വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‍റെ മാർഗനിർദേശം ഇന്ന് പ്രായോഗികമാണോ?

ബൈബിളിന്‍റെ മാർഗനിർദേശം ഇന്ന് പ്രായോഗികമാണോ?

ചിലരു​ടെ അഭി​പ്രാ​യം അല്ല എന്നാണ്‌. മാർഗ​നിർദേ​ശ​ത്തി​നാ​യി ബൈബി​ളി​ലേക്കു നോക്കു​ന്നത്‌, ഈ 21-‍ാ‍ം നൂറ്റാ​ണ്ടിൽ രസത​ന്ത്ര​ക്ലാസ്‌ എടുക്കു​ന്ന​തി​നാ​യി 1920-കളിലെ പാഠപു​സ്‌തകം ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും എന്ന് ഒരു ഡോക്‌ടർ അഭി​പ്രാ​യ​പ്പെട്ടു. ബൈബി​ളി​നെ ആദരി​ക്കാത്ത ഒരാൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം: കാലഹ​ര​ണ​പ്പെട്ട പഴഞ്ചൻ കമ്പ്യൂ​ട്ട​റി​ന്‍റെ മാന്വൽ നോക്കി ഇന്നത്തെ പുതു​പു​ത്തൻ കമ്പ്യൂട്ടർ ഉപയോ​ഗി​ക്കാൻ ആരെങ്കി​ലും ശ്രമി​ക്കു​മോ? മറ്റു ചിലരു​ടെ അഭി​പ്രാ​യ​ത്തിൽ, പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാ​ത്ത​വി​ധം ബൈബി​ളി​ന്‍റെ പ്രസക്തി ഇന്ന് ഇല്ലാതാ​യി​രി​ക്കു​ന്നു.

ഇന്നത്തെ അത്യാ​ധു​നിക ഹൈ​ടെക്‌ ലോക​ത്തിൽ ബൈബി​ളി​നെ ഒരു മാർഗ​ദർശി​യാ​യി വീക്ഷി​ക്ക​ണോ? എണ്ണമറ്റ വെബ്‌​സൈ​റ്റു​ക​ളി​ലും ബ്ലോഗു​ക​ളി​ലും, ഇന്ന് ഏറ്റവും പുതിയ ഉപദേ​ശ​ങ്ങ​ളു​ടെ​യും മാർഗ​നിർദേ​ശ​ങ്ങ​ളു​ടെ​യും ഒരു കുത്തൊ​ഴു​ക്കു​ത​ന്നെ​യുണ്ട്. മറ്റൊരു ഭാഗത്ത്‌, ടിവി അവതാ​രകർ നടത്തുന്ന പരിപാ​ടി​ക​ളിൽ പ്രശസ്‌ത മനഃശാ​സ്‌ത്ര​ജ്ഞ​ന്മാ​രു​ടെ​യും ജീവി​ത​ശൈലി ആചാര്യ​ന്മാ​രു​ടെ​യും എഴുത്തു​കാ​രു​ടെ​യും ഉപദേ​ശങ്ങൾ അരങ്ങ് തകർക്കു​ന്നു. ജീവി​ത​പ്ര​ശ്‌നങ്ങൾ സ്വയം പരിഹ​രി​ക്കാൻ സഹായി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു പ്രളയ​മാണ്‌ ഇന്നു വിപണി​യിൽ. കോടി​ക്ക​ണ​ക്കി​നു വരുമാ​ന​മുള്ള ഒരു വൻ ബിസി​നെ​സ്സ് തന്നെ!

അനുനി​മി​ഷം വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്ത്‌ എന്തിനു ബൈബി​ളി​ലേക്കു തിരി​യണം? അതും, 2,000 വർഷം മുമ്പ് എഴുതി​ത്തീർന്ന ഒരു പുസ്‌ത​ക​ത്തി​ലേക്ക്. കാലഹ​ര​ണ​പ്പെട്ട ഒരു രസതന്ത്ര പുസ്‌ത​ക​മോ കമ്പ്യൂട്ടർ മാന്വ​ലോ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ​യാ​ണോ നിർദേശങ്ങൾക്കുവേണ്ടി ബൈബിൾ ഉപയോ​ഗി​ക്കു​ന്നത്‌? അല്ല. ശാസ്‌ത്ര​സാ​ങ്കേ​തി​ക​വി​ദ്യ പെട്ടെന്നു മാറുന്നു, എന്നാൽ മനുഷ്യ​രു​ടെ അടിസ്ഥാന ആവശ്യങ്ങൾ മാറു​ന്നില്ല. ജീവി​ത​ത്തി​ന്‍റെ അർഥം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ എന്നത്തെ​യും​പോ​ലെ ഇപ്പോ​ഴും ആളുകൾ ആഗ്രഹി​ക്കു​ന്നു. അതു​പോ​ലെ സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും നിറഞ്ഞ ഒരു ജീവിതം, നല്ല കുടും​ബ​ബ​ന്ധങ്ങൾ, നല്ല സൗഹൃ​ദങ്ങൾ ഇതൊക്കെ ആഗ്രഹി​ക്കാത്ത ആരാണു​ള്ളത്‌?

ബൈബിൾ ഒരു പഴയ പുസ്‌തകം ആണെന്നതു ശരിതന്നെ. എങ്കിലും മനുഷ്യ​ന്‍റെ ന്യായ​മായ എല്ലാ ആഗ്രഹ​ങ്ങ​ളും നിറ​വേ​റ്റാൻ അതു സഹായി​ക്കു​ന്നു. നമ്മുടെ സ്രഷ്ടാ​വാണ്‌ ബൈബി​ളി​ന്‍റെ ഗ്രന്ഥകർത്താ​വാ​യി പിന്നിൽ പ്രവർത്തി​ച്ച​തെന്നു ബൈബിൾതന്നെ അവകാ​ശ​പ്പെ​ടു​ന്നു. ജീവി​ത​ത്തി​ന്‍റെ ഏതു മേഖല​യി​ലും ആവശ്യ​മായ മാർഗ​നിർദേശം തരു​മെ​ന്നും ഏതു പ്രശ്‌ന​ത്തെ​യും നേരി​ടാൻ നമ്മെ സജ്ജരാ​ക്കു​മെ​ന്നും അത്‌ അവകാ​ശ​പ്പെ​ടു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ബൈബി​ളി​ലെ നിർദേ​ശങ്ങൾ എക്കാല​ത്തും പ്രാ​യോ​ഗി​ക​മാണ്‌, അതിലെ ഉപദേ​ശങ്ങൾ ഒരിക്ക​ലും പഴഞ്ചനാ​കു​ന്നില്ല എന്നു​പോ​ലും അത്‌ അവകാ​ശ​പ്പെ​ടു​ന്നു. അതെ, ‘ദൈവ​ത്തി​ന്‍റെ വാക്കുകൾ ജീവനു​ള്ള​താണ്‌’ എന്നു ബൈബിൾതന്നെ പറയുന്നു.​—എബ്രായർ 4:12.

ബൈബി​ളി​ന്‍റെ ഈ അവകാ​ശ​വാ​ദങ്ങൾ സത്യമാ​ണോ? ഇത്‌ കാലഹ​ര​ണ​പ്പെട്ട ഒരു പുസ്‌ത​ക​മാ​ണോ? അതോ നമുക്ക് ഇന്ന് ഏറ്റവും ആവശ്യ​മുള്ള നല്ലതും പ്രാ​യോ​ഗി​ക​വു​മായ വിവരങ്ങൾ തരുന്ന ജീവനുള്ള ഒരു പുസ്‌ത​ക​മാ​ണോ ഇത്‌? വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ ഈ ലക്കം ഇത്തരം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരുന്നു. ഇത്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ പ്രത്യേക പതിപ്പു​ക​ളിൽ ആദ്യ​ത്തേ​താണ്‌.