സങ്കീർത്ത​നം 47:1-9

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 47  ജനതകളേ, നിങ്ങ​ളേ​വ​രും കൈ കൊട്ടൂ! സന്തോഷാരവങ്ങളോടെ ദൈവ​ത്തി​നു ജയഘോ​ഷം മുഴക്കൂ!   കാരണം, അത്യു​ന്ന​ത​നായ യഹോവ ഭയാദ​രവ്‌ ഉണർത്തു​ന്നവൻ,+മുഴുഭൂമിയുടെയും മഹാരാ​ജാവ്‌.+   ദൈവം ജനതകളെ നമ്മുടെ കീഴി​ലാ​ക്കു​ന്നു,രാഷ്‌ട്രങ്ങളെ നമ്മുടെ കാൽക്കീ​ഴാ​ക്കു​ന്നു.+   ദൈവം നമുക്ക്‌ അവകാ​ശ​ഭൂ​മി തിര​ഞ്ഞെ​ടുത്ത്‌ തരുന്നു.+അതെ, താൻ സ്‌നേ​ഹി​ക്കുന്ന യാക്കോ​ബി​ന്റെ അഭിമാ​ന​മായ അവകാ​ശ​ഭൂ​മി!+ (സേലാ)   ആഹ്ലാദാരവങ്ങളുടെ അകമ്പടി​യോ​ടെ ദൈവം കയറി​പ്പോ​യി;കൊമ്പുവിളി* മുഴങ്ങി​യ​പ്പോൾ യഹോവ ആരോ​ഹണം ചെയ്‌തു.   ദൈവത്തിനു സ്‌തുതി പാടൂ!* സ്‌തുതി പാടൂ! നമ്മുടെ രാജാ​വി​നു സ്‌തുതി പാടൂ! സ്‌തുതി പാടൂ!   ദൈവം മുഴു​ഭൂ​മി​യു​ടെ​യും രാജാ​വ​ല്ലോ;+സ്‌തുതി പാടൂ! ഉൾക്കാ​ഴ്‌ച​യോ​ടെ പ്രവർത്തി​ക്കൂ!   ദൈവം ജനതക​ളു​ടെ മേൽ രാജാ​വാ​യി​രി​ക്കു​ന്നു.+ ദൈവം വിശു​ദ്ധ​സിം​ഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു.   അബ്രാഹാമിൻദൈവത്തിന്റെ ജനത്തോ​ടൊ​പ്പംജനതകളുടെ നേതാ​ക്ക​ന്മാർ ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നു. ഭൂമിയിലെ ഭരണാധികാരികൾ* ദൈവ​ത്തി​ന്റേ​ത​ല്ലോ. ദൈവം മഹോ​ന്ന​ത​നാ​യി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പ്‌ ഉപയോ​ഗി​ച്ചുള്ള വിളി; കാഹളം.”
അഥവാ “സംഗീതം ഉതിർക്കൂ!”
അക്ഷ. “ഭൂമി​യി​ലെ പരിചകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം