വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​തകൾ

നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും എന്ന പുതിയ മീറ്റിങ്ങ്

നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും എന്ന പുതിയ മീറ്റിങ്ങ്

വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 2015 ഒക്‌ടോ​ബർ 3-ലെ വാർഷി​ക​യോ​ഗ​ത്തിൽ ഭരണസം​ഘാം​ഗ​മായ ആന്തണി മോറിസ്‌ സഹോ​ദരൻ, നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും എന്ന പുതിയ ഒരു മീറ്റി​ങ്ങി​നെ​ക്കു​റി​ച്ചുള്ള അറിയി​പ്പു നടത്തി. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ, സേവന​യോ​ഗം, സഭാ ബൈബിൾപ​ഠനം എന്നിവയ്‌ക്കു പകരമാ​യുള്ള മീറ്റി​ങ്ങാണ്‌ ഇത്‌. നമ്മുടെ രാജ്യ​ശു​ശ്രൂ​ഷയ്‌ക്കു പകരം ചതുർവർണ​ത്തിൽ തയ്യാറാ​ക്കുന്ന എട്ടു പേജുകളുള്ള ഈ പുതിയ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പേര്‌ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസഹായി എന്നാണെന്നും അറിയി​ച്ചു. അതിൽ ഓരോ ആഴ്‌ച​യി​ലെ​യും മീറ്റി​ങ്ങി​നുള്ള പട്ടിക​യും വ്യക്തി​പ​ര​മായ ബൈബിൾവാ​യന അർഥപൂർണ​മാ​ക്കുന്ന ചിത്ര​ങ്ങ​ളും ഉണ്ടെന്നു മോറിസ്‌ സഹോ​ദരൻ വിശദീ​ക​രി​ച്ചു.

ഈ പുതിയ മീറ്റിങ്ങ് മൂന്നു പ്രധാ​ന​ഭാ​ഗ​ങ്ങ​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു:

  1. ദൈവ​വ​ച​ന​ത്തി​ലെ നിധികൾ. ഈ ഭാഗത്തെ ആദ്യപ​രി​പാ​ടി പത്തു മിനിട്ട് ദൈർഘ്യം​വ​രുന്ന ഒരു പ്രസം​ഗ​മാണ്‌. ഓരോ ആഴ്‌ച​യി​ലെ​യും ബൈബിൾ വായനാ​ഭാ​ഗ​ത്തെ​യും പഠനസ​ഹാ​യി​യി​ലെ ചിത്ര​ങ്ങ​ളെ​യും ആധാര​മാ​ക്കി​യാണ്‌ ഇതു നടത്തു​ന്നത്‌. രണ്ടാമത്തെ പരിപാ​ടി “ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക” എന്ന എട്ടു മിനിട്ട് ദൈർഘ്യ​മുള്ള ചോ​ദ്യോ​ത്ത​ര​ചർച്ച​യാണ്‌. ഓരോ ആഴ്‌ച​യി​ലെ​യും ബൈബിൾ വായനാ​ഭാ​ഗത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌ ഈ ചർച്ചന​ട​ത്തു​ന്നത്‌. അതെത്തു​ടർന്ന് നാലു മിനിട്ട് ദൈർഘ്യ​മുള്ള ബൈബിൾവാ​യ​ന​യു​മുണ്ട്.

  2. വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം. സാധാ​ര​ണ​യാ​യി ഈ ഭാഗത്ത്‌ മൂന്നു വിദ്യാർഥി​കൾ ആദ്യസ​ന്ദർശനം, മടക്കസ​ന്ദർശനം, ബൈബിൾപ​ഠനം എന്നിവ എങ്ങനെ നടത്തണ​മെന്ന് അവതരി​പ്പി​ച്ചു​കാ​ണി​ക്കും.

  3. ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം. ഈ ഭാഗത്ത്‌, അനുദി​ന​ജീ​വി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ പ്രാ​യോ​ഗി​ക​മാ​ക്കാ​വുന്ന വിധങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കും. ചോ​ദ്യോ​ത്ത​ര​പ​രി​ചി​ന്തനം ഉൾപ്പെ​ടുന്ന സഭാ ബൈബിൾപ​ഠ​ന​മാ​ണു പ്രധാ​ന​പ്പെട്ട മറ്റൊരു പരിപാ​ടി.

പുതിയ മീറ്റി​ങ്ങിൽനിന്ന് ലഭിക്കുന്ന പ്രാ​യോ​ഗി​ക​പ​രി​ശീ​ല​ന​ത്തെ​ക്കു​റിച്ച് വിലമ​തി​പ്പു​നി​റഞ്ഞ വാക്കു​ക​ളാ​ണു ലോക​മെ​ങ്ങു​മുള്ള പ്രചാ​രകർ അറിയി​ച്ചത്‌. ഓസ്‌ട്രേ​ലി​യ​യി​ലുള്ള ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “ജീവിത-സേവന യോഗം എത്ര നല്ലതാ​ണെ​ന്നോ! അതിലെ വിവരങ്ങൾ ജീവി​തത്തെ കൂടുതൽ സ്‌പർശി​ക്കു​ന്ന​വ​യാണ്‌. അവതര​ണ​ങ്ങ​ളാ​ണെ​ങ്കിൽ ഏറെ ലളിത​വും. ചെറി​യ​ചെ​റിയ ഭാഗങ്ങ​ളും കുറി​ക്കു​കൊ​ള്ളുന്ന വിവര​ങ്ങ​ളും ആകർഷ​ക​മായ വീഡി​യോ പരിപാ​ടി​ക​ളും കുട്ടി​ക​ളു​ടെ പങ്കുപ​റ്റ​ലും ഒക്കെയാ​കു​മ്പോൾ സമയം പോകു​ന്നത്‌ അറിയു​കയേ ഇല്ല!”

ഇറ്റലി​യി​ലെ മൂപ്പന്മാ​രു​ടെ ഒരു സംഘം ഈ അഭി​പ്രാ​യം അറിയി​ച്ചു: “വളരെ നന്നായി തയ്യാറാ​കാൻ ഈ പുതിയ മീറ്റിങ്ങ് ഞങ്ങളെ​യെ​ല്ലാം പ്രചോ​ദി​പ്പി​ച്ചു. അതിന്‍റെ ഫലമായി പഠിപ്പി​ക്ക​ലി​ന്‍റെ ഗുണനി​ല​വാ​ര​വും മെച്ച​പ്പെ​ട്ടി​ട്ടുണ്ട്. തന്‍റെ ജനത്തെ ഏറ്റവും മെച്ചമാ​യി പഠിപ്പി​ക്കാൻ യഹോവ വരുത്തിയ ശ്രദ്ധേ​യ​മായ ഒരു ക്രമീ​ക​ര​ണ​മാണ്‌ ഈ പുതിയ മധ്യവാ​ര​യോ​ഗം. 15 വയസ്സുള്ള ഒരു പ്രചാ​രകൻ പറഞ്ഞു: ‘മീറ്റിങ്ങ് മുഴുവൻ ശ്രദ്ധി​ച്ചി​രി​ക്കാൻ മുമ്പ് എനിക്കു വലിയ പ്രയാ​സ​മാ​യി​രു​ന്നു. ഈ പുതിയ മീറ്റിങ്ങ് വന്നതിൽപ്പി​ന്നെ കാര്യങ്ങൾ എളുപ്പ​മാ​യി. ശ്രദ്ധി​ച്ചി​രി​ക്കാ​നും വീട്ടിൽവെച്ച് നന്നായി തയ്യാറാ​കാ​നും ഇപ്പോൾ എനിക്കു കഴിയു​ന്നു.’”

ഓസ്‌ട്രി​യ​യി​ലുള്ള ഒരു കുടും​ബം ഇങ്ങനെ എഴുതി: “ഞങ്ങളുടെ പത്തുവ​യ​സ്സു​കാ​രി​യായ മകളു​മൊ​ത്തുള്ള ബൈബിൾവാ​യന എപ്പോ​ഴും ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. എന്നാൽ ‘ദൈവ​വ​ച​ന​ത്തി​ലെ നിധികൾ’ എന്ന പരിപാ​ടി എളുപ്പ​ത്തിൽ അഭി​പ്രാ​യങ്ങൾ പറയാൻ ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു. ഓരോ ആഴ്‌ച​യി​ലെ​യും ബൈബിൾ വായനാ​ഭാ​ഗം നന്നായി തയ്യാറാ​കു​ന്നതു ഞങ്ങൾ മൂന്നു​പേ​രും ഇപ്പോൾ ആസ്വദി​ക്കു​ന്നു. അതുമാ​ത്രമല്ല, മോളു​ടെ ആത്മീയ​പു​രോ​ഗ​തി​യും ഞങ്ങൾക്കു കാണാൻ കഴിയു​ന്നു.”

ജർമനി​യിൽനി​ന്നുള്ള ഈനെസ്‌ വിശദീ​ക​രി​ക്കു​ന്നു: “നന്നായി തയ്യാറാ​കാ​നും ആഴത്തിൽ ചിന്തി​ക്കാ​നും എനിക്ക് ഇപ്പോൾ സാധി​ക്കു​ന്നുണ്ട്. മുമ്പ് ഞാൻ ഇത്രയും ഗവേഷ​ണ​മൊ​ന്നും നടത്തി​യി​രു​ന്നില്ല. യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം ഇപ്പോൾ ഞാൻ ആസ്വദി​ക്കു​ന്നു. സാത്താന്‍റെ ലോകം എന്നെ തളർത്തി​ക്ക​ള​യാ​റു​ണ്ടെ​ങ്കി​ലും പിടി​ച്ചു​നിൽക്കാ​നും മുമ്പോ​ട്ടു​പോ​കാ​നും ഉള്ള ഊർജം മീറ്റി​ങ്ങു​കൾ എനിക്കു തരുന്നു.”

സോളമൻ ദ്വീപു​ക​ളി​ലെ സഭകൾ മധ്യവാ​ര​യോ​ഗം നന്നായി ആസ്വദി​ക്കു​ന്നു. അതിൽനിന്ന് ശരിക്കും പ്രയോ​ജനം ലഭിക്കു​ന്ന​തി​നാ​യി അവർ ചെയ്യുന്ന ശ്രമങ്ങൾ ചെറു​തൊ​ന്നു​മല്ല. ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള പല സഭകളി​ലും വൈദ്യു​തി​യോ ഇന്‍റർനെറ്റ്‌ സൗകര്യ​മോ ഇല്ല. സഹോ​ദ​ര​ങ്ങ​ളാ​കട്ടെ തീർത്തും സാധാ​ര​ണ​ക്കാ​രും. ഓരോ മാസ​ത്തെ​യും മീറ്റി​ങ്ങു​കൾക്ക് ആവശ്യ​മായ വീഡി​യോ​ഫ​യ​ലു​ക​ളും അവ കാണി​ക്കാൻവേണ്ട സൗകര്യ​ങ്ങ​ളും അവർക്ക് എങ്ങനെ കിട്ടും? മലെയ്‌റ്റ ദ്വീപി​ലുള്ള ഒരു സഭയിലെ പ്രചാ​രകർ ഒരുമി​ച്ചു​ചേർന്ന് കൊപ്ര വിൽക്കാൻ തീരു​മാ​നി​ച്ചു. അതു വിറ്റു​കി​ട്ടിയ പണം സംഭാ​വ​ന​യാ​യി സഭയ്‌ക്കു കൊടു​ത്തു. ആ പണം ഉപയോ​ഗിച്ച് സൗരോർജ​ത്തിൽ പ്രവർത്തി​ക്കുന്ന ചെറി​യൊ​രു വീഡി​യോ സംവി​ധാ​നം വാങ്ങാൻ അവർക്കു കഴിഞ്ഞു. ഇനി ഓരോ മാസ​ത്തെ​യും വീഡി​യോ​ഫ​യ​ലു​കൾക്കാ​യി സഹോ​ദ​ര​ന്മാർ ഇന്‍റർനെറ്റ്‌ സൗകര്യ​മുള്ള സ്ഥലത്ത്‌ പോയി അതു ഡൗൺലോഡ്‌ ചെയ്യുന്നു. അതിനു ശേഷം ആ സഭയിലെ മറ്റു സഹോ​ദ​ര​ങ്ങൾക്ക് അതു കൊടു​ക്കു​ക​യും ചെയ്യുന്നു.

ഐക്യ​നാ​ടു​ക​ളി​ലെ ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “ചിത്ര​ങ്ങ​ളും മറ്റും ഉപയോ​ഗിച്ച് കാര്യങ്ങൾ കണ്ടുപ​ഠി​ക്കു​ന്ന​താണ്‌ എന്‍റെ രീതി. മറ്റൊ​രാ​ളോട്‌ ഒരു കാര്യം വിശദീ​ക​രി​ക്ക​ണ​മെ​ങ്കിൽ അക്കാര്യം ഞാൻ ആദ്യം പലതവണ വായിച്ച് മനസ്സി​ലാ​ക്ക​ണ​മാ​യി​രു​ന്നു. 40 വർഷത്തി​ല​ധി​ക​മാ​യി ഇങ്ങനെ കഷ്ടപ്പെ​ട്ടാ​ണു ഞാൻ കാര്യങ്ങൾ പഠിച്ചി​രു​ന്നത്‌. അതു​കൊണ്ട് ഇപ്പോൾ പഠനത്തി​നാ​യി നമുക്ക് ലഭ്യമാ​യി​രി​ക്കുന്ന, എല്ലാ ദൃശ്യോ​പാ​ധി​കൾക്കും ഞാൻ ഭരണസം​ഘ​ത്തോ​ടു നന്ദി പറയുന്നു. അതു​പോ​ലെ, ബൈബിൾപുസ്‌ത​ക​ത്തി​ന്‍റെ ആമുഖ​വീ​ഡി​യോ​കൾ വളരെ നല്ലതാണ്‌. കൂടാതെ, പഠനസ​ഹാ​യി​യി​ലെ ചിത്രങ്ങൾ അത്യു​ഗ്രൻ! ഞാൻ ആഗ്രഹി​ച്ച​തു​തന്നെ എനിക്കു കിട്ടി. ദൈവ​ജ​ന​ത്തി​നു​വേണ്ടി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു​ണ്ടെന്നു വ്യക്തമാണ്‌. നിങ്ങൾക്കു വളരെ നന്ദി!”

മലാവി