സങ്കീർത്ത​നം 26:1-12

ദാവീദിന്റേത്‌. 26  യഹോവേ, എന്നെ വിധി​ക്കേ​ണമേ; ഞാൻ നിഷ്‌കളങ്കത* കൈവി​ടാ​തെ നടന്നി​രി​ക്കു​ന്ന​ല്ലോ.+ചഞ്ചല​പ്പെ​ടാ​തെ ഞാൻ യഹോ​വ​യിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു.+   യഹോവേ, എന്നെ പരി​ശോ​ധി​ക്കേ​ണമേ, എന്നെ പരീക്ഷി​ച്ചു​നോ​ക്കേ​ണമേ;എന്റെ ഹൃദയ​വും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ശുദ്ധീ​ക​രി​ക്കേ​ണമേ.+   കാരണം, അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം എപ്പോ​ഴും എന്റെ മുന്നി​ലുണ്ട്‌;ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കുന്നു.+   വഞ്ചകരോടു ഞാൻ കൂട്ടു കൂടാ​റില്ല;+തനിസ്വ​രൂ​പം മറച്ചു​വെ​ക്കു​ന്ന​വരെ ഞാൻ ഒഴിവാ​ക്കു​ന്നു.*   ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറു​ക്കു​ന്നു;+ദുഷ്ടന്മാ​രു​മാ​യി ഇടപഴ​കാൻ ഞാൻ വിസമ്മ​തി​ക്കു​ന്നു.+   നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകും;യഹോവേ, അങ്ങയുടെ യാഗപീ​ഠത്തെ ഞാൻ വലം​വെ​ക്കും.   എന്റെ അധരങ്ങൾ അപ്പോൾ നന്ദിവാ​ക്കു​കൾ പൊഴി​ക്കും,+അങ്ങയുടെ സകല മഹനീ​യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചും ഘോഷി​ക്കും.   യഹോവേ, അങ്ങ്‌ വസിക്കുന്ന ഭവനം,+അങ്ങയുടെ തേജസ്സു കുടി​കൊ​ള്ളുന്ന സ്ഥലം,+ ഞാൻ പ്രിയ​പ്പെ​ടു​ന്നു.   പാപികളുടെകൂടെ എന്നെ തൂത്തെ​റി​യ​രു​തേ;+അക്രമികളുടെകൂടെ* എന്റെ ജീവ​നെ​ടു​ത്തു​ക​ള​യ​രു​തേ. 10  അവരുടെ കൈകൾ നാണം​കെട്ട കാര്യങ്ങൾ ചെയ്യുന്നു;അവരുടെ വലങ്കൈ നിറയെ കൈക്കൂ​ലി​യാണ്‌. 11  എന്നാൽ, ഞാൻ എന്റെ നിഷ്‌കളങ്കതയിൽ* നടക്കും. എന്നെ രക്ഷി​ക്കേ​ണമേ;* എന്നോടു പ്രീതി കാട്ടേ​ണമേ. 12  എന്റെ കാലുകൾ നിരപ്പായ സ്ഥലത്ത്‌ ഉറച്ചു​നിൽക്കു​ന്നു;+മഹാസഭയിൽ* ഞാൻ യഹോ​വയെ വാഴ്‌ത്തും.+

അടിക്കുറിപ്പുകള്‍

അഥവാ “ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളും.” അക്ഷ. “വൃക്കക​ളും.”
അഥവാ “കപടനാ​ട്യ​ക്കാ​രു​മാ​യി ഞാൻ ഇടപഴ​കാ​റില്ല.”
അഥവാ “രക്തം ചൊരി​യു​ന്ന​വ​രു​ടെ​കൂ​ടെ.”
അഥവാ “ധർമനി​ഷ്‌ഠ​യിൽ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അക്ഷ. “വീണ്ടെ​ടു​ക്കേ​ണമേ.”
അക്ഷ. “സമ്മേള​ന​ങ്ങ​ളിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം