വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം

പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം

 ഉത്‌കണ്‌ഠയുള്ള a ഒരാ​ളെ​പ്പറ്റി പറയു​മ്പോൾ ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ​യൊ​ക്കെ​യാ​യി​രി​ക്കും ചിന്തി​ക്കുക: പേടി​ച്ചു​വി​റച്ച്‌ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയി​ലുള്ള ഒരാൾ, രാവിലെ കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽക്കാൻപോ​ലും കഴിയാ​തെ വിഷാ​ദി​ച്ചി​രി​ക്കുന്ന ഒരാൾ, തന്റെ പ്രശ്‌ന​ങ്ങ​ളെ​പ്പറ്റി നിറു​ത്താ​തെ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരാൾ!

 ടെൻഷൻ വരു​മ്പോൾ ചില ആളുകൾ അങ്ങനെ​യൊ​ക്കെ പെരു​മാ​റി​യേ​ക്കാം. പക്ഷേ, ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ചിലർ മറ്റ്‌ ഏതെങ്കി​ലും തരത്തി​ലാ​യി​രി​ക്കും പ്രതി​ക​രി​ക്കു​ന്നത്‌, പ്രത്യേ​കി​ച്ചും പുരു​ഷ​ന്മാർ. ഇതെക്കു​റിച്ച്‌ ഒരു റിപ്പോർട്ട്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഉത്‌ക​ണ്‌ഠയെ നേരി​ടാൻ പുരു​ഷ​ന്മാർ പൊതു​വേ മദ്യത്തി​ലേ​ക്കും മയക്കു​മ​രു​ന്നി​ലേ​ക്കും ഒക്കെയാ​ണു തിരി​യു​ന്നത്‌. അവരുടെ പ്രശ്‌നം മദ്യപാ​ന​മാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. ശരിക്കും അതിന്റെ പിന്നി​ലുള്ള കാരണം കടുത്ത ഉത്‌ക​ണ്‌ഠ​യാ​യി​രി​ക്കാം. അങ്ങനെ പുരു​ഷ​ന്മാർക്കു​ള്ളി​ലെ ഉത്‌കണ്‌ഠ ദേഷ്യ​വും അസ്വസ്ഥ​ത​യും ഒക്കെയാ​യി​ട്ടാ​യി​രി​ക്കും പുറത്ത്‌ കാണു​ന്നത്‌.”

 പക്ഷേ എല്ലാ പുരു​ഷ​ന്മാ​രും ഇങ്ങനെ​യാ​യി​രി​ക്കില്ല പെരു​മാ​റു​ന്നത്‌. എങ്കിലും “ബുദ്ധി​മു​ട്ടു നിറഞ്ഞ” ഈ സമയത്ത്‌ ഉത്‌കണ്‌ഠ ഒരു വലിയ പ്രശ്‌നം​ത​ന്നെ​യാണ്‌. അത്‌ എല്ലാവ​രെ​യും ബാധി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) നിങ്ങളെ ഈ പ്രശ്‌നം അലട്ടു​ന്നു​ണ്ടെ​ങ്കിൽ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

ഉത്‌ക​ണ്‌ഠയെ നേരി​ടാൻ ബൈബിൾ നൽകുന്ന പ്രാ​യോ​ഗിക സഹായം

 നമുക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ നമ്മളെ സഹായി​ക്കാൻ കഴിയുന്ന ധാരാളം നല്ല നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. മൂന്ന്‌ ഉദാഹ​ര​ണങ്ങൾ നോക്കാം:

  1.  1. “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”—മത്തായി 6:34.

     അർഥം: ഭാവി​യിൽ എന്തു സംഭവി​ച്ചേ​ക്കും എന്നതി​നെ​ക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കു​ന്ന​താ​ണു ബുദ്ധി. മിക്ക​പ്പോ​ഴും നമ്മൾ പേടി​ക്കു​ന്ന​തു​പോ​ലെ ഒന്നും നടക്കണ​മെ​ന്നില്ല. ഇനി ചില​പ്പോൾ കാര്യങ്ങൾ വിചാ​രി​ക്കു​ന്ന​തി​ലും മെച്ചമാ​യി​ത്തീ​രാ​നും സാധ്യ​ത​യുണ്ട്‌.

     ഇങ്ങനെ ചെയ്‌തു​നോ​ക്കാം: മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും നിങ്ങളു​ടെ ജീവി​ത​ത്തിൽ മലപോ​ലെ വലുതാ​യി തോന്നിയ ഒരു പ്രശ്‌നം നിസ്സാ​ര​മാ​യി കടന്നു​പോ​യത്‌ ഓർത്തെ​ടു​ക്കുക. എന്നിട്ട്‌, നിങ്ങളെ ഇപ്പോൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ശരിക്കും ഇതു നിങ്ങൾ പേടി​ക്കു​ന്ന​തു​പോ​ലെ വലിയ ഒരു പ്രശ്‌ന​മാ​കു​മോ?

  2.  2. “ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടുന്നു; മനുഷ്യൻ കൂട്ടു​കാ​രനു മൂർച്ച കൂട്ടുന്നു.”—സുഭാ​ഷി​തങ്ങൾ 27:17.

     അർഥം: നമ്മൾ അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ ഉത്‌കണ്‌ഠ പരിഹ​രി​ക്കാൻ മറ്റുള്ള​വർക്കു നമ്മളെ സഹായി​ക്കാ​നാ​കും. അവരുടെ ജീവി​ത​ത്തി​ലെ അനുഭ​വ​ങ്ങ​ളിൽനി​ന്നും ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ തരാൻ അവർക്കു കഴി​ഞ്ഞേ​ക്കും. ഇനി അതുമ​ല്ലെ​ങ്കിൽ, നമ്മുടെ പ്രശ്‌നത്തെ അവർ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു പറഞ്ഞു​ത​രാ​നെ​ങ്കി​ലും അവർക്കു പറ്റും.

     ഇങ്ങനെ ചെയ്‌തു​നോ​ക്കാം: നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്നത്‌ ആർക്കാ​ണെന്നു ചിന്തി​ക്കുക. നിങ്ങളു​ടെ അതേ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടുള്ള ഒരാൾക്കു നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും. അദ്ദേഹ​ത്തോട്‌ ഇങ്ങനെ ചോദി​ക്കാം: “പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങൾ എന്തൊ​ക്കെ​യാ​ണു പരീക്ഷി​ച്ചു​നോ​ക്കി​യത്‌, അതിൽ എന്തൊ​ക്കെ​യാ​ണു വിജയി​ച്ചത്‌?”

  3.  3. “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും (അഥവാ “ആകുല​ത​ക​ളും; വിഷമ​ങ്ങ​ളും,” അടിക്കു​റിപ്പ്‌) ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

     അർഥം: ദൈവ​ത്തി​നു നമ്മുടെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം ചിന്തയുണ്ട്‌. നമ്മുടെ മനസ്സിനെ അലട്ടുന്ന ഓരോ പ്രശ്‌ന​ത്തെ​ക്കു​റി​ച്ചും പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

     ഇങ്ങനെ ചെയ്‌തു​നോ​ക്കാം: നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നുന്ന എല്ലാ കാര്യ​ങ്ങ​ളു​ടെ​യും ഒരു ലിസ്റ്റ്‌ ഉണ്ടാക്കുക. ഓരോ പ്രശ്‌ന​വും വിശദ​മാ​യി ദൈവ​ത്തോ​ടു പറയുക. എന്നിട്ട്‌, അതു പരിഹ​രി​ക്കാൻ ദൈവ​ത്തോ​ടു സഹായം ചോദി​ക്കുക.

ഉത്‌കണ്‌ഠ ഇല്ലാത്ത ഒരു കാലം

 ഉത്‌കണ്‌ഠ പരിഹ​രി​ക്കാ​നുള്ള നിർദേ​ശങ്ങൾ മാത്രമല്ല ബൈബി​ളി​ലു​ള്ളത്‌. ഉത്‌ക​ണ്‌ഠ​ക​ളൊ​ന്നു​മി​ല്ലാത്ത ഒരു കാലം ഉടൻതന്നെ വരു​മെ​ന്നും അത്‌ ഉറപ്പു​ത​രു​ന്നു. അത്‌ എങ്ങനെ സംഭവി​ക്കും?

 ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കുന്ന കാരണ​ങ്ങ​ളെ​പ്പോ​ലും ദൈവ​രാ​ജ്യം ഇല്ലാതാ​ക്കും. (വെളി​പാട്‌ 21:4) അതു മാത്രമല്ല, ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൽ ഉത്‌ക​ണ്‌ഠ​ക​ളെ​യും സമ്മർദ​ങ്ങ​ളെ​യും കുറി​ച്ചുള്ള ഓർമകൾ പോലും നമ്മുടെ മനസ്സി​ലേക്കു വരില്ല.—യശയ്യ 65:17.

 “സമാധാ​നം നൽകുന്ന ദൈവം” ഇങ്ങനെ​യൊ​രു ഭാവി നിങ്ങൾക്കു നൽകാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. (റോമർ 16:20) ദൈവം തരുന്ന ഉറപ്പ്‌ ഇതാണ്‌: “ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌.”—യിരെമ്യ 29:11.

a ഈ ലേഖന​ത്തിൽ “ഉത്‌കണ്‌ഠ” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഒരു രോഗാ​വ​സ്ഥ​യെയല്ല കുറി​ക്കു​ന്നത്‌. മറിച്ച്‌, ഓരോ ദിവസ​വും നമ്മുടെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ടെൻഷ​നു​ക​ളും സമ്മർദ​വും ഒക്കെയാണ്‌ അതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. എന്നാൽ വിഷാ​ദ​രോ​ഗം അനുഭ​വി​ക്കു​ന്നവർ ഡോക്ടറെ കാണു​ന്ന​താ​ണു നല്ലത്‌.—ലൂക്കോസ്‌ 5:31.