വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ എങ്ങനെ​യാണ്‌ പ്രവർത്തി​ക്കു​ന്നത്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ എങ്ങനെ​യാണ്‌ പ്രവർത്തി​ക്കു​ന്നത്‌?

 മൂപ്പന്മാ​രു​ടെ സംഘമാണ്‌ ഓരോ സഭയു​ടെ​യും പ്രവർത്ത​ന​ങ്ങൾക്കു നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌. 20 സഭകൾ ചേർന്ന​താണ്‌ ഒരു സർക്കിട്ട്‌; 10 സർക്കി​ട്ടു​കൾ ചേർന്നാൽ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌. സർക്കിട്ട്‌ മേൽവി​ചാ​ര​കൻ, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​കൻ തുടങ്ങിയ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ കാലാ​കാ​ല​ങ്ങ​ളിൽ സഭകളെ സന്ദർശി​ക്കും.

 ദീർഘ​കാ​ല​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രി​ക്കു​ന്ന കുറെ​പ്പേർ അടങ്ങിയ ഒരു ഭരണസം​ഘ​മാണ്‌ ബൈബി​ള​ധി​ഷ്‌ഠി​ത മാർഗ​നിർദേ​ശ​ങ്ങ​ളും പ്രബോ​ധ​ന​ങ്ങ​ളും നൽകു​ന്നത്‌. ഇവർ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര ഓഫീ​സിൽ സേവി​ക്കു​ന്നു.--പ്രവൃ​ത്തി​കൾ 15:23-29; 1 തിമൊ​ഥെ​യൊസ്‌ 3:1-7.