യോഹ​ന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-10

1  ആരംഭം​മു​ത​ലു​ണ്ടാ​യി​രു​ന്ന​തും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണു​കൊണ്ട്‌ കണ്ടതും ശ്രദ്ധ​യോ​ടെ നിരീ​ക്ഷി​ച്ച​തും സ്വന്തം കൈ​കൊണ്ട്‌ തൊട്ട​റി​ഞ്ഞ​തും ആയ ജീവന്റെ വചന​ത്തെ​പ്പറ്റി ഞങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നു.+  (ഈ ജീവൻ ഞങ്ങൾക്കു വെളി​പ്പെട്ടു. ഞങ്ങൾ അതു കണ്ട്‌ അതെക്കു​റിച്ച്‌ വിവരി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു.+ പിതാ​വിൽനിന്ന്‌ വന്നതും ഞങ്ങൾക്കു വെളിപ്പെ​ട്ട​തും ആയ ആ നിത്യജീവനെക്കുറിച്ച്‌+ ഞങ്ങൾ നിങ്ങളെ അറിയി​ക്കു​ന്നു.)  ഞങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തതു നിങ്ങ​ളോട്‌ അറിയിക്കുന്നതു+ ഞങ്ങളുടെ കൂട്ടാ​യ്‌മ​യിൽ നിങ്ങളു​മു​ണ്ടാ​യി​രി​ക്കാ​നാണ്‌. നമ്മുടെ ഈ കൂട്ടാ​യ്‌മ പിതാ​വിനോ​ടും പുത്ര​നായ യേശുക്രിസ്‌തുവിനോടും+ കൂടെ​യാണ്‌.  നമ്മുടെ സന്തോഷം പൂർണ​മാ​കാ​നാ​ണു ഞങ്ങൾ ഇതു നിങ്ങൾക്ക്‌ എഴുതു​ന്നത്‌.  ഞങ്ങൾ യേശു​വിൽനിന്ന്‌ കേട്ട്‌ നിങ്ങളെ അറിയി​ക്കുന്ന സന്ദേശം ഇതാണ്‌: ദൈവം വെളി​ച്ച​മാണ്‌.+ ദൈവ​ത്തിൽ ഒട്ടും ഇരുട്ടില്ല.  “ഞങ്ങൾക്കു ദൈവത്തോ​ടു കൂട്ടാ​യ്‌മ​യുണ്ട്‌” എന്നു പറയു​ക​യും അതേസ​മയം ഇരുട്ടിൽ നടക്കു​ക​യും ചെയ്‌താൽ നമ്മൾ നുണ പറയു​ന്ന​വ​രും സത്യത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.+  ദൈവം വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മളും വെളി​ച്ച​ത്തിൽ നടക്കുന്നെ​ങ്കിൽ നമുക്കു തമ്മിൽ കൂട്ടാ​യ്‌മ​യുണ്ട്‌; ദൈവ​പുത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.+  “നമുക്കു പാപമില്ല” എന്നു പറയുന്നെ​ങ്കിൽ നമ്മൾ സ്വയം വഞ്ചിക്കു​ക​യാണ്‌;+ സത്യം നമ്മളി​ലില്ല.  എന്നാൽ പാപങ്ങൾ ഏറ്റുപ​റ​യുന്നെ​ങ്കിൽ, ദൈവം വിശ്വ​സ്‌ത​നും നീതി​മാ​നും ആയതു​കൊ​ണ്ട്‌ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്‌ അനീതിയെ​ല്ലാം നീക്കി നമ്മളെ ശുദ്ധീ​ക​രി​ക്കും.+ 10  “ഞങ്ങൾ പാപം ചെയ്‌തി​ട്ടില്ല” എന്നു പറഞ്ഞാൽ നമ്മൾ ദൈവത്തെ നുണയ​നാ​ക്കു​ക​യാണ്‌; ദൈവ​ത്തി​ന്റെ വചനം നമ്മളി​ലില്ല.

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം