വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സീയോൻ; സീയോൻ പർവതം

സീയോൻ; സീയോൻ പർവതം

യരുശലേ​മി​ന്റെ തെക്കു​കി​ഴക്കേ കുന്നിലെ, യബൂസ്യ​രു​ടെ കോട്ടകെ​ട്ടിയ നഗരത്തി​ന്റെ പേര്‌. മുമ്പ്‌ യബൂസ്‌ എന്ന്‌ അറിയപ്പെട്ടിരുന്ന ആ നഗരം പിടി​ച്ച​ട​ക്കി​യ​ ദാവീദ്‌ അവിടെ കൊട്ടാ​രം പണിതു. അതിനു “ദാവീ​ദി​ന്റെ നഗരം” എന്നു പേരായി. (2ശമു 5:7, 9) ദാവീദ്‌ പെട്ടകം അവി​ടേക്കു കൊണ്ടു​വ​ന്നപ്പോൾ സീയോൻ യഹോ​വ​യ്‌ക്കൊ​രു വിശു​ദ്ധ​പർവ​ത​മാ​യി​ത്തീർന്നു. പിന്നീട്‌ മോരിയ മലയി​ലുള്ള ദേവാ​ല​യപ്രദേ​ശത്തെ​യും​കൂ​ടെ ഉൾപ്പെ​ടു​ത്തി സീയോൻ എന്നു വിളിച്ചു. ചില​പ്പോൾ യരുശ​ലേം നഗരത്തെ ഒന്നാകെ പരാമർശി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഇതു മിക്ക​പ്പോ​ഴും ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—സങ്ക 2:6; 1പത്ര 2:6; വെളി 14:1.