വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവ്‌

ആത്മാവ്‌

പലപ്പോ​ഴും “ആത്മാവ്‌” എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​മായ റുവാ​ക്കി​നും ഗ്രീക്കു​പ​ദ​മായ ന്യൂമ​യ്‌ക്കും പല അർഥങ്ങ​ളുണ്ട്‌. ഇതെല്ലാം മനുഷ്യർക്കു കാണാ​നാ​കാ​ത്ത​തും ചലനത്തി​ലൂ​ടെ ശക്തിയു​ടെ തെളിവു നൽകു​ന്ന​തും ആയ കാര്യ​ങ്ങ​ളാണ്‌. ഈ എബ്രായ, ഗ്രീക്കു പദങ്ങൾ പിൻവ​രു​ന്ന​വയോ​ടുള്ള ബന്ധത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു: (1) കാറ്റ്‌, (2) ഭൂമി​യി​ലെ ജീവജാ​ല​ങ്ങ​ളി​ലുള്ള പ്രവർത്ത​ന​നി​ര​ത​മായ ജീവശക്തി, (3) ഒരു വ്യക്തി​യു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​ത്തിൽനിന്ന്‌ പുറ​പ്പെട്ട്‌ ഒരു പ്രത്യേ​ക​രീ​തി​യിൽ കാര്യങ്ങൾ പറയാ​നോ ചെയ്യാ​നോ ഇടയാ​ക്കുന്ന പ്രചോ​ദ​ക​ശക്തി, (4) അദൃശ്യ​മായ ഉറവിൽനി​ന്ന്‌ വരുന്ന അരുള​പ്പാ​ടു​കൾ, (5) ആത്മവ്യ​ക്തി​കൾ, (6) ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശക്തി അഥവാ പരിശു​ദ്ധാ​ത്മാവ്‌.—പുറ 35:21; സങ്ക 104:29; മത്ത 12:43; ലൂക്ക 11:13.