വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

വെനസ്വേല

ടൂർ റിസർവേഷനുകൾ

ടൂറിനു വരുന്നതിനു മുമ്പുതന്നെ നിങ്ങൾ റിസർവേഷൻ ചെയ്യേണ്ടതുണ്ടോ? ഉണ്ട്‌. തിരക്ക്‌ ഒഴിവാക്കുന്നതിനും എല്ലാവരും ടൂർ ആസ്വദിക്കുന്നതിനും, സന്ദർശകരെല്ലാം വരുന്നതിനു മുമ്പുതന്നെ ടൂർ റിസർവ്‌ ചെയ്യാൻ അപേക്ഷിക്കുന്നു. സന്ദർശകരുടെ ഗ്രൂപ്പ്‌ വലുതാണെങ്കിലും ചെറുതാണെങ്കിലും ഇത്‌ ബാധകമാണ്‌. നിങ്ങളുടെ ടൂറിനു ഒരാഴ്‌ച മുമ്പെങ്കിലും റിസർവേഷൻ ചെയ്യുക. പൊതുഅവധിദിവസങ്ങളിൽ സന്ദർശിക്കുകയാണെങ്കിൽ, വളരെ മുമ്പുതന്നെ റിസർവ്‌ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.

റിസർവേഷൻ ഇല്ലാതെ നിങ്ങൾക്ക്‌ ടൂറിനു പോകാൻ കഴിയുമോ? റിസർവേഷൻ ചെയ്‌തിട്ടില്ലെങ്കിൽ, ഞങ്ങൾക്ക്‌ നിങ്ങളെ ഒരു ടൂറിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. സ്ഥലപരിമിതി കാരണം, ഓരോ ദിവസവും നടത്താവുന്ന ടൂറുകളുടെ എണ്ണത്തിനു പരിധിയുണ്ട്‌.

ടൂറിന്‌ നിങ്ങൾ എപ്പോൾ എത്തണം? തിരക്ക്‌ ഒഴിവാക്കാൻ, ടൂർ റിസർവ്‌ ചെയ്‌തിരിക്കുന്ന സമയത്തിന്‌ ഒരു മണിക്കൂറിനു മുമ്പുമാത്രം വരുക.

എങ്ങനെയാണ്‌ ടൂർ റിസർവ്‌ ചെയ്യേണ്ടത്‌? “റിസർവേഷൻ ചെയ്യുക.”എന്ന ബട്ടനിൽ ക്ലിക്ക്‌ ചെയ്യുക.

ടൂർ റിസർവേഷനിൽ മാറ്റം വരുത്താനോ റദ്ദാക്കാനോ കഴിയുമോ? കഴിയും. “റിസർവേഷനുകൾ കാണുക അഥവാ മാറ്റുക.” എന്ന ബട്ടനിൽ ക്ലിക്ക്‌ ചെയ്യുക.

നിങ്ങൾ ആഗ്രഹിക്കുന്ന ദിവസങ്ങളിൽ ടൂറുകൾ ലഭ്യമല്ലെങ്കിൽ എന്തു ചെയ്യണം? സൈറ്റ്‌ പരിശോധിച്ചുകൊണ്ടിരിക്കുക. ചിലർ റിസർവേഷനുകൾ മാറ്റം വരുത്തുന്നതിനാലോ റദ്ദാക്കുന്നതിനാലോ ടൂറുകൾക്കുള്ള അവസരങ്ങൾ ലഭ്യമാകും.

റിസർവേഷൻ ചെയ്യുക

റിസർവേഷനുകൾ കാണുക അഥവാ മാറ്റുക

ടൂറുകൾ

Av. Intercomunal La Victoria-El Consejo

Opposite La Mora II

LA VICTORIA 2121 ESTADO ARAGUA

VENEZUELA

+58 244-400-5000

സവിശേഷതകൾ

വെനസ്വേലൻ ആംഗ്യഭാഷ, പിമോൺ, പ്യറാവോ, വറാവോ, യുക്‌പ എന്നിവയിലേക്ക്‌ ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. വെനസ്വേലയിലെ 1,31,634 യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.