​ടെ ക്ലോഡി​നു തുടങ്ങാ​നാ​യി. എന്നാൽ കഥ ഇവിടം​കൊണ്ട്‌ തീർന്നില്ല!

ക്ലോഡിൻ

 ക്ലോഡിൻ മറ്റുള്ള​വ​രിൽ നല്ല താത്‌പ​ര്യം എടുത്ത​തു​കൊണ്ട്‌ വേറെ പത്ത്‌ സ്‌ത്രീ​കൾകൂ​ടെ ബൈബിൾ പഠിക്കാൻതു​ടങ്ങി. അങ്ങനെ മഹാമാ​രി​യു​ടെ സമയത്ത്‌ എല്ലാം​കൂ​ടെ 16 ബൈബിൾപ​ഠ​നങ്ങൾ! അവരിൽ ചിലർ വീഡി​യോ കോൺഫ​റൻസി​ലൂ​ടെ ക്രമമാ​യി മീറ്റി​ങ്ങു​കൾ കൂടു​ന്നുണ്ട്‌. ഇങ്ങനെ തിര​ക്കോ​ടെ ഇരിക്കു​ന്ന​തു​കൊണ്ട്‌ ക്ലോഡിന്‌ തന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​രി​ക്കാൻ സമയമില്ല. “ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന” യഹോവ, തന്നെ പ്രശ്‌ന​ങ്ങ​ളിൽ ആശ്വസി​പ്പി​ച്ചെ​ന്നും അതു​കൊ​ണ്ടു​തന്നെ മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ തനിക്കാ​യെ​ന്നും ക്ലോഡിൻ പറയുന്നു.—2 കൊരി​ന്ത്യർ 1:3, 4.

 പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ക്ലോഡി​ന്റെ ബൈബിൾവി​ദ്യാർഥി​കൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌? അവരി​ലൊ​രാൾ പറയുന്നു: “പഠിച്ച​തെ​ല്ലാം എനിക്ക്‌ ഒത്തിരി പ്രയോ​ജ​ന​പ്പെട്ടു. അതിൽ ഏറ്റവും വലിയ കാര്യം ദൈവ​ത്തി​ന്റെ പേര്‌ മനസ്സി​ലാ​ക്കി​യ​താണ്‌. അത്‌ യഹോ​വ​യോട്‌ നല്ല അടുപ്പം തോന്നാൻ എന്നെ സഹായി​ച്ചു.” ക്ലോഡിൻ ആദ്യം സംസാ​രിച്ച സ്‌ത്രീ അടുത്തു​തന്നെ സ്‌നാ​ന​പ്പെ​ടാൻ പോകു​ക​യാണ്‌. ഈ അനുഭ​വ​ങ്ങ​ളൊ​ക്കെ ക്ലോഡിന്‌ ഒരുപാ​ടു സന്തോഷം കൊടു​ക്കു​ന്നു. അവളുടെ ആരോ​ഗ്യ​വും ഇപ്പോൾ വളരെ മെച്ച​പ്പെട്ടു.