വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോപ്‌ടിക്‌ പരിഭാഷകൾ

കോപ്‌ടിക്‌ പരിഭാഷകൾ

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളും ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളും കോപ്‌ടിക്‌ ഭാഷയിലേക്കു തർജമ ചെയ്യപ്പെട്ടു. പല പരിഭാഷകർ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ അതിന്റെ വിവിധഭാഗങ്ങൾ പൂർത്തിയാക്കുകയായിരുന്നു. പുരാതന ഈജിപ്‌തിൽ ഉപയോഗത്തിലിരുന്ന കോപ്‌ടിക്‌ ഭാഷയുടെ അക്ഷരമാല പ്രധാനമായും ഗ്രീക്കിൽനിന്ന്‌ ഉത്ഭവിച്ചതാണ്‌. സഹിദിക്കും ബൊഹൈറിക്കും ഉൾപ്പെടെ കോപ്‌ടിക്‌ ഭാഷയുടെ പല പ്രാദേശികഭാഷാരൂപങ്ങളിലും ബൈബിളിന്റെ പുരാതന കൈയെഴുത്തുപ്രതികൾ ലഭ്യമാണ്‌.

ബൈബിളിന്റെ ഗ്രീക്ക്‌ പാഠങ്ങളിൽനിന്നാണു കോപ്‌ടിക്‌ പരിഭാഷകൾ തയ്യാറാക്കിയത്‌. ഇതിനായി ചിലപ്പോഴൊക്കെ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റും ഉപയോഗിച്ചിട്ടുണ്ട്‌. എ.ഡി. നാലാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും മിക്ക ബൈബിൾപുസ്‌തകങ്ങളും കോപ്‌ടിക്‌ ഭാഷയിൽ ലഭ്യമായെന്നു കരുതപ്പെടുന്നു.

ഇന്നു ലഭ്യമായ, പൂർണരൂപത്തിലുള്ള കോപ്‌ടിക്‌ കോഡക്‌സുകളുടെ ഏറ്റവും പുരാതനമായ ചില പ്രതികൾ ഏതാണ്ട്‌ എ.ഡി. 11-ാം നൂറ്റാണ്ടോളം പഴക്കമുള്ളവയാണ്‌. ഇനി, ബൈബിളിലെ ഏതാനും ചില പുസ്‌തകങ്ങളോ അവയുടെ ഭാഗങ്ങൾ മാത്രമോ അടങ്ങിയ ചില കോപ്‌ടിക്‌ കോഡക്‌സുകൾക്ക്‌ എ.ഡി. നാലും അഞ്ചും നൂറ്റാണ്ടോളം പഴക്കമുണ്ട്‌. കോപ്‌ടിക്‌ പരിഭാഷകളെ വളരെ മൂല്യമുള്ളതാക്കുന്ന ഒരു ഘടകവും അതുതന്നെയാണ്‌. കാരണം കോപ്‌ടിക്‌ പരിഭാഷകൾ, പ്രത്യേകിച്ച്‌ അവയുടെ ആദ്യകാലപതിപ്പുകൾ, തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപാഠങ്ങൾ ഇന്നു ലഭ്യമായ പല ഗ്രീക്കു കൈയെഴുത്തുപ്രതികളെക്കാളും പഴക്കമുള്ളവയാണ്‌. അതുകൊണ്ടുതന്നെ കോപ്‌ടിക്‌ പരിഭാഷകൾ പരിശോധിച്ചാൽ പുരാതന ഗ്രീക്കുപാഠങ്ങളുടെ അർഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകും. ഉദാഹരണത്തിന്‌, യോഹ 1:1-ൽ ചില കോപ്‌ടിക്‌ പരിഭാഷകൾ യേശുവിനെ വിളിച്ചിരിക്കുന്നത്‌ “ഒരു ദൈവം” എന്നാണ്‌. യേശുവും സർവശക്തനായ ദൈവവും രണ്ടു വ്യക്തികളാണെന്ന സൂചനയാണ്‌ അവ നൽകുന്നത്‌.