വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ—ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ—ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

 അതിരൂ​ക്ഷ​മായ കാലാ​വ​സ്ഥ​യു​ടെ കെടു​തി​കൾ അനുഭ​വി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുക​ളിൽ ഒരാളാ​ണോ നിങ്ങൾ? അപകടം​പി​ടിച്ച കാലാ​വ​സ്ഥ​യും അതുണ്ടാ​ക്കുന്ന നാശന​ഷ്ട​ങ്ങ​ളും പല തരത്തിൽ വരാം. കൊടു​ങ്കാ​റ്റും ചുഴലി​ക്കാ​റ്റും ചക്രവാ​ത​ങ്ങ​ളും പലപ്പോ​ഴും സമു​ദ്ര​നി​രപ്പ്‌ ഉയരു​ന്ന​തി​നോ വെള്ള​പ്പൊ​ക്ക​ത്തി​നോ മറ്റു നാശന​ഷ്ട​ങ്ങൾക്കോ കാരണ​മാ​കാം. കനത്ത മഴയും കാറ്റും മണ്ണിടി​ച്ചി​ലി​നോ കാട്ടുതീ പടർത്തുന്ന ഇടിമി​ന്ന​ലു​കൾക്കോ കാരണ​മാ​യേ​ക്കാം. ഇതു​പോ​ലെ​തന്നെ ദുരിതം വിതയ്‌ക്കു​ന്ന​വ​യാണ്‌ വരൾച്ച​യും ഉഷ്‌ണ​ത​രം​ഗ​ങ്ങ​ളും ഒക്കെ.

 ദുരിതം വിതയ്‌ക്കുന്ന കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ ഇന്ന്‌ ലോക​ത്തി​ന്റെ പല ഭാഗത്തും ഒരു പതിവാ​യി മാറു​ക​യാണ്‌, അത്‌ ഉണ്ടാക്കുന്ന നാശന​ഷ്ട​ങ്ങ​ളും കൂടി​ക്കൂ​ടി​വ​രി​ക​യാണ്‌. ഇതി​നെ​ക്കു​റിച്ച്‌ ഒരു സംഘടന (International Federation of Red Cross and Red Crescent Societies) ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “ദുരന്തങ്ങൾ ഇന്ന്‌ മുമ്പെ​ന്ന​ത്തേ​തി​ലും കൂടുതൽ ആളുകളെ ബാധി​ക്കു​ന്നുണ്ട്‌. വെള്ള​പ്പൊ​ക്ക​വും കൊടു​ങ്കാ​റ്റും വരൾച്ച​യും കൂടുതൽ ഉണ്ടാകു​ന്ന​താണ്‌ ഇതിനു കാരണം. അതിന്റെ ഫലമായി ഓരോ വർഷവും അനേകർ മരിക്കു​ന്നു, പലർക്കും ജീവി​ത​മാർഗം ഇല്ലാതാ​കു​ന്നു, ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ അവരുടെ വീടുകൾ നഷ്ടമാ​കു​ന്നു.”

 ഇങ്ങനെ​യു​ള്ള സംഭവങ്ങൾ ആളുകളെ ശാരീ​രി​ക​മാ​യി മാത്രമല്ല, മാനസി​ക​മാ​യും വിഷമ​ത്തി​ലാ​ക്കും. വീടും വസ്‌തു​വ​ക​ക​ളും നഷ്ടപ്പെ​ട്ട​തി​ന്റെ​യോ അല്ലെങ്കിൽ പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യ​തി​ന്റെ​യോ ഒക്കെ അതിയായ ദുഃഖ​ത്തി​ലാ​യി​രി​ക്കും അവർ.

 അതിരൂ​ക്ഷ​മാ​യ കാലാ​വ​സ്ഥ​യു​ടെ കെടു​തി​കൾ അനുഭ​വിച്ച ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാൻ കഴിയും. ബൈബിൾ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്നുണ്ട്‌, അതോ​ടൊ​പ്പം പ്രാ​യോ​ഗി​ക​മായ നിർദേ​ശ​ങ്ങ​ളും. കാലാ​വ​സ്ഥ​യോ​ടു ബന്ധപ്പെട്ട ദുരി​തങ്ങൾ അനുഭ​വിച്ച ധാരാളം പേരെ അവ സഹായി​ച്ചി​ട്ടു​മുണ്ട്‌. (റോമർ 15:4) പലരും ചോദി​ക്കാ​റുള്ള ഒരു പ്രധാ​ന​പ്പെട്ട ചോദ്യ​ത്തി​ന്റെ ഉത്തരവും ബൈബിൾ തരുന്നുണ്ട്‌: എന്തു​കൊ​ണ്ടാ​ണു ദൈവം ഇത്‌ അനുവ​ദി​ക്കു​ന്നത്‌? ദൈവം എന്നെ ശിക്ഷി​ക്കു​ക​യാ​ണോ?

ഇന്നുണ്ടാ​കുന്ന രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ ദൈവ​ത്തി​ന്റെ ശിക്ഷയല്ല

 ആളുകൾ അനുഭ​വി​ക്കുന്ന ദുരി​ത​ങ്ങ​ളു​ടെ ഉത്തരവാ​ദി ദൈവ​മ​ല്ലെ​ന്നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. “ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല” എന്ന ഉറപ്പ്‌ ബൈബിൾ തരുന്നു. (യാക്കോബ്‌ 1:13) അതിന്‌ അർഥം ഇന്ന്‌ ആളുകൾ അനുഭ​വി​ക്കുന്ന അതിരൂ​ക്ഷ​മായ കാലാ​വ​സ്ഥാ​പ്ര​ശ്‌ന​ങ്ങൾക്കു കാരണം ദൈവമല്ല എന്നതാണ്‌.

 പ്രകൃ​തി​ശ​ക്തി​കളെ ഉപയോ​ഗിച്ച്‌ ദൈവം ദുഷ്ടന്മാ​രെ ശിക്ഷി​ച്ച​താ​യി ബൈബി​ളിൽ പറയു​ന്നുണ്ട്‌. പക്ഷേ ഒരു മുന്നറി​യി​പ്പും ഇല്ലാതെ നല്ല ആളുക​ളെ​യും ചീത്ത ആളുക​ളെ​യും നശിപ്പി​ക്കുന്ന ഇന്നത്തെ ദുരന്തങ്ങൾ പോ​ലെ​യാ​യി​രു​ന്നില്ല അത്‌. പകരം ദൈവം നേര​ത്തേ​തന്നെ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും എപ്പോ​ഴും നല്ലവരെ സംരക്ഷി​ക്കു​ക​യും അതു​പോ​ലെ, ദുരന്തം വരുത്താൻ പോകു​ന്ന​തി​ന്റെ കാരണം വിശദീ​ക​രി​ക്കു​ക​യും ചെയ്‌ത​താ​യി ബൈബി​ളിൽ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ നോഹ​യു​ടെ കാലത്ത്‌ ജലപ്ര​ളയം വരുത്തി​യ​പ്പോൾ ദൈവം മുന്നറി​യി​പ്പു കൊടു​ത്തു, അതിന്റെ കാരണം വിശദീ​ക​രി​ച്ചു, നോഹ​യെ​യും കുടും​ബ​ത്തെ​യും സംരക്ഷി​ക്കു​ക​യും ചെയ്‌തു.—ഉൽപത്തി 6:13; 2 പത്രോസ്‌ 2:5.

 ഇന്നുണ്ടാ​കു​ന്ന പ്രകൃ​തി​ദു​ര​ന്തങ്ങൾ ദൈവ​ത്തി​ന്റെ ശിക്ഷയല്ല എന്നതി​നെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ “പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?” എന്ന ലേഖനം വായി​ക്കുക.

രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ—ഇരയാ​കു​ന്ന​വ​രെ​പ്പറ്റി ദൈവ​ത്തി​നു ചിന്തയുണ്ട്‌

 ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ന്നും യഹോവ a അവരുടെ ബുദ്ധി​മു​ട്ടു​കൾ ശരിക്കും മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ പറയുന്നു. ആശ്വാസം തരുന്ന ചില ബൈബിൾവാ​ക്യ​ങ്ങൾ നോക്കാം:

  •   യശയ്യ 63:9: “അവരുടെ വേദനകൾ ദൈവ​ത്തെ​യും വേദനി​പ്പി​ച്ചു.”

     അർഥം: ആളുക​ളു​ടെ കഷ്ടപ്പാ​ടു​കൾ കാണു​മ്പോൾ യഹോ​വ​യ്‌ക്കും വേദന തോന്നു​ന്നു.

  •   1 പത്രോസ്‌ 5:7: ‘ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാണ്‌.’

     അർഥം: നിങ്ങൾ സുഖമാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

 നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള, നമ്മുടെ ബുദ്ധി​മു​ട്ടു​കൾ മനസ്സി​ലാ​ക്കുന്ന യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നുണ്ട്‌. അതിനു ദൈവം ബൈബി​ളി​ലൂ​ടെ പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങ​ളും കാലാ​വ​സ്ഥ​യു​മാ​യി ബന്ധപ്പെട്ട ദുരന്ത​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു നല്ല ഭാവി വരു​മെ​ന്നുള്ള പ്രത്യാ​ശ​യും തരുന്നു.—2 കൊരി​ന്ത്യർ 1:3, 4.

കാലാ​വ​സ്ഥാ​പ്ര​ശ്‌ന​ങ്ങ​ളി​ല്ലാത്ത കാലം എപ്പോൾ?

 ‘ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരും’ എന്ന്‌ യഹോവ ബൈബി​ളി​ലൂ​ടെ ഉറപ്പു തരുന്നുണ്ട്‌. (യിരെമ്യ 29:11) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ആളുകൾ പറുദീ​സാ​ഭൂ​മി​യിൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നാണ്‌, അല്ലാതെ കാലാ​വ​സ്ഥയെ പേടിച്ച്‌ ജീവി​ക്കാ​നല്ല.—ഉൽപത്തി 1:28; 2:15; യശയ്യ 32:18.

 തന്റെ രാജ്യ​ത്തി​ലൂ​ടെ അതായത്‌, യേശു രാജാ​വാ​യി ഭരിക്കുന്ന സ്വർഗീ​യ​ഗ​വൺമെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കും ദൈവം ആ നല്ല ഭാവി കൊണ്ടു​വ​രു​ന്നത്‌. (മത്തായി 6:10) യേശു​വി​നു കാലാ​വ​സ്ഥാ​ദു​ര​ന്ത​ങ്ങളെ തടയാ​നുള്ള ജ്ഞാനവും ശക്തിയും ഉണ്ട്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു അതു തെളി​യി​ച്ചി​ട്ടു​മുണ്ട്‌. (മർക്കോസ്‌ 4:37-41) ജ്ഞാന​ത്തോ​ടെ​യും അറി​വോ​ടെ​യും ഭരിക്കുന്ന യേശു, പരിസ്ഥി​തി​യെ സംരക്ഷി​ച്ചു​കൊ​ണ്ടും പ്രകൃ​തി​യോട്‌ ഇണങ്ങി​യും എങ്ങനെ ജീവി​ക്കാ​മെന്ന്‌ ആളുകളെ പഠിപ്പി​ക്കും. (യശയ്യ 11:2) അക്കാലത്ത്‌ ആളുകൾക്ക്‌ ഒരു തരത്തി​ലു​മുള്ള കാലാ​വ​സ്ഥാ​പ്ര​ശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​രില്ല.

 യേശു എപ്പോ​ഴാ​യി​രി​ക്കും തന്റെ ശക്തി ഉപയോ​ഗിച്ച്‌ കാലാ​വ​സ്ഥയെ നിയ​ന്ത്രി​ക്കു​ന്നത്‌ എന്നൊരു ചോദ്യം നിങ്ങളു​ടെ മനസ്സിൽ വന്നോ? “ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങു​ന്നത്‌?” എന്ന ലേഖന​ത്തിൽനിന്ന്‌ അതിന്‌ ഉത്തരം കിട്ടും.

രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ—ഇപ്പോൾ ചെയ്യാ​വു​ന്നത്‌

 ബൈബി​ളി​ലെ ചില ഉപദേ​ശ​ങ്ങൾക്കു രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ സംഭവി​ക്കു​ന്ന​തി​നു മുമ്പും സംഭവി​ക്കുന്ന സമയത്തും സംഭവി​ച്ച​തി​നു ശേഷവും നിങ്ങളെ സഹായി​ക്കാൻ കഴിയും.

  •   സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌: തയ്യാറാ​യി​രി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 22:3.

     അർഥം: നിങ്ങളു​ടെ പ്രദേ​ശത്ത്‌ ഉണ്ടാകാൻ സാധ്യ​ത​യുള്ള ദുരന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞി​രി​ക്കു​ന്നതു പെട്ടെന്നു പ്രവർത്തി​ക്കാ​നും നിങ്ങളു​ടെ കുടും​ബത്തെ സംരക്ഷി​ക്കാ​നും സഹായി​ക്കും.

     അനുഭവം: “തീപി​ടി​ത്തം ഉണ്ടായ​പ്പോൾ ഞങ്ങൾക്കു രക്ഷപ്പെ​ടാൻ പറ്റിയത്‌ നേര​ത്തേ​തന്നെ തയ്യാറാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌. മരുന്നു​ക​ളും തുണി​ക​ളും മറ്റ്‌ അത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഞങ്ങൾ ഒരു ബാഗി​ലാ​ക്കി വെച്ചി​രു​ന്നു. മറ്റ്‌ ആളുകൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ പരക്കം പായു​ക​യാ​യി​രു​ന്നു. പക്ഷേ ഞങ്ങൾക്കു വേണ്ട​തെ​ല്ലാം ഉണ്ടായി​രു​ന്നു. അത്‌ ഓർക്കു​മ്പോൾ ഒരു ആശ്വാസം തോന്നു​ന്നു.”—തമാര, കാലി​ഫോർണിയ, യു. എസ്‌. എ.

  •   സംഭവി​ക്കുന്ന സമയത്ത്‌: പ്രധാ​ന​പ്പെട്ട കാര്യ​ത്തിൽ ശ്രദ്ധി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “ഒരാൾക്ക്‌ എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌.”—ലൂക്കോസ്‌ 12:15.

     അർഥം: സമ്പത്തി​നെ​ക്കാൾ പ്രധാനം ജീവനാണ്‌.

     അനുഭവം: “ലൗവ്‌ൻ b ചുഴലി​ക്കാറ്റ്‌ ഞങ്ങളുടെ വീടു തകർത്ത​പ്പോൾ എന്തു ചെയ്യണ​മെന്ന്‌ അറിയാത്ത അവസ്ഥയി​ലാ​യി​രു​ന്നു ഞാൻ. യഹോ​വ​യോ​ടു ഞാൻ ആത്മാർഥ​മാ​യി പ്രാർഥി​ച്ചു. ഒരു കാര്യം എനിക്കു മനസ്സി​ലാ​യി. ഞങ്ങൾക്കു നഷ്ടമാ​യതു വെറും വസ്‌തു​വ​കകൾ മാത്ര​മാണ്‌, അല്ലാതെ ജീവനല്ല.”—ലെസ്ലി, ഫിലി​പ്പീൻസ്‌.

  •   സംഭവി​ച്ച​തി​നു ശേഷം: അന്നന്നത്തെ കാര്യം മാത്രം ചിന്തി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ.”—മത്തായി 6:34.

     അർഥം: ഭാവി​യിൽ ഉണ്ടാകാ​നി​ട​യുള്ള പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കുക.

     അനുഭവം: “വീശി​യ​ടിച്ച ഇർമ ചുഴലി​ക്കാറ്റ്‌ എന്റെ വീട്‌ വെള്ളത്തി​ലാ​ക്കി. എനിക്ക്‌ ഒരുപാട്‌ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു. ഞാൻ ആകെ വിഷമ​ത്തി​ലാ​യി. അന്നന്നത്തെ കാര്യ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കുക എന്ന ബൈബി​ളി​ന്റെ ഉപദേശം ഞാൻ അനുസ​രി​ക്കാൻ ശ്രമിച്ചു. യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ ഞാൻ വിചാ​രി​ച്ച​തി​നെ​ക്കാ​ളൊ​ക്കെ മെച്ചമാ​യിട്ട്‌ എനിക്ക്‌ ആ സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കാൻ കഴിഞ്ഞു.”—സാലി, ഫ്ലോറിഡ, യു. എസ്‌. എ.

 ചെയ്യാ​നാ​കുന്ന കൂടുതൽ കാര്യ​ങ്ങൾക്കു “ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ—ജീവൻ രക്ഷിക്കാ​നുള്ള മാർഗങ്ങൾ” എന്ന ലേഖനം വായി​ക്കുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

b ഹൈമ ചുഴലി​ക്കാറ്റ്‌ എന്നും അറിയ​പ്പെ​ടു​ന്നു.