വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക സാറ

‘നീ വളരെ സുന്ദരി​യാണ്‌’

‘നീ വളരെ സുന്ദരി​യാണ്‌’

മധ്യപൂർവദേശത്തുള്ള തന്‍റെ വീടിന്‍റെ അകത്തളത്തിൽനിന്ന് സാറ ചുറ്റും കണ്ണോ​ടി​ക്കു​ക​യാണ്‌. ഭാവസാ​ന്ദ്ര​മായ, വിടർന്ന മിഴി​ക​ളുള്ള ഈ അതിസു​ന്ദ​രി​യെ ഒന്ന് ഭാവന​യിൽ കാണൂ! ആ കണ്ണുക​ളിൽ ദുഃഖം നിഴലി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ, അത്‌ എന്തു​കൊ​ണ്ടാ​ണെന്ന് ഊഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഈ വീടിന്‌ ഒരുപാട്‌ ചരിത്രം പറയാ​നുണ്ട്. സാറയും അവളുടെ പ്രിയ​ത​മ​നായ അബ്രാ​ഹാ​മും സന്തോ​ഷ​ക​ര​മായ അനേകം നിമി​ഷങ്ങൾ പങ്കിട്ട ഇടമാണ്‌ ഇത്‌. * അവർ ഒരുമിച്ച് ഈ വീടിനെ ഒരു കുടും​ബ​മാ​ക്കി.

കരകൗ​ശ​ല​പ്പ​ണി​ക്കാ​രും ശില്‌പി​ക​ളും വ്യാപാ​രി​ക​ളും ധാരാ​ള​മുള്ള സമ്പന്നന​ഗ​ര​മായ ഊർ ദേശത്താ​യി​രു​ന്നു അവർ താമസി​ച്ചി​രു​ന്നത്‌. തീർച്ച​യാ​യും അവർക്കു ധാരാളം സമ്പത്തു​ണ്ടാ​യി​രു​ന്നു. എന്നാൽ സാറയ്‌ക്ക് വസ്‌തു​വ​കകൾ സൂക്ഷി​ക്കാ​നുള്ള ഒരു ഇടം മാത്ര​മാ​യി​രു​ന്നില്ല തന്‍റെ ഭവനം. ഇവി​ടെ​യാണ്‌ സാറയും ഭർത്താ​വും വർഷങ്ങ​ളോ​ളം അവരുടെ ഇണക്കങ്ങ​ളും പിണക്ക​ങ്ങ​ളും പങ്കു​വെ​ച്ചത്‌. ദൈവ​മായ യഹോ​വ​യോട്‌ എത്രയോ തവണ അവർ ഇവി​ടെ​വെച്ച് പ്രാർഥി​ച്ചി​രി​ക്കു​ന്നു. ഇവിടം പ്രിയ​പ്പെ​ടാൻ സാറയ്‌ക്ക് ഇനിയു​മുണ്ട് ധാരാളം കാരണങ്ങൾ.

എങ്കിലും തനിക്കു പരിചി​ത​മായ എല്ലാം വിട്ട് ഇവി​ടെ​നിന്ന് പോകാൻ സാറ തയ്യാറാ​യി. ഏകദേശം 60 വയസ്സു​ണ്ടാ​യി​രുന്ന സാറ ഒരു പരിച​യ​വു​മി​ല്ലാത്ത ദേശ​ത്തേക്ക് യാത്ര ചെയ്യാ​നും അപകട​ങ്ങ​ളും ദുരി​ത​ങ്ങ​ളും നിറഞ്ഞ, തിരി​ച്ചു​വ​രവ്‌ പ്രതീ​ക്ഷി​ക്കാത്ത ഒരു യാത്ര​യ്‌ക്കു പോകാ​നും സന്നദ്ധയാ​യി. ജീവി​തത്തെ അടിമു​ടി മാറ്റുന്ന ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ സാറയെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? സാറയു​ടെ വിശ്വാ​സ​ത്തിൽനിന്ന് നമുക്ക് ഇന്ന് എന്തു പഠിക്കാം?

‘നിന്‍റെ ദേശം വിട്ടു​പോ​കുക’

ഊർ ദേശത്താ​യി​രി​ക്കാം സാറ വളർന്നത്‌. ഇന്ന് ആ നഗരം ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാണ്‌. എന്നാൽ സാറ ജീവി​ച്ചി​രുന്ന നാളു​ക​ളിൽ ഊർ നഗരം അങ്ങനെ​യാ​യി​രു​ന്നില്ല. ആ കാലത്ത്‌ യൂഫ്ര​ട്ടീസ്‌ നദിയി​ലൂ​ടെ​യും അതിന്‍റെ കൈവ​ഴി​ക​ളി​ലൂ​ടെ​യും വ്യാപാ​രി​ക​ളു​ടെ ചരക്കു​ക​പ്പ​ലു​കൾ സ്വൈ​ര​വി​ഹാ​രം നടത്തി. വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ഈ നഗരത്തി​ലേക്ക് ദൂര​ദേ​ശ​ങ്ങ​ളിൽനി​ന്നു​പോ​ലും വിലപി​ടി​പ്പുള്ള കച്ചവട​സാ​ധ​നങ്ങൾ അവർ കൊണ്ടു​വന്നു. ഇടുക്ക​മുള്ള, വളഞ്ഞു​പു​ളഞ്ഞ തെരു​വു​ക​ളിൽ എപ്പോ​ഴും ജനപ്ര​വാ​ഹ​മാ​യി​രു​ന്നു. ആ തുറമു​ഖത്ത്‌ കപ്പലുകൾ എപ്പോ​ഴും വരുക​യും പോകു​ക​യും ചെയ്‌തു. ചന്തസ്ഥലത്ത്‌ നിറയെ പലപല സാധനങ്ങൾ. ഇത്തരത്തി​ലുള്ള ഒരു തിര​ക്കേ​റിയ നഗരത്തിൽ വളർന്നു​വ​രുന്ന സാറയെ ഒന്നു മനസ്സിൽ കാണുക. അവി​ടെ​യുള്ള മിക്കവ​രെ​യും സാറയ്‌ക്ക് അറിയാം, അവരുടെ പേരു​കൾപോ​ലും. അവി​ടെ​യു​ള്ള​വർക്ക് സാറ​യെ​യും അറിയാം. ഈ അതിസു​ന്ദ​രി​യെ അവർ അറിയാ​തി​രി​ക്കു​മോ? ഇനി, വലി​യൊ​രു കുടും​ബ​വും സാറയ്‌ക്കു​ണ്ടാ​യി​രു​ന്നു.

ബൈബിൾ സാറയെ പരിച​യ​പ്പെ​ടു​ത്തു​ന്നത്‌ അവരുടെ വലിയ വിശ്വാ​സ​ത്തി​ന്‍റെ പേരി​ലാണ്‌. എന്നാൽ സാറയു​ടെ വിശ്വാ​സം ഊർ ദേശത്തെ ആളുക​ളു​ടെ ദൈവ​മായ ചന്ദ്ര​ദേ​വ​നി​ലാ​യി​രു​ന്നില്ല. അവിട​ത്തു​കാർ ആ ദേവനു​വേണ്ടി ഉണ്ടാക്കിയ ഉയർന്ന ഒരു ഗോപു​രം ആ നഗരത്തിൽ കാണാ​മാ​യി​രു​ന്നു. പക്ഷേ സാറ ആരാധി​ച്ചി​രു​ന്നത്‌ സത്യ​ദൈ​വ​മായ യഹോ​വ​യെ​യാണ്‌. സാറ ആ വിശ്വാ​സം എങ്ങനെ നേടി​യെ​ടു​ത്തു എന്ന് തിരു​വെ​ഴു​ത്തു​കൾ പറയു​ന്നില്ല. അവളുടെ പിതാവ്‌ ഒരിക്കൽ വിഗ്ര​ഹാ​രാ​ധി​യാ​യി​രു​ന്നു. എന്തുത​ന്നെ​യാ​യാ​ലും, സാറ വിവാഹം ചെയ്‌തത്‌ തന്നെക്കാൾ പത്ത്‌ വയസ്സ് കൂടു​ത​ലുള്ള അബ്രാ​ഹാ​മി​നെ​യാണ്‌. * (ഉൽപത്തി 17:17) അദ്ദേഹം പിന്നീട്‌ ‘വിശ്വാ​സ​ത്താൽ നീതീ​ക​രി​ക്ക​പ്പെട്ട സകലരു​ടെ​യും പിതാവ്‌’ എന്ന് അറിയ​പ്പെട്ടു. (റോമർ 4:11) അവർ ഒരുമിച്ച് ശക്തമായ ദാമ്പത്യ​ബന്ധം പടുത്തു​യർത്തി. പ്രതി​സ​ന്ധി​കൾ തലപൊ​ക്കി​യ​പ്പോൾ അതിനെ മറിക​ട​ക്കാൻ പരസ്‌പര ബഹുമാ​ന​വും നല്ല ആശയവി​നി​മ​യ​വും വിട്ടു​കൊ​ടു​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും എല്ലാം അവരെ സഹായി​ച്ചി​ട്ടു​ണ്ടാ​കും. അതി​ലെ​ല്ലാം ഉപരി അവരുടെ ഐക്യ​ത്തി​ന്‍റെ മുഖമു​ദ്ര ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മാ​യി​രു​ന്നു.

സാറ തന്‍റെ ഭർത്താ​വി​നെ ഏറെ സ്‌നേ​ഹി​ച്ചു. ഊരി​ലുള്ള ബന്ധുക്ക​ളു​ടെ ഇടയി​ലാണ്‌ അവരുടെ താമസം. എന്നാൽ അധികം വൈകാ​തെ അവരുടെ ജീവി​തത്തെ ഒരു നിരാശ ബാധിച്ചു. ബൈബിൾ പറയുന്നു: സാറയ്‌ക്ക് “കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നില്ല, സാറായി വന്ധ്യയാ​യി​രു​ന്നു.” (ഉൽപത്തി 11:30) അന്നത്തെ സംസ്‌കാ​ര​ത്തിൽ അത്തര​മൊ​രു സാഹച​ര്യം സാറയെ വല്ലാതെ ബുദ്ധി​മു​ട്ടി​ച്ചു​കാ​ണും. എന്നാൽ സാറ ദൈവ​ത്തോ​ടും തന്‍റെ ഭർത്താ​വി​നോ​ടും വിശ്വ​സ്‌ത​യാ​യി​നി​ന്നു. അപ്പനി​ല്ലാ​തി​രുന്ന അവരുടെ സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നെ അബ്രാ​ഹാ​മും സാറയും ഒരു മകനെ​പ്പോ​ലെ കണ്ടു. അവരുടെ ജീവിതം അങ്ങനെ മുന്നോ​ട്ടു പൊയ്‌ക്കൊ​ണ്ടി​രു​ന്നു, അന്ന് ആ ദിവസം വലി​യൊ​രു മാറ്റം സംഭവി​ക്കു​ന്ന​തു​വരെ.

സാറയു​ടെ അടുത്ത്‌ എത്തിയ അബ്രാ​ഹാം ഇപ്പോൾ ആവേശ​ത്തി​ന്‍റെ കൊടു​മു​ടി​യി​ലാണ്‌. തൊട്ടു​മുമ്പ് സംഭവിച്ച കാര്യങ്ങൾ അബ്രാ​ഹാ​മിന്‌ ഇതുവരെ വിശ്വ​സി​ക്കാ​നാ​യി​ട്ടില്ല. ‘ദൈവം പ്രത്യ​ക്ഷ​പ്പെട്ടു! ഞാൻ ആരാധി​ക്കുന്ന എന്‍റെ ദൈവം, സ്വന്തം ദൂതനെ അയച്ച് എന്നോടു സംസാ​രി​ച്ചു!’ ശ്വാസം അടക്കി​പ്പി​ടി​ച്ചു​കൊണ്ട് ആകാംക്ഷ വിരിഞ്ഞ കണ്ണുക​ളോ​ടെ തന്‍റെ പ്രിയ ഭർത്താ​വി​നോട്‌, “ദൈവം എന്താണ്‌ പറഞ്ഞത്‌, ദയവായി എന്നോടു പറയൂ!” എന്നു പറയുന്ന സാറയെ മനസ്സിൽ കാണുക. കണ്ട കാര്യങ്ങൾ പ്രിയ​ത​മ​യോട്‌ വിവരി​ക്കാൻ ആവേശം കാരണം അബ്രാ​ഹാ​മി​നാ​കു​ന്നില്ല. ഒരിട​ത്തി​രുന്ന് അവയെ​ല്ലാം അബ്രാ​ഹാം ഒരിക്കൽക്കൂ​ടി ചിന്തി​ച്ചു​കാ​ണും. എന്നിട്ട് യഹോവ തന്നോടു പറഞ്ഞ കാര്യം സാറയെ അറിയി​ച്ചു: “നിന്‍റെ ദേശ​ത്തെ​യും ബന്ധുക്ക​ളെ​യും വിട്ട് ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു വരുക.” (പ്രവൃ​ത്തി​കൾ 7:2, 3) ആവേശ​മൊ​ക്കെ ഒന്ന് കെട്ടട​ങ്ങി​യ​പ്പോൾ യഹോവ തങ്ങൾക്കു തന്ന നിയമ​ന​ത്തെ​ക്കു​റി​ച്ചാ​യി പിന്നെ അവരുടെ മുഴു​ചി​ന്ത​യും. ഇപ്പോ​ഴുള്ള സുഖക​ര​മായ ജീവി​ത​മൊ​ക്കെ വിട്ട് അവർ ഇനി നാടോ​ടി​ക​ളെ​പ്പോ​ലെ കഴിയണം! സാറ എന്തു പറഞ്ഞു​കാ​ണും? അവളുടെ പ്രതി​ക​രണം എന്താ​ണെന്ന് അബ്രാ​ഹാം സൂക്ഷി​ച്ചു​നോ​ക്കി​യി​ട്ടു​ണ്ടാ​കും. അത്തര​മൊ​രു വലിയ മാറ്റം ഉണ്ടാകു​മ്പോൾ അവൾ മനസ്സോ​ടെ അബ്രാ​ഹാ​മി​നെ പിന്തു​ണ​യ്‌ക്കു​മോ?

സാറയ്‌ക്ക് നേരി​ടേ​ണ്ടി​വ​ന്ന​തു​പോ​ലൊ​രു സാഹച​ര്യം നമുക്ക് അത്ര പരിചി​ത​മ​ല്ലാ​യി​രി​ക്കാം. നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘ദൈവം എന്നോ​ടോ എന്‍റെ ഇണയോ​ടോ ഇതു​പോ​ലൊ​രു കാര്യം ചെയ്യാൻ പറഞ്ഞി​ട്ടി​ല്ല​ല്ലോ.’ നമു​ക്കെ​ല്ലാം ഒരു​പോ​ലെയല്ല തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തേ​ണ്ടി​വ​രു​ന്നത്‌ എന്നത്‌ ശരിയാണ്‌. നമ്മൾ ജീവി​ക്കു​ന്നത്‌ ഭൗതി​ക​വ​സ്‌തു​ക്ക​ളാൽ ചുറ്റപ്പെട്ട ഒരു ലോക​ത്തി​ലാണ്‌. നമ്മു​ടെ​തന്നെ സുഖത്തി​നും സമ്പത്തി​നും സുരക്ഷ​യ്‌ക്കും ഒക്കെ ഒന്നാം സ്ഥാനം നൽകാൻ അവ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ മറ്റൊരു തിര​ഞ്ഞെ​ടു​പ്പു നടത്താ​നാണ്‌ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. നമ്മളെ​ത്തന്നെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു പകരം ആത്മീയ​കാ​ര്യ​ങ്ങൾക്കു പ്രഥമ​സ്ഥാ​നം നൽകി​ക്കൊണ്ട് ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ അതു പറയുന്നു. (മത്തായി 6:33) സാറ ചെയ്‌ത​തി​നെ​ക്കു​റിച്ച് ആഴത്തിൽ ചിന്തി​ക്കു​മ്പോൾ, സ്വയം നമ്മൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘എന്‍റെ ജീവി​ത​ത്തിൽ ഞാൻ എന്ത് തിര​ഞ്ഞെ​ടു​ക്കും?’

‘അവർ ദേശം വിട്ടു​പോ​യി’

സാധനങ്ങൾ ഓരോ​ന്നാ​യി കെട്ടി​പ്പെ​റു​ക്കവെ ഏത്‌ എടു​ക്കേണം ഏത്‌ എടു​ക്കേണ്ടാ എന്നൊ​ക്കെ​യുള്ള ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌ സാറ ഇപ്പോൾ. കഴുത​യ്‌ക്കും ഒട്ടകത്തി​നും ചുമക്കാ​വു​ന്ന​തി​ലും അധികം സാധന​സാ​മ​ഗ്രി​ക​ളൊ​ന്നും സാറയ്‌ക്ക് എടുക്കാ​നാ​കില്ല. കാരണം നാടോ​ടി​ക​ളാ​യി ജീവി​ക്കേ​ണ്ടി​വ​രു​മ്പോൾ അതൊ​ട്ടും പ്രാ​യോ​ഗി​കമല്ല. ഒരു സംശയ​വും വേണ്ടാ, അവർക്കുള്ള അനേകം വസ്‌തു​ക്കൾ ഒന്നുകിൽ അവർ വിറ്റു​കാ​ണും അല്ലെങ്കിൽ ആർക്കെ​ങ്കി​ലും കൊടു​ത്തു​കാ​ണും. ഇനി, നഗരത്തി​ലാ​കു​മ്പോൾ ധാന്യ​വും മാംസ​വും പഴങ്ങളും വസ്‌ത്ര​ങ്ങ​ളും മറ്റ്‌ അവശ്യ​സാ​ധ​ന​ങ്ങ​ളും ഒക്കെ അങ്ങാടി​യിൽനിന്ന് അവർക്കു പെട്ടെന്ന് വാങ്ങാ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവർക്കു നഗരജീ​വി​ത​ത്തി​ന്‍റെ ഈ സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഉപേക്ഷി​ക്കണം.

വീട്ടിലെ സുഖസൗ​ക​ര്യ​ങ്ങൾ ത്യജി​ക്കാൻ സാറയെ പ്രേരി​പ്പി​ച്ചത്‌ അവളുടെ വിശ്വാ​സ​മാ​യി​രു​ന്നു

ഒരുപക്ഷേ ആ വീടു​തന്നെ വിട്ടു​പോ​കു​ന്നതു സാറയ്‌ക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കാം. ഊർ ദേശത്ത്‌ പുരാ​വ​സ്‌തു​ഗ​വേ​ഷകർ കണ്ടെത്തി​യ​തു​പോ​ലുള്ള ഒരു വീടാ​യി​രു​ന്നു ഇവരു​ടേ​തെ​ങ്കിൽ, സാറയ്‌ക്ക് ശരിക്കും ചില ജീവി​ത​സു​ഖ​ങ്ങൾത​ന്നെ​യാണ്‌ നഷ്ടപ്പെ​ട്ടത്‌. ധാരാളം മുറി​ക​ളും ശുദ്ധജല സ്രോ​ത​സ്സും ജലവി​ത​ര​ണ​സം​വി​ധാ​ന​വും ഒക്കെയു​ള്ള​വ​യാ​യി​രു​ന്നു അവിടത്തെ ചില വീടുകൾ. ചെറിയ വീടു​കൾക്കു​പോ​ലും കെട്ടു​റ​പ്പുള്ള മേൽക്കൂ​ര​യും ഭിത്തി​ക​ളും അടച്ചു​റ​പ്പുള്ള വാതി​ലു​ക​ളും ഉണ്ടായി​രു​ന്നു. ഇവ കള്ളന്മാ​രിൽനി​ന്നും ആ കാലങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രുന്ന സിംഹം, പുലി, കരടി, ചെന്നായ്‌ എന്നിവ​യിൽനി​ന്നും ഒക്കെ സംരക്ഷണം നൽകു​മാ​യി​രു​ന്നു. എന്നാൽ ഇതു​പോ​ലൊ​രു സംരക്ഷണം ഒരു കൂടാരം നൽകു​മോ?

ഇനി കുടും​ബ​ത്തെ​ക്കു​റി​ച്ചോ? സാറ ആരെ​യൊ​ക്കെ ഉപേക്ഷിച്ച് പോക​ണ​മാ​യി​രു​ന്നു? “നിന്‍റെ ദേശ​ത്തെ​യും ബന്ധുക്ക​ളെ​യും വിട്ട്” പോകാ​നുള്ള ദൈവ​ത്തി​ന്‍റെ കല്‌പന സാറയെ ഏറെ വിഷമി​പ്പി​ച്ചി​രി​ക്കാം. കാരണം കൂടപ്പി​റ​പ്പു​ക​ളും അവരുടെ മക്കളും മറ്റു ബന്ധുമി​ത്രാ​ദി​ക​ളും ഒക്കെയാ​യി സാറയ്‌ക്ക് ഉറ്റവരും ഉടയവ​രും അനേക​രുണ്ട്. അവരെ​യൊ​ക്കെ ഇനി എന്നെങ്കി​ലും കാണാൻ കഴിയു​മോ! സ്‌നേ​ഹ​മ​യി​യും വാത്സല്യ​നി​ധി​യും ആയ ഈ സ്‌ത്രീക്ക് ഈ വേർപി​രി​യൽ ഹൃദയ​ഭേ​ദ​ക​മാ​യി​രു​ന്നി​രി​ക്കണം. എങ്കിലും, ഓരോ ദിവസ​വും തന്‍റെ മനസ്സിനെ പാക​പ്പെ​ടു​ത്തി​ക്കൊണ്ട് പോകാ​നുള്ള ആ ദിവസ​ത്തി​നു​വേണ്ടി അവൾ മാനസി​ക​മാ​യി ഒരുങ്ങി.

ബുദ്ധി​മു​ട്ടു​കൾ ഒന്നും കാര്യ​മാ​ക്കാ​തെ, നിശ്ചയിച്ച ദിവസ​ത്തിൽത്തന്നെ പുറ​പ്പെ​ടു​ന്ന​തി​നു​വേണ്ടി സാറ എല്ലാ ഒരുക്ക​ങ്ങ​ളും പൂർത്തി​യാ​ക്കി. അബ്രാ​ഹാ​മി​നും സാറയ്‌ക്കും ഒപ്പം കുടും​ബ​ത്തി​ലെ കാരണ​വ​രായ 200 വയസ്സുള്ള തേരഹു​മുണ്ട്. (ഉൽപത്തി 11:31) പ്രായം​ചെന്ന ഈ പിതാ​വി​നെ നോക്കാൻ സാറ ഒരുപാ​ടു കാര്യങ്ങൾ ചെയ്യേ​ണ്ട​തുണ്ട്. യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട് “കൽദയ​രു​ടെ ദേശം വിട്ട്” പോകാൻ ലോത്തും അവരോ​ടൊ​പ്പ​മുണ്ട്.—പ്രവൃ​ത്തി​കൾ 7:4.

യൂഫ്ര​ട്ടീസ്‌ നദി​യോ​ര​ത്തു​കൂ​ടെ ആ സംഘം ആദ്യം സഞ്ചരി​ച്ചു​നീ​ങ്ങി​യത്‌ ഏതാണ്ട് 600 മൈൽ (960 കി.മീ.) വടക്കു​പ​ടി​ഞ്ഞാ​റു സ്ഥിതി ചെയ്യുന്ന ഹാരാ​നി​ലേ​ക്കാ​യി​രു​ന്നു. കുറച്ചു​കാ​ലം അവർ ഹാരാ​നിൽ പാർത്തു. ഇവി​ടെ​വെ​ച്ചാ​യി​രി​ക്കാം മുന്നോ​ട്ടു യാത്ര ചെയ്യാൻ കഴിയാ​ത്ത​വി​ധം തേരഹ്‌ അവശനാ​യി​ത്തീർന്നത്‌. 205-‍ാ‍ം വയസ്സിൽ അദ്ദേഹം മരിക്കു​ന്ന​തു​വരെ ആ കുടും​ബം അവിടെ തുടർന്നു. അവരുടെ അടുത്ത യാത്ര ആരംഭി​ക്കു​ന്ന​തി​നു​മുമ്പ് യഹോവ വീണ്ടും അബ്രാ​ഹാ​മി​നോ​ടു സംസാ​രി​ക്കു​ന്നു. ആ പ്രദേ​ശ​ത്തു​നിന്ന് താൻ കാണി​ക്കാ​നി​രി​ക്കുന്ന മറ്റൊരു ദേശ​ത്തേക്കു പോകാൻ യഹോവ അബ്രാ​ഹാ​മി​നോ​ടു വീണ്ടും പറഞ്ഞു. ഈ സന്ദർഭ​ത്തി​ലാണ്‌ അതിശ​യി​പ്പി​ക്കുന്ന ഈ വാഗ്‌ദാ​നം യഹോവ നൽകി​യത്‌: ‘ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കും.’ (ഉൽപത്തി 12:2-4) എന്നാൽ ഹാരാൻ വിടു​മ്പോൾ അബ്രാ​ഹാ​മിന്‌ 75-ഉം സാറയ്‌ക്ക് 65-ഉം വയസ്സാ​യി​രു​ന്നു, അവർക്കു കുട്ടി​ക​ളി​ല്ലാ​യി​രു​ന്നു. പിന്നെ എങ്ങനെ​യാണ്‌ അബ്രാ​ഹാ​മിൽനിന്ന് ഒരു മഹാജനത ഉണ്ടാകു​ന്നത്‌? ബഹുഭാ​ര്യ​ത്വം അന്ന് സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. അബ്രാ​ഹാം മറ്റൊരു ഭാര്യയെ സ്വീക​രി​ക്കു​മോ? സാറ അതെക്കു​റിച്ച് പലതും ചിന്തി​ച്ചു​കൂ​ട്ടി​യി​രി​ക്കാം.

എന്തായി​രു​ന്നാ​ലും അവർ ഹാരാൻ വിട്ട് മുന്നോ​ട്ടു​നീ​ങ്ങി. ഇപ്പോൾ അവരു​ടെ​കൂ​ടെ ആരൊ​ക്കെ​യുണ്ട്? അബ്രാ​ഹാ​മി​ന്‍റെ കുടും​ബ​വും ഹാരാ​നിൽവെച്ച് അവർ സ്വരു​ക്കൂ​ട്ടിയ എല്ലാ വസ്‌തു​വ​ക​ക​ളും “അവർ സ്വന്തമാ​ക്കിയ ആളുക​ളും” ഒക്കെ അവരോ​ടൊ​പ്പം ഉണ്ടായി​രു​ന്നെന്ന് വിവരണം പറയുന്നു. (ഉൽപത്തി 12:5) ആരായി​രു​ന്നു ‘അവർ സ്വന്തമാ​ക്കിയ ആളുകൾ?’ സാധ്യ​ത​യ​നു​സ​രിച്ച് ജോലി​ക്കാ​രാ​യി​രി​ക്കാം. കേൾക്കാൻ മനസ്സു​കാ​ണിച്ച എല്ലാവ​രോ​ടും അബ്രാ​ഹാ​മും സാറയും അവരുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് തീർച്ച​യാ​യും സംസാ​രി​ച്ചു​കാ​ണും. ജൂതന്മാ​രു​ടെ ചില പുരാ​ത​ന​നി​രൂ​പ​ണങ്ങൾ പറയു​ന്നത്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ആളുകൾ മതപരി​വർത്തനം ചെയ്‌തു​വ​ന്ന​വ​രാ​യി​രി​ക്കാം എന്നാണ്‌. അവർ അബ്രാ​ഹാ​മി​നോ​ടും സാറ​യോ​ടും ഒപ്പം യഹോ​വയെ ആരാധി​ച്ചു​പോ​ന്നു. അതു ശരിയാ​ണെ​ങ്കിൽ, തന്‍റെ ദൈവ​ത്തെ​ക്കു​റി​ച്ചും പ്രത്യാ​ശ​യെ​ക്കു​റി​ച്ചും വളരെ ബോധ്യ​ത്തോ​ടെ​യാ​യി​രി​ക്കും സാറ സംസാ​രി​ച്ചത്‌, സാറയു​ടെ വിശ്വാ​സം അത്ര ഉറപ്പു​ള്ള​താ​യി​രു​ന്നു. ഇതെക്കു​റിച്ച് ആഴമായി ചിന്തി​ക്കു​ന്നത്‌ വിശ്വാ​സ​വും പ്രത്യാ​ശ​യും വിരള​മാ​യി​രി​ക്കുന്ന ഒരു ലോക​ത്തിൽ ജീവി​ക്കുന്ന നമുക്ക് ഏറെ സഹായ​ക​മാണ്‌. ബൈബിൾപ​ഠ​ന​ത്തിൽനിന്ന് നിങ്ങൾക്കു ഗുണം ചെയ്‌ത കാര്യങ്ങൾ മറ്റുള്ള​വർക്ക് എന്തു​കൊണ്ട് പകർന്നു​കൊ​ടു​ത്തു​കൂ​ടാ!

‘അവർ ഈജി​പ്‌തി​ലേക്കു പോയി’

ബി.സി. 1943 നീസാൻ മാസം 14-‍ാ‍ം തീയതി അവർ യൂഫ്ര​ട്ടീസ്‌ നദി കടന്നി​ട്ടു​ണ്ടാ​കണം. യഹോവ കാണി​ച്ചു​കൊ​ടുത്ത ദേശത്ത്‌ എത്താനാ​യി അവർ തെക്കു​ഭാ​ഗ​ത്തേക്കു നടന്നു​നീ​ങ്ങി. (പുറപ്പാട്‌ 12:40, 41) ആ ദേശത്തി​ന്‍റെ സൗന്ദര്യ​വും വൈവി​ധ്യ​വും സുഖക​ര​മായ കാലാ​വ​സ്ഥ​യും ഒക്കെ ആസ്വദി​ച്ചു​കൊണ്ട് ചുറ്റും കണ്ണോ​ടി​ക്കുന്ന സാറയെ ഒന്നു വിഭാവന ചെയ്യുക. ശെഖേമിന്‌ അടുത്തുള്ള മോ​രെ​യി​ലെ വലിയ മരങ്ങൾക്കി​ട​യിൽവെച്ച് യഹോവ അബ്രാ​ഹാ​മിന്‌ വീണ്ടും പ്രത്യ​ക്ഷ​നാ​കു​ന്നു. ഇത്തവണ യഹോവ പറയുന്നു: “ഞാൻ ഈ ദേശം നിന്‍റെ സന്തതിക്കു കൊടു​ക്കാൻപോ​കു​ന്നു.” അബ്രാ​ഹാ​മി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം, “സന്തതി” എന്ന് യഹോവ പറഞ്ഞ ആ ഒറ്റ പദപ്ര​യോ​ഗ​ത്തിന്‌ വലിയ അർഥമുണ്ട്! ഏദെൻ തോട്ട​ത്തിൽവെച്ച് യഹോവ മുൻകൂ​ട്ടി​പ്പറഞ്ഞ സന്തതി​യെ​ക്കു​റിച്ച് അബ്രാ​ഹാം അപ്പോൾ തീർച്ച​യാ​യും ചിന്തി​ച്ചു​കാ​ണും. ആ സന്തതി ഒരിക്കൽ സാത്താനെ നശിപ്പി​ക്കു​മാ​യി​രു​ന്നു. അബ്രാ​ഹാ​മി​ലൂ​ടെ ഉത്ഭവി​ക്കുന്ന ജനത ഭൂമി​യി​ലുള്ള സകല ആളുകൾക്കും അനു​ഗ്രഹം നേടി​ക്കൊ​ടു​ക്കു​മെന്ന് യഹോവ ഇതിനോടകംതന്നെ പറഞ്ഞിട്ടുണ്ട്.—ഉൽപത്തി 3:15; 12:2, 3, 6, 7.

കാര്യങ്ങൾ ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും, അക്കാലത്തെ പ്രശ്‌നങ്ങൾ അവരെ​യും ബുദ്ധി​മു​ട്ടി​ച്ചു. കനാനിൽ ക്ഷാമം ഉണ്ടായ​പ്പോൾ കുടും​ബ​ത്തെ​യും കൂട്ടി തെക്കു​ദേ​ശ​ത്തുള്ള ഈജി​പ്‌തി​ലേക്കു പോകാൻ അബ്രാ​ഹാം തീരു​മാ​നി​ച്ചു. പക്ഷേ ആ പ്രദേ​ശ​ത്തും മറ്റൊരു അപകടം പതിയി​രി​പ്പു​ണ്ടാ​യി​രു​ന്നു. അതു മനസ്സി​ലാ​ക്കി അബ്രാ​ഹാം സാറ​യോട്‌ ഇങ്ങനെ പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരി​യാ​ണെന്ന് എനിക്ക് അറിയാം. ഈജി​പ്‌തു​കാർ നിന്നെ കാണു​മ്പോൾ, ‘ഇത്‌ അയാളു​ടെ ഭാര്യ​യാണ്‌’ എന്നു പറയു​മെന്ന് എനിക്ക് ഉറപ്പാണ്‌. അവർ എന്നെ കൊന്നു​ക​ള​യും; നിന്നെ ജീവ​നോ​ടെ വെക്കും. അതു​കൊണ്ട് ദയവു​ചെ​യ്‌ത്‌ നീ എന്‍റെ പെങ്ങളാ​ണെന്നു പറയണം. അങ്ങനെ ചെയ്‌താൽ എനിക്ക് ആപത്തൊ​ന്നും സംഭവി​ക്കില്ല; ഞാൻ രക്ഷപ്പെ​ടും.” (ഉൽപത്തി 12:10-13) ഇങ്ങനെ​യൊ​ക്കെ പറയാൻ എന്തു​കൊ​ണ്ടാ​യി​രി​ക്കാം അബ്രാ​ഹാം സാറ​യോ​ടു പറഞ്ഞത്‌?

ചില വിമർശകർ പറയു​ന്ന​തു​പോ​ലെ അബ്രാ​ഹാം ഒരു നുണയ​നോ ഭീരു​വോ ഒന്നും ആയിരു​ന്നില്ല. സത്യത്തിൽ സാറ അദ്ദേഹ​ത്തി​ന്‍റെ അർധസ​ഹോ​ദ​രി​ത​ന്നെ​യാണ്‌. അബ്രാ​ഹാ​മി​ന്‍റെ ഈ നീക്കം വളരെ ജാഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു. അബ്രാ​ഹാ​മി​ലൂ​ടെ ഒരു സന്തതി​യും ഒരു ജനതയും ഉത്ഭവി​ക്കണം എന്നത്‌ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​മാ​ണെ​ന്നും അതിലും പ്രധാ​ന​മാ​യി മറ്റൊ​ന്നു​മി​ല്ലെ​ന്നും അബ്രാ​ഹാ​മി​നും സാറയ്‌ക്കും നന്നായി അറിയാം. അതു​കൊണ്ട് അബ്രാ​ഹാ​മി​ന്‍റെ സുരക്ഷ ഇപ്പോൾ മറ്റെന്തി​നെ​ക്കാ​ളും പ്രധാ​ന​മാണ്‌. ഇനി, ചില പുരാ​വ​സ്‌തു​ഗ​വേ​ഷ​ക​രു​ടെ കണ്ടെത്ത​ലു​കൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഭർത്താ​വി​നെ കൊന്ന് ഭാര്യയെ സ്വന്തമാ​ക്കുന്ന രീതി ഈജി​പ്‌തിൽ അധികാ​ര​ത്തി​ലുള്ള ചിലർക്കു​ണ്ടാ​യി​രു​ന്നു. ഇത്‌ അബ്രാ​ഹാം ഉൾപ്പെടെ അവി​ടെ​യു​ള്ള​വർക്കെ​ല്ലാം അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അബ്രാ​ഹാം ബുദ്ധി​പൂർവം നീങ്ങി, സാറ താഴ്‌മ​യോ​ടെ അദ്ദേഹ​ത്തി​ന്‍റെ തീരു​മാ​നത്തെ പിന്തു​ണച്ചു.

അധികം വൈകി​യില്ല, അബ്രാ​ഹാം ഭയന്നതു​തന്നെ സംഭവി​ച്ചു. സാറയു​ടെ ആ പ്രായ​ത്തി​ലും അവൾക്കു​ണ്ടാ​യി​രുന്ന സൗന്ദര്യം ഫറവോ​ന്‍റെ ചില പ്രഭു​ക്ക​ന്മാ​രെ അമ്പരപ്പി​ച്ചു. അവർ അതു ഫറവോ​നെ അറിയി​ച്ചു. ആ സ്‌ത്രീ​യെ അരമന​യി​ലേക്കു കൊണ്ടു​വ​രാൻ ഫറവോൻ കല്‌പി​ച്ചു. ആ സമയത്ത്‌ അബ്രാ​ഹാ​മി​നു​ണ്ടാ​യി​രുന്ന കടുത്ത ആശങ്കയും സാറയ്‌ക്കു​ണ്ടാ​യി​രുന്ന ഉൾഭയ​വും നമുക്ക് ഊഹി​ക്കാ​വു​ന്ന​തി​ലും അപ്പുറ​മാണ്‌. എന്നാൽ സാറ​യോട്‌ അവർ ഇടപെ​ട്ടത്‌ ഒരു ബന്ദി​യോട്‌ എന്നപോ​ലെയല്ല മറിച്ച് ഒരു അതിഥി​യോ​ടെ​ന്ന​പോ​ലെ ആദര​വോ​ടെ​യാ​യി​രു​ന്നു. ചക്കരവാ​ക്കു​കൾ പറഞ്ഞും സമ്പത്തിന്‍റെ പെരുപ്പം കാണി​ച്ചും സാറയെ ആകർഷി​ക്കാൻ ചില​പ്പോൾ ഫറവോൻ ശ്രമി​ച്ചി​രി​ക്കാം. അങ്ങനെ പതി​യെ​പ്പ​തി​യെ അവളുടെ “സഹോ​ദ​രനെ” കൈയി​ലെ​ടുത്ത്‌ അവളെ തന്‍റെ ഭാര്യ​യാ​ക്കാൻ ഫറവോൻ പദ്ധതികൾ മനഞ്ഞു.—ഉൽപത്തി 12:14-16.

കൊട്ടാ​ര​ത്തി​ന്‍റെ മട്ടുപ്പാ​വിൽനി​ന്നു​കൊണ്ട് ഈജി​പ്‌തി​ന്‍റെ വിജന​ത​യി​ലേക്കു നോക്കി നിൽക്കു​ക​യാണ്‌ സാറ. വീണ്ടും ഇതാ, മേൽക്കൂ​ര​യും അടച്ചു​റ​പ്പും ഉള്ള ഒരു ഭവനം, നല്ല ഭക്ഷണസാ​ധ​നങ്ങൾ. ഇവിടെ ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് സാറയ്‌ക്ക് എന്തു തോന്നി​ക്കാ​ണും? ഊർ ദേശത്ത്‌ അവൾ കണ്ടതി​നെ​ക്കാൾ മഹത്തര​മായ ജീവി​ത​മാണ്‌ ഇവിടെ. ആ ആഡംബ​ര​ജീ​വി​ത​ത്തി​ന്‍റെ പളപള​പ്പിൽ അവളുടെ മനംമ​യ​ങ്ങി​യോ? അബ്രാ​ഹാ​മി​നെ ഉപേക്ഷിച്ച് ഫറവോ​ന്‍റെ ഭാര്യ​യാ​കാൻ സാറ തീരു​മാ​നി​ച്ചി​രു​ന്നെ​ങ്കിൽ സാത്താൻ അതൊരു ആഘോ​ഷ​മാ​ക്കി​യേനേ! പക്ഷേ സാറ അങ്ങനെ​യൊ​ന്നും ചെയ്‌തില്ല. അവൾ തന്‍റെ ഭർത്താ​വി​നോ​ടും തന്‍റെ വിവാ​ഹ​ബ​ന്ധ​ത്തോ​ടും സർവോ​പരി ദൈവ​ത്തോ​ടും വിശ്വ​സ്‌ത​യാ​യി​രു​ന്നു. സദാചാ​ര​മൂ​ല്യ​ങ്ങൾക്ക് ഒരു വിലയും കല്‌പി​ക്കാത്ത ഇന്നത്തെ ലോക​ത്തിൽ വിവാ​ഹി​ത​രായ ഓരോ​രു​ത്ത​രും ഇത്തരം വിശ്വ​സ്‌തത കാണി​ച്ചി​രു​ന്നെ​ങ്കിൽ! സാറയു​ടെ വിശ്വ​സ്‌തത നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഉള്ള ഇടപെ​ട​ലു​ക​ളിൽ പകർത്താൻ നിങ്ങൾക്കാ​കു​മോ?

ഫറവോന്‍റെ കൊട്ടാ​ര​ത്തിൽവെച്ച് പ്രലോ​ഭ​നങ്ങൾ ഉണ്ടാ​യെ​ങ്കി​ലും സാറ ഭർത്താ​വി​നോട്‌ വിശ്വ​സ്‌ത​യാ​യി​രു​ന്നു

ഫറവോ​നും കുടും​ബ​ത്തി​നും ബാധകൾ വരുത്തി​ക്കൊണ്ട് തന്‍റെ പ്രിയ​ദാ​സി​യായ സാറയെ സംരക്ഷി​ക്കു​ന്ന​തി​നാ​യി യഹോവ ഇടപെട്ടു. സാറ അബ്രാ​ഹാ​മി​ന്‍റെ ഭാര്യ​യാ​ണെന്നു തിരി​ച്ച​റിഞ്ഞ ഫറവോൻ അവളെ ഭർത്താ​വി​ന്‍റെ അടു​ത്തേക്ക് പറഞ്ഞയച്ചു. മാത്രമല്ല ആ മുഴു​കു​ടും​ബ​ത്തോ​ടും ഈജി​പ്‌ത്‌ വിട്ടു​പോ​കാ​നും പറഞ്ഞു. (ഉൽപത്തി 12:17-20) തന്‍റെ പ്രിയ​ത​മയെ തിരിച്ചു കിട്ടി​യ​പ്പോൾ അബ്രാ​ഹാം എന്തുമാ​ത്രം സന്തോ​ഷി​ച്ചു​കാ​ണും! “നീ വളരെ സുന്ദരി​യാ​ണെന്ന് എനിക്ക് അറിയാം” എന്ന് സ്‌നേ​ഹ​പൂർവം സാറ​യോ​ടു അബ്രാ​ഹാം പറഞ്ഞ വാക്കുകൾ നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? എന്നാൽ ഇപ്പോൾ സാറയു​ടെ ബാഹ്യ​സൗ​ന്ദ​ര്യ​ത്തെ​ക്കാൾ മാറ്റു​കൂ​ട്ടുന്ന മറ്റൊരു സൗന്ദര്യ​ത്തെ​യാണ്‌ അബ്രാ​ഹാം കൂടുതൽ വിലമ​തി​ക്കു​ന്നത്‌. യഹോവ വില​യേ​റി​യ​താ​യി കാണുന്ന ആന്തരി​ക​സൗ​ന്ദ​ര്യ​മാണ്‌ അത്‌. (1 പത്രോസ്‌ 3:1-5) നമു​ക്കെ​ല്ലാം നേടി​യെ​ടു​ക്കാൻ കഴിയുന്ന തരത്തി​ലുള്ള ഒരു സൗന്ദര്യം. ഭൗതി​ക​വ​സ്‌തു​ക്ക​ളെ​ക്കാൾ ആത്മീയ​കാ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്തു​കൊ​ണ്ടും ദൈവ​പ​രി​ജ്ഞാ​നം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ചു​കൊ​ണ്ടും പ്രലോ​ഭ​നങ്ങൾ ഉണ്ടാകു​മ്പോൾ ദൈവ​ത്തി​ന്‍റെ ഉയർന്ന ധാർമി​ക​നി​ല​വാ​രങ്ങൾ മുറു​കെ​പ്പി​ടി​ച്ചു​കൊ​ണ്ടും നമുക്കും സാറയു​ടെ വിശ്വാ​സം അനുക​രി​ക്കാം.

^ ഖ. 3 ആദ്യം അവരുടെ പേരുകൾ അബ്രാം, സാറായി എന്നായി​രു​ന്നു. എന്നാൽ യഹോവ അവർക്ക് അനു​ഗ്ര​ഹി​ച്ചു​നൽകിയ പേരി​ലാണ്‌ അവർ പിന്നീട്‌ അറിയ​പ്പെ​ട്ടത്‌.—ഉൽപത്തി 17:5, 15.

^ ഖ. 8 സാറ അബ്രാ​ഹാ​മി​ന്‍റെ അർധസ​ഹോ​ദ​രി​യാണ്‌. അവരുടെ രണ്ടു പേരു​ടെ​യും പിതാവ്‌ തേരഹാ​യി​രു​ന്നെ​ങ്കി​ലും അമ്മമാർ വേറെ​യാ​യി​രു​ന്നു. (ഉൽപത്തി 20:12) ഇത്തരത്തിൽ ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇന്ന് ഉചിത​മ​ല്ലെ​ങ്കി​ലും അന്നത്തെ സാഹച​ര്യം വ്യത്യ​സ്‌ത​മാ​യി​രു​ന്നു എന്ന കാര്യം ഓർക്കുക. ആദാമും ഹവ്വയും നഷ്ടപ്പെ​ടു​ത്തിയ പൂർണ​ത​യോട്‌ വളരെ അടുത്താ​യി​രു​ന്നു അന്നത്തെ മനുഷ്യ​രെ​ല്ലാം. അന്നത്തെ ആളുകൾ നല്ല ആരോ​ഗ്യ​മു​ള്ള​വ​രാ​യ​തി​നാൽ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്‌താൽപ്പോ​ലും ജനിതക വൈക​ല്യ​ങ്ങ​ളുള്ള മക്കൾ ഉണ്ടാകി​ല്ലാ​യി​രു​ന്നു. എന്നാൽ 400 വർഷങ്ങൾക്കു ശേഷം മനുഷ്യ​ന്‍റെ ആയുർ​ദൈർഘ്യം നമ്മു​ടേ​തി​നോ​ടു സമാന​മാ​യി. ആ കാലഘ​ട്ട​ത്തിൽ മോശ​യ്‌ക്കു കൊടുത്ത നിയമ ഉടമ്പടി അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധങ്ങൾ വിലക്കി.—ലേവ്യ 18:6.