വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃദ്‌വലയം വലുതാക്കുക

സുഹൃദ്‌വലയം വലുതാക്കുക

പ്രശ്‌നം

നമുക്ക്‌ ഇഷ്ടമി​ല്ലാ​ത്ത​വരെ നമ്മുടെ സുഹൃ​ദ്‌വ​ല​യ​ത്തിൽ ചേർക്കാ​തി​രി​ക്കു​മ്പോൾ നമ്മുടെ ഉള്ളിൽ മുൻവി​ധി വളരാൻ ഇടയാ​യേ​ക്കാം. സുഹൃ​ദ്‌വ​ല​യ​ത്തിൽ നമ്മളെ​പ്പോ​ലു​ള്ള​വരെ മാത്ര​മാണ്‌ ഉൾപ്പെ​ടു​ത്തു​ന്ന​തെ​ങ്കിൽ നമുക്ക്‌ ഇങ്ങനെ​യൊ​രു ചിന്താ​ഗതി വരും,‘നമ്മൾ ചിന്തി​ക്കു​ന്ന​തും, നമുക്കു തോന്നു​ന്ന​തും, നമ്മൾ പ്രവർത്തി​ക്കു​ന്ന​തും ആയ കാര്യങ്ങൾ മാത്രമേ ശരിയു​ള്ളൂ’ എന്ന്‌.

ബൈബിൾത​ത്ത്വം

“ഹൃദയം വിശാ​ല​മാ​യി തുറക്കണം.” —2 കൊരി​ന്ത്യർ 6:13

വാക്യം പഠിപ്പി​ക്കു​ന്നത്‌: “ഹൃദയം” എന്നതു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌ നമ്മുടെ വികാ​ര​ങ്ങ​ളെ​യാണ്‌. നമ്മളെ​പ്പോ​ലു​ള്ള​വ​രോ​ടു മാത്രം കൂട്ടു​കൂ​ടാൻ ശ്രമി​ച്ചാൽ നമ്മൾ ഇടുങ്ങിയ ചിന്താ​ഗ​തി​ക്കാ​രാ​കും. അത്‌ ഒഴിവാ​ക്കാൻ എല്ലാവ​രെ​യും കൂട്ടു​കാ​രാ​ക്കാൻ ശ്രമി​ക്കണം.

സുഹൃ​ദ്‌വ​ലയം വലുതാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ആളുകളെ അടുത്ത​റി​യു​മ്പോ​ഴാണ്‌ അവർ ഒരു പ്രത്യേക വിധത്തിൽ പ്രവർത്തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാ​നാ​കുക. അവരെ സ്‌നേ​ഹി​ച്ചു​തു​ട​ങ്ങു​മ്പോൾ അവർ വേറൊ​രു കൂട്ടരാ​ണെന്നു നമ്മൾ ചിന്തി​ക്കില്ല. അവർ നമുക്കു കൂടുതൽ പ്രിയ​പ്പെ​ട്ട​വ​രാ​കും, അവരുടെ ദുഃഖ​വും സന്തോ​ഷ​വും ഒക്കെ നമ്മു​ടേ​തും ആകും.

നസ്‌റേ​യു​ടെ ഉദാഹ​രണം നോക്കാം. നസ്‌റേ​യ്‌ക്കു തന്റെ നാട്ടിൽ വന്ന്‌ താമസി​ക്കു​ന്ന​വ​രോട്‌ ഒരു മുൻവി​ധി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ അതിനു മാറ്റം വന്നത്‌ എങ്ങനെ​യെന്ന്‌ അവർ വിശദീ​ക​രി​ക്കു​ന്നു: “ഞാൻ അവരോ​ടൊ​പ്പം ജോലി ചെയ്യാ​നും കൂടുതൽ സമയം ചെലവ​ഴി​ക്കാ​നും തുടങ്ങി. ആളുകൾ പറഞ്ഞു​കൊ​ണ്ടി​രു​ന്ന​തിൽനി​ന്നും വളരെ വ്യത്യ​സ്‌ത​രായ ആളുക​ളെ​യാണ്‌ ആ കൂട്ടത്തിൽ എനിക്കു കാണാൻ കഴിഞ്ഞത്‌. മറ്റു കൂട്ടത്തി​ലു​ള്ള​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കു​മ്പോ​ഴാണ്‌ ആളുകൾ അവരെ​ക്കു​റിച്ച്‌ പറയു​ന്ന​തൊ​ന്നും ശരിയ​ല്ലെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌. അങ്ങനെ അവരെ സ്‌നേ​ഹി​ക്കാ​നും ബഹുമാ​നി​ക്കാ​നും നമുക്കു കഴിയും.”

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

മറ്റു രാജ്യ​ക്കാ​രോ​ടോ വംശക്കാ​രോ​ടോ ഭാഷക്കാ​രോ​ടോ സംസാ​രി​ക്കാ​നുള്ള അവസരം കണ്ടെത്തുക. നിങ്ങൾക്ക്‌ ഇങ്ങനെ ചെയ്യാം:

  • അവരുടെ വിശേ​ഷങ്ങൾ പറയാൻ ക്ഷണിക്കാം.

  • അവരെ ഭക്ഷണത്തി​നു ക്ഷണിക്കാം.

  • അവരുടെ ജീവി​തകഥ പറയു​മ്പോൾ നന്നായി ശ്രദ്ധി​ക്കാം.

അവരുടെ ജീവി​താ​നു​ഭ​വങ്ങൾ മനസ്സി​ലാ​ക്കി​ക്ക​ഴി​യു​മ്പോൾ അവരും അവരുടെ കൂട്ടത്തി​ലു​ള്ള​വ​രും ഒരു പ്രത്യേക വിധത്തിൽ പ്രവർത്തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാ​നും അവരെ സ്‌നേ​ഹി​ക്കാ​നും നിങ്ങൾക്കു കഴിയും.