വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

ദുഃഖഭാരം കുറയ്‌ക്കാൻ എന്തു ചെയ്യാ​നാ​കും? ധാരാളം നിർദേ​ശങ്ങൾ നിങ്ങൾക്കു കണ്ടെത്താ​നാ​കും. ചിലതു ശരിക്കും പ്രയോ​ജനം ചെയ്യും. എന്നാൽ മറ്റു ചിലത്‌ അത്ര പ്രയോ​ജനം ചെയ്‌തെന്നു വരില്ല. കാരണം എല്ലാവ​രു​ടെ​യും ദുഃഖം ഒരു​പോ​ലെയല്ല. അതു​കൊണ്ട്‌ ഒരാൾക്കു ഗുണം ചെയ്യു​ന്നതു മറ്റൊ​രാൾക്കു ഗുണം ചെയ്യണ​മെ​ന്നില്ല.

എങ്കിലും പലർക്കും ഗുണം ചെയ്‌ത ചില നിർദേ​ശ​ങ്ങ​ളുണ്ട്‌. ദുഃഖി​തർക്കു സഹായ​ക​മായ ഉപദേ​ശങ്ങൾ നൽകു​ന്നവർ കൂടെ​ക്കൂ​ടെ അവ പറയാ​റുണ്ട്‌. അവ ജ്ഞാനമൊഴികൾ അടങ്ങിയ പുരാതനഗ്രന്ഥമായ ബൈബി​ളി​ലെ ആശ്രയ​യോ​ഗ്യ​മെന്നു തെളിഞ്ഞ തത്ത്വങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌.

1: വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായം സ്വീക​രി​ക്കു​ക

  • ദുഃഖി​തർക്ക്‌ ഏറ്റവും ആശ്വാസം നൽകുന്ന ഒന്നാണ്‌ ഇതെന്നു ചില വിദഗ്‌ധർ കരുതു​ന്നു. എങ്കിലും ചില​പ്പോൾ നിങ്ങൾക്ക്‌ ഒറ്റയ്‌ക്ക്‌ ഇരിക്കാൻ തോന്നും. സഹായി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രോ​ടു ദേഷ്യം​പോ​ലും തോന്നി​യേ​ക്കാം. അതു സ്വാഭാ​വി​ക​മാണ്‌.

  • എപ്പോ​ഴും ആളുകൾ ചുറ്റു​മു​ണ്ടാ​യി​രി​ക്കണം എന്നു ചിന്തി​ക്ക​രുത്‌, എന്നാൽ മറ്റുള്ള​വരെ പൂർണ​മാ​യി ഒഴിവാ​ക്കാ​നും ശ്രമി​ക്ക​രുത്‌. കാരണം ഭാവി​യിൽ നിങ്ങൾക്ക്‌ അവരുടെ സഹായം വേണ്ടി​വ​ന്നേ​ക്കാം. ഓരോ സമയത്തും നിങ്ങൾക്ക്‌ എന്താണു വേണ്ട​തെ​ന്നും വേണ്ടാ​ത്ത​തെ​ന്നും അവരെ ദയയോ​ടെ അറിയി​ക്കുക.

  • നിങ്ങളു​ടെ ആവശ്യ​ത്തി​ന​നു​സ​രിച്ച്‌ ഒറ്റയ്‌ക്കാ​യി​രി​ക്കാ​നും മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും സമയം കണ്ടെത്തുക.

തത്ത്വം:“ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. . . . ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ.”—സഭാ​പ്ര​സം​ഗകൻ 4:9, 10.

2: ഭക്ഷണകാ​ര്യ​ത്തിൽ ശ്രദ്ധി​ക്കുക, വ്യായാമത്തിനു സമയം കണ്ടെത്തുക

  • ദുഃഖം​കൊ​ണ്ടു​ണ്ടാ​കുന്ന പിരി​മു​റു​ക്കം കുറയ്‌ക്കാൻ സമീകൃ​താ​ഹാ​രം സഹായി​ക്കും. പല തരം പഴങ്ങളും പച്ചക്കറി​ക​ളും കൊഴു​പ്പു കുറഞ്ഞ, പ്രോ​ട്ടീൻ അടങ്ങിയ ആഹാര​ങ്ങ​ളും കഴിക്കുക.

  • ധാരാളം വെള്ളവും ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യുന്ന മറ്റു പാനീ​യ​ങ്ങ​ളും കുടി​ക്കുക.

  • വിശപ്പു കുറവാ​ണെ​ങ്കിൽ പല തവണയാ​യി അൽപ്പാൽപ്പം കഴിക്കുക. പോഷ​ക​ക്കു​റവു നികത്തു​ന്ന​തി​നുള്ള വിറ്റാ​മി​നു​ക​ളെ​ക്കു​റിച്ച്‌ ഡോക്ട​റോ​ടു ചോദി​ക്കാ​നും കഴിയും. *

  • വ്യായാ​മം ചെയ്യു​ന്ന​തും വേഗത്തിൽ നടക്കു​ന്ന​തും നിഷേ​ധ​ചി​ന്തകൾ കുറയ്‌ക്കാൻ സഹായി​ക്കും. നഷ്ടമായ പ്രിയ​പ്പെ​ട്ട​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ചിലർ ഈ സമയം ഉപയോ​ഗി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ തങ്ങളുടെ നഷ്ടങ്ങൾ മറക്കു​ന്ന​തി​നാ​യി ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു.

തത്ത്വം: “ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ക്കു​ന്നി​ല്ല​ല്ലോ. . . . അവൻ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുന്നു.”—എഫെസ്യർ 5:29, പി.ഒ.സി.

3: നന്നായി ഉറങ്ങുക

  • ഉറക്കം എല്ലാവർക്കും പ്രധാ​ന​മാണ്‌, പ്രത്യേ​കിച്ച്‌ ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്ക്‌. കാരണം അവർക്കു കൂടുതൽ ക്ഷീണം കാണും.

  • കഫീനും മദ്യവും അധിക​മാ​യാൽ ഉറക്കത്തെ ബാധി​ക്കും.

തത്ത്വം: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

4: വഴക്കം കാണി​ക്കു​ക

  • പലരും പല വിധത്തി​ലാ​ണു ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ എന്ന കാര്യം ഓർക്കുക. അതു​കൊണ്ട്‌ ഏതാണു നിങ്ങൾക്ക്‌ ആശ്വാസം തരുന്ന​തെന്നു മനസ്സി​ലാ​ക്കാൻ നോക്കുക.

  • മറ്റുള്ള​വ​രോ​ടു തങ്ങളുടെ ദുഃഖ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നതു ഗുണം ചെയ്യു​ന്ന​താ​യി പലരും കണ്ടെത്തി​യി​ട്ടുണ്ട്‌. എന്നാൽ ചിലർ അങ്ങനെ ചെയ്യാൻ ആഗ്രഹി​ക്കു​ന്നില്ല. ദുഃഖം തുറന്നു​പ​റ​യു​ന്നത്‌ അതു കുറയ്‌ക്കാൻ സഹായി​ക്കു​മോ എന്ന കാര്യ​ത്തിൽ വിദഗ്‌ധർക്കി​ട​യിൽ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. കാര്യ​ങ്ങ​ളെ​ല്ലാം തുറന്നു​പ​റ​യാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും മടി തോന്നു​ന്നെ​ങ്കിൽ, പറയാൻ പറ്റുന്ന ചില കാര്യങ്ങൾ ഒരു അടുത്ത സുഹൃ​ത്തി​നോ​ടു പറഞ്ഞു​കൊണ്ട്‌ തുടങ്ങാം.

  • കരയു​മ്പോൾ ആശ്വാസം തോന്നു​ന്ന​താ​യി ചിലർക്കു തോന്നി​യി​ട്ടുണ്ട്‌. എന്നാൽ മറ്റു ചിലർക്ക്‌ അധികം കരയാ​തെ​തന്നെ ആശ്വാസം തോന്നാ​റുണ്ട്‌.

തത്ത്വം: “നിന്റെ ദുഃഖം നീ മാത്രം അറിയു​ന്നു.”—സുഭാ​ഷി​തങ്ങൾ 14:10, സത്യ​വേ​ദ​പു​സ്‌തകം (ആധുനിക വിവർത്തനം)

5: ഹാനികരമായ ശീലങ്ങൾ ഒഴിവാക്കുക

  • ചിലർ ദുഃഖം മറക്കാൻ മദ്യ​ത്തെ​യും മയക്കു​മ​രു​ന്നി​നെ​യും ആശ്രയി​ക്കു​ന്നു. അത്തരം “രക്ഷപ്പെടൽ” നമ്മളെ​ത്തന്നെ നശിപ്പി​ക്കും. കൂടാതെ മറ്റു വലിയ പ്രശ്‌ന​ങ്ങ​ളി​ലേ​ക്കും നയിക്കും. മാത്രമല്ല അപ്പോൾ തോന്നി​യേ​ക്കാ​വുന്ന ആശ്വാ​സ​ത്തിന്‌ അൽപ്പാ​യു​സ്സേ ഉള്ളൂ. ഉത്‌കണ്‌ഠ കുറയ്‌ക്കാൻ ഹാനി​ക​ര​മ​ല്ലാത്ത വഴികൾ നോക്കുക.

തത്ത്വം: ‘മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാം.’—2 കൊരി​ന്ത്യർ 7:1.

6: സമയം നല്ല രീതി​യിൽ ഉപയോ​ഗി​ക്കു​ക

  • എപ്പോ​ഴും ദുഃഖി​ച്ചി​രി​ക്കാ​തെ ഇടയ്‌ക്കി​ടക്ക്‌ മറ്റു കാര്യ​ങ്ങ​ളിൽ മുഴു​കു​ന്നതു നല്ലതാ​ണെന്നു ചിലർ കണ്ടെത്തി​യി​ട്ടുണ്ട്‌.

  • സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കാം, ശക്തമാ​ക്കാം, പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ നേടി​യെ​ടു​ക്കാം, വിനോ​ദങ്ങൾ ആസ്വദി​ക്കാം. ഇത്‌ കുറ​ച്ചൊ​ക്കെ ആശ്വാസം നൽകി​യേ​ക്കാം.

  • ദിവസങ്ങൾ കഴിയു​ന്തോ​റും, ദുഃഖി​ച്ചി​രി​ക്കുന്ന സമയം കുറയു​ന്ന​താ​യി നിങ്ങൾ കണ്ടേക്കാം. ദുഃഖ​ത്തിൽനിന്ന്‌ കരകയ​റു​ന്ന​തി​ന്റെ ഭാഗമാണ്‌ ഇത്‌.

തത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌. . . . കരയാൻ ഒരു സമയം, ചിരി​ക്കാൻ ഒരു സമയം. വിലപി​ക്കാൻ ഒരു സമയം, തുള്ളി​ച്ചാ​ടാൻ ഒരു സമയം.”—സഭാ​പ്ര​സം​ഗകൻ 3:1, 4.

7: ഒരു ദിനചര്യ നിലനി​റു​ത്തു​ക

  • കഴിയു​ന്നത്ര വേഗത്തിൽ പഴയ ദിനച​ര്യ​യി​ലേക്കു വരുക.

  • ഉറക്കത്തി​നും ജോലി​ക്കും മറ്റു പ്രവർത്ത​ന​ങ്ങൾക്കും ഉള്ള ദിനചര്യ പിൻപ​റ്റു​ന്നെ​ങ്കിൽ നിങ്ങൾക്കു സാധാ​ര​ണ​ജീ​വി​ത​ത്തി​ലേക്കു മടങ്ങി​വ​രാ​നാ​യേ​ക്കും.

  • നല്ല കാര്യ​ങ്ങ​ളിൽ മുഴു​കു​ന്നതു ദുഃഖം കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും.

തത്ത്വം: “സത്യ​ദൈവം അയാളു​ടെ ഹൃദയം ആനന്ദഭ​രി​ത​മാ​ക്കു​ന്ന​തു​കൊണ്ട്‌ ജീവി​ത​ത്തിൽ ദിവസങ്ങൾ കടന്നു​പോ​കു​ന്നത്‌ അയാൾ അത്ര ശ്രദ്ധി​ക്കില്ല.”—സഭാ​പ്ര​സം​ഗകൻ 5:20.

8: എടുത്തുചാടി വലിയ തീരുമാനങ്ങളെടുക്കരുത്‌

  • പ്രിയ​പ്പെട്ട ഒരാളെ നഷ്ടമായ ഉടനെ വലിയ തീരു​മാ​ന​ങ്ങ​ളെ​ടുത്ത പലരും പിന്നീട്‌ അതിൽ ഖേദി​ച്ചി​ട്ടുണ്ട്‌.

  • കഴിയു​മെ​ങ്കിൽ, പെട്ടെന്നു ജോലി മാറു​ക​യോ സ്ഥലം മാറു​ക​യോ മരിച്ച​യാ​ളു​ടെ സാധനങ്ങൾ കളയു​ക​യോ ചെയ്യരുത്‌.

തത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.”—സുഭാ​ഷി​തങ്ങൾ 21:5.

9: അവരെ ഓർക്കുക

  • മരിച്ച​യാ​ളെ​ക്കു​റി​ച്ചുള്ള ഓർമകൾ നിലനി​റു​ത്താൻ സഹായി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്നതു നല്ലതാ​ണെന്നു പലർക്കും തോന്നി​യി​ട്ടുണ്ട്‌.

  • മരിച്ച​യാ​ളു​ടെ ഫോ​ട്ടോ​ക​ളും അദ്ദേഹത്തെ ഓർമി​ക്കാൻ സഹായി​ക്കുന്ന സാധന​ങ്ങ​ളും എടുത്തു​വെ​ക്കാം. അല്ലെങ്കിൽ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ഓർത്തി​രി​ക്കാൻ ആഗ്രഹി​ക്കുന്ന സംഭവങ്ങൾ ഒരു ഡയറി​യിൽ എഴുതാം. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ ആശ്വാസം തോന്നി​യേ​ക്കാം.

  • ആ വ്യക്തി​യെ​ക്കു​റിച്ച്‌ നല്ല ഓർമകൾ മനസ്സി​ലേക്കു കൊണ്ടു​വ​രുന്ന സാധനങ്ങൾ സൂക്ഷി​ച്ചു​വെ​ക്കുക. പിന്നീട്‌ അവ നിങ്ങൾക്ക്‌ എടുത്തു​നോ​ക്കാ​നാ​കും.

തത്ത്വം: “കഴിഞ്ഞു​പോയ കാലങ്ങൾ ഓർക്കുക.”—ആവർത്തനം 32:7.

10: വ്യത്യസ്‌തമായ എന്തെങ്കി​ലും ചെയ്യുക

  • ഒരു യാത്ര പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​വു​ന്ന​താണ്‌.

  • അങ്ങനെ കുറെ ദിവസ​ത്തേക്കു മാറി​നിൽക്കാൻ പറ്റി​ല്ലെ​ങ്കിൽ ഒന്നു രണ്ടു ദിവസ​ത്തേക്കു മറ്റ്‌ എന്തെങ്കി​ലും ചെയ്യാൻ പറ്റുമോ എന്നു നോക്കുക. ഏതെങ്കി​ലും ഒരു സ്ഥലം സന്ദർശി​ക്കാം, വണ്ടിയിൽ ഒന്നു ചുറ്റി​ക്ക​റ​ങ്ങാം, പാർക്കിൽ പോകാം അങ്ങനെ എന്തെങ്കി​ലും.

  • സ്ഥിരം ചെയ്യുന്ന കാര്യ​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ എന്തെങ്കി​ലും ചെയ്യു​ന്ന​തു​പോ​ലും ദുഃഖം കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും.

തത്ത്വം: “വരൂ, നമുക്കു മാത്ര​മാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം.”—മർക്കോസ്‌ 6:31.

11: മറ്റുള്ളവരെ സഹായി​ക്കു​ക

  • മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ അതു നിങ്ങൾക്കും പ്രയോ​ജനം ചെയ്യു​മെന്ന്‌ ഓർക്കുക.

  • ഈ മരണത്തിൽ ദുഃഖി​ക്കുന്ന ബന്ധുമി​ത്രാ​ധി​കളെ സഹായി​ക്കാൻ ആദ്യം ശ്രമി​ക്കാം. അങ്ങനെ അവരുടെ ദുഃഖ​ഭാ​ര​വും കുറയ്‌ക്കാം.

  • മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും ആശ്വസി​പ്പി​ക്കു​ന്ന​തും നിങ്ങൾക്ക്‌ ഒരു പുത്തൻ ഉണർവും ജീവി​ത​ത്തിന്‌ ഒരു പ്രതീ​ക്ഷ​യും നൽകും.

തത്ത്വം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

12: മുൻഗണനകൾ വിലയിരുത്തുക

  • ദുഃഖാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോൾ ശരിക്കും പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കും.

  • നിങ്ങൾ നിങ്ങളു​ടെ ജീവിതം എങ്ങനെ വിനി​യോ​ഗി​ക്കു​ന്നെന്നു പരി​ശോ​ധി​ക്കാൻ ഈ അവസരം ഉപയോ​ഗി​ക്കുക.

  • ആവശ്യ​മെ​ങ്കിൽ മുൻഗ​ണ​ന​കൾക്കു ഭേദഗതി വരുത്തുക.

തത്ത്വം: “വിരു​ന്നു​വീ​ട്ടിൽ പോകു​ന്ന​തി​നെ​ക്കാൾ വിലാ​പ​ഭ​വ​ന​ത്തിൽ പോകു​ന്നതു നല്ലത്‌. അതാണ​ല്ലോ എല്ലാ മനുഷ്യ​ന്റെ​യും അവസാനം. ജീവി​ച്ചി​രി​ക്കു​ന്നവർ ഇതു മനസ്സിൽപ്പി​ടി​ക്കണം.”—സഭാ​പ്ര​സം​ഗകൻ 7:2.

നിങ്ങളുടെ വേദന പൂർണ​മാ​യി ഇല്ലാതാ​ക്കാൻ യാതൊ​ന്നി​നും കഴിയില്ല എന്നതാണ്‌ യാഥാർഥ്യം. എങ്കിലും ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള ചില കാര്യങ്ങൾ ചെയ്‌ത​പ്പോൾ ആശ്വാസം കിട്ടി​യ​താ​യി പലരും പറയുന്നു. ദുഃഖം കുറയ്‌ക്കാൻ സഹായി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഈ ലേഖന​ത്തിൽ വിവരി​ച്ചി​ട്ടില്ല. എന്നാൽ ഇവിടെ പറഞ്ഞി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളെ​ങ്കി​ലും ചെയ്‌താൽ നിങ്ങൾക്ക്‌ നല്ലൊ​ര​ള​വു​വരെ ആശ്വാസം ലഭിക്കും.

^ ഉണരുക! ഏതെങ്കി​ലും ഒരു പ്രത്യേ​ക​ചി​കി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല.