ബ്രിട്ടൻ ഫോട്ടോ ഗാലറി 7 (2018 സെപ്റ്റംബർ—2019 ഫെബ്രുവരി)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2018 സെപ്റ്റംബർ മുതൽ 2019 ഫെബ്രുവരി വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2018 സെപ്റ്റംബർ 25—താമസത്തിനുള്ള കെട്ടിടം എ
കെട്ടിടംപണി പുരോഗമിക്കുന്നു. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ വെള്ളത്തിനാവശ്യമായ പ്രധാന പൈപ്പ് സ്ഥാപിക്കുന്നു. പശ്ചാത്തലത്തിൽ ഓഫീസ് കെട്ടിടം കാണാം.
2018 സെപ്റ്റംബർ 26—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
കോൺട്രാക്റ്റർമാർ പുറംഭിത്തി സ്ഥാപിക്കുന്നു. ചുറ്റുമുള്ള പ്രകൃതിദൃശ്യവുമായി ചേർന്നുപോകുന്ന നിറങ്ങളും ഡിസൈനുകളും ആണ് അവയ്ക്കു കൊടുത്തിരിക്കുന്നത്.
2018 സെപ്റ്റംബർ 27—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
തറയിൽ കോൺക്രീറ്റ് ഇട്ടതിനുശേഷം യന്ത്രങ്ങളുടെ സഹായത്തോടെ അത് നന്നായി തേച്ച് മിനുക്കുന്നു.
2018 ഒക്ടോബർ ഓഫീസ് കെട്ടിടം
വടക്കുകിഴക്ക് നിന്നുള്ള ആകാശദൃശ്യം. പ്രധാന പ്രവേശനസ്ഥലത്ത് കാർ പാർക്കിങ്ങിനായി സൈറ്റിലെ ജോലിക്കാർ ആ പ്രദേശം വൃത്തിയാക്കി നിലം ഒരുക്കുന്നു. പ്രവേശന കെട്ടിടത്തെ രണ്ട് ഓഫീസ് കെട്ടിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റീൽ ചട്ടക്കൂടിന്റെ പണി പൂർത്തിയായതായി ചിത്രത്തിന്റെ ഇടതുവശത്തായി കാണാം. പശ്ചാത്തലത്തിൽ കാണുന്നത് വടക്കുവശത്തും തെക്കുവശത്തും ഉള്ള പ്രൊഡക്ഷൻ കെട്ടിടങ്ങളാണ്.
2018 ഒക്ടോബർ 10—ബ്രാഞ്ച് സൈറ്റ്
താമസത്തിനുള്ള കെട്ടിടം എ-യുടെ അടുത്ത് നിന്ന് ഒരു സർവ്വേയർ സ്ഥലം പരിശോധിക്കുകയും പൂന്തോട്ടം നിർമിക്കുന്നവരുടെ ജോലികൾ റെക്കൊർഡ് ചെയ്യുകയും ചെയ്യുന്നു. ചെടികളും മരങ്ങളും. നേരത്തെ നട്ടതുകൊണ്ട് ബ്രാഞ്ചിന്റെ പണി തീരുമ്പോഴേക്കും അവ നന്നായി വളർന്നിട്ടുണ്ടാകും.
2018 ഒക്ടോബർ 31—താമസത്തിനുള്ള കെട്ടിടം എഫ്
പാർക്കിങ് സ്ഥലത്ത് പെയിന്റ് അടിക്കുന്നു. ഈ പെയിന്റ് ഈടുനിൽക്കുന്നതും വണ്ടിയുടെ ഓയിൽ വീണാലും എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്നതും ആണ്. പെയിന്റർമാരിൽ ഒരാൾ കാൽപ്പാട് പതിയാത്ത തരം ഷൂവാണ് ഉപയോഗിച്ചിരിക്കുന്നത്.
2018 നവംബർ 6—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
പ്ലംബർമാർ മുറിയുടെ താപം കൂട്ടാൻ സഹായിക്കുന്ന പാനലുകൾ തൂക്കിയിടുന്ന ചങ്ങലകളുടെ നീളം അളക്കുന്നു. എന്നിട്ട് നീളക്കൂടുതലുള്ളത് മുറിച്ചുമാറ്റുന്നു.
2018 നവംബർ 6—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിന്റെ ഉൾവശത്ത് ആദ്യത്തെ കോട്ട് പെയിന്റ് അടിക്കുന്ന ജോലിക്കാർ. മുകളിലായി ചൂടും തണുപ്പും നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ കേടുവരാതിരിക്കാൻ കറുത്ത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുവെച്ചിരിക്കുന്നതു കാണാം.
2018 നവംബർ 8—ഓഫീസ് കെട്ടിടം
പ്രവേശനമുറിയുടെ മുകളിലായി ജോലിക്കാർ സ്റ്റീൽ ചട്ടക്കൂട് സ്ഥാപിക്കുന്നു.
2018 ഡിസംബർ 7—ഓഫീസ് കെട്ടിടം
ഒരു ക്രെയിനിന്റെയും വാക്വം ലിഫ്റ്റിന്റെയും സഹായത്തോടെ ജോലിക്കാർ ഓഡിറ്റോറിയത്തിന്റെയും ഭക്ഷണമുറിയുടെയും പുറത്ത് കണ്ണാടി ചില്ലുകൾ സ്ഥാപിക്കുന്നു.
2018 ഡിസംബർ 10—ഓഫീസ് കെട്ടിടം
ഇലക്ട്രിക് നെറ്റ്വർക്ക് ടീം അംഗങ്ങൾ കേബിളുകളുടെ അറ്റത്ത് സോക്കറ്റുകൾ സ്ഥാപിക്കുന്നു. നാലു നിലകളുള്ള ഓഫീസ് കെട്ടിടത്തിന്റെ ഓരോ നിലയിലെയും ടൈലുകൾക്ക് അടിയിലായാണ് ഏകദേശം 50 കിലോമീറ്റർ നീളം വരുന്ന നെറ്റ്വർക്ക് കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയിൽ ഓഫീസ് മുറിക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തടസ്സങ്ങളില്ലാതെ എളുപ്പത്തിൽ അതു ചെയ്യാൻ കഴിയും.
2018 ഡിസംബർ 26—താമസത്തിനുള്ള കെട്ടിടം എ
പണിസ്ഥലത്ത് നിന്ന് വീണ്, സുരക്ഷാബെൽറ്റിൽ തൂങ്ങിനിൽക്കുന്ന ഒരു വ്യക്തിയെ രക്ഷിക്കുന്നത് എങ്ങനെയെന്നു റിഹേഴ്സൽ ചെയ്തുനോക്കുന്ന അത്യാഹിതവിഭാഗത്തിലെ അംഗങ്ങൾ.
2019 ജനുവരി 8—ഓഫീസ് കെട്ടിടം
നടപ്പാതയിൽ ടൈൽ വിരിക്കുന്നതിനുമുമ്പ് നിലം നിരപ്പാക്കുന്ന ജോലിക്കാരിൽ ഒരാൾ അതിന്റെ ഉയരം അളക്കുന്നു. നടപ്പാതയ്ക്ക് അരികിലായി ഹോൺബീം മരങ്ങൾ നടുന്നതിനുവേണ്ടി മണ്ണുമാന്തിയന്ത്രം ചെറിയ കുഴികൾ കുഴിക്കുന്നു.
2019 ജനുവരി 9—പ്രൊഡക്ഷൻ കെട്ടിടം
പ്രൊഡക്ഷൻ കെട്ടിടങ്ങളുടെയും ഓഫീസ് കെട്ടിടത്തിന്റെയും ആകാശദൃശ്യം. അവയുടെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകൾ സൂര്യപ്രകാശത്തെ വൈദ്യുതിയായി മാറ്റുന്നു.
2019 ജനുവരി 17—ഓഫീസ് കെട്ടിടം
മൂന്നാം നിലയിലെ സ്വീകരണമുറിയിൽ ടൈലുകൾ വിരിക്കുന്ന ജോലിക്കാരൻ. ഓറഞ്ച് നിറത്തിലുള്ള ഷീറ്റ് മുകളിലുള്ള ടൈലിനെയും അടിയിലുള്ള പ്രതലത്തെയും വേർതിരിക്കുന്നു. അടിയിലുള്ള പ്രതലം, ടൈലുകൾക്ക് വിള്ളലോ ക്ഷതമോ ഏൽപ്പിക്കാതെ സംരക്ഷിക്കുന്നത് ഈ ഷീറ്റാണ്.
2019 ജനുവരി 21—താത്കാലിക ഭക്ഷണശാല
ജോലിക്കാർ താത്കാലികമായി സജ്ജീകരിച്ചിരിക്കുന്ന ഭക്ഷണമുറിയിൽ ഭക്ഷണം കഴിക്കുന്നു. മൂന്നു ഷിഫ്റ്റായി ആയിരം പേർക്ക് ഇവിടെ ഭക്ഷണം കൊടുക്കുന്നു.
2019 ജനുവരി 30—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിന്റെ പുറകിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളെല്ലാം ട്രക്കിൽ കയറ്റി കൊണ്ടുപോകുന്നു. വലതുവശത്ത് ഭക്ഷണമുറിയിലും ഓഡിറ്റോറിയത്തിലും വെയിലടിക്കാതിരിക്കാനുള്ള ജനലുകൾ കാണാം.
2019 ജനുവരി 30—ഓഫീസ് കെട്ടിടം
മിനുക്കുപണികൾ ചെയ്യുന്ന ടീം കാർപ്പെറ്റ് വിരിക്കുന്നു. ഓരോ ദിവസവും വന്ന് പ്രവർത്തിക്കുന്ന സ്വമേധാസേവകർ ടീമിനെ സഹായിക്കുന്നു. ഒരു ദിവസം വന്ന് സ്വമേധയാ സേവിക്കാൻ ആഗ്രഹിക്കുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് യഹോവയുടെ സാക്ഷികളുടെ ബ്രിട്ടനിലെയും അയർലൻഡിലെയും സഭകളിൽ നടത്തിയിരുന്നു. ഫെബ്രുവരി അവസാനമായപ്പോഴേക്കും 5,500-ലധികം പേർ ഈ നിർമാണപ്രവർത്തനത്തിനു പങ്കുചേർന്നിരുന്നു.
2019 ഫെബ്രുവരി 12—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
ഒരു വലിയ മുറി രണ്ടായി തിരിക്കുന്നതിനു കോൺട്രാക്റ്റർമാർ നടുവിലായി വലിയൊരു ഉൾഭിത്തി പണിയുന്നു. ലിഫ്റ്റുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഓറഞ്ച് നിറത്തിലുള്ള കുറ്റികൾ സ്ഥാപിച്ചിരിക്കുന്നു.
2019 ഫെബ്രുവരി 20—ഓഫീസ് കെട്ടിടം
നിലത്തുനിന്ന് ഉയർന്നുനിൽക്കുന്നതരം തറ ക്രമീകരിക്കുന്നതിനായി പ്രവേശനമുറി വൃത്തിയാക്കി കൊടുക്കുന്ന ജോലിക്കാർ.