വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാനും തബീഥ​യും സുവി​ശേ​ഷ​വേ​ല​യിൽ

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

എനിക്ക് ദൈവം ഇല്ലായി​രു​ന്നു!

എനിക്ക് ദൈവം ഇല്ലായി​രു​ന്നു!
  • ജനനം: 1974

  • രാജ്യം: ജർമൻ ഡിമൊ​ക്രാ​റ്റിക്‌ റിപ്പബ്ലിക്‌

  • ചരിത്രം: നിരീശ്വരവാദി

മുൻകാ​ല​ജീ​വി​തം

ജർമൻ ഡിമൊ​ക്രാ​റ്റിക്‌ റിപ്പബ്ലിക്‌ (GDR) എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇന്നത്തെ സാക്‌സ​ണി​യി​ലെ ഒരു ഗ്രാമ​ത്തി​ലാണ്‌ ഞാൻ ജനിച്ചത്‌. സ്‌നേ​ഹ​വും സന്തോ​ഷ​വും കളിയാ​ടി​യി​രുന്ന ഒരു കുടും​ബാ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു എന്‍റേത്‌. എന്‍റെ മാതാ​പി​താ​ക്കൾ സദാചാ​ര​മൂ​ല്യ​ങ്ങൾ പ്രിയ​പ്പെ​ടാൻ എന്നെ പഠിപ്പി​ച്ചി​രു​ന്നു. ഒരു കമ്മ്യൂ​ണിസ്റ്റ് ദേശമാ​യി​രു​ന്നു ഞങ്ങളു​ടേത്‌. അതു​കൊ​ണ്ടു​തന്നെ സാക്‌സ​ണി​യി​ലുള്ള ഭൂരി​ഭാ​ഗം ആളുകൾക്കും മതം എന്നു പറഞ്ഞാൽ വലിയ പ്രാധാ​ന്യ​മി​ല്ലാത്ത ഒന്നായി​രു​ന്നു. എന്നെക്കു​റി​ച്ചു പറയു​ക​യാ​ണെ​ങ്കിൽ ദൈവം എന്ന ഒന്ന് എനിക്കി​ല്ലാ​യി​രു​ന്നു. എന്‍റെ ജീവി​ത​ത്തി​ന്‍റെ 18 വർഷക്കാ​ലം എന്നെ രൂപ​പ്പെ​ടു​ത്തി​യത്‌ രണ്ടു തത്ത്വസം​ഹി​ത​ക​ളാ​യി​രു​ന്നു—നിരീ​ശ്വ​ര​വാ​ദ​വും കമ്മ്യൂ​ണി​സ​വും.

എല്ലാ മനുഷ്യ​രെ​യും തുല്യ​രാ​യി വീക്ഷി​ക്കുന്ന കമ്മ്യൂ​ണിസ്റ്റ് ചിന്താ​ഗതി എന്നെ വല്ലാതെ ആകർഷി​ച്ചു. കൂടാതെ സ്വത്തു​ക്ക​ളെ​ല്ലാം തുല്യ​മാ​യി എല്ലാവർക്കും വീതി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ന്യായ​മാ​ണെന്നു ഞാൻ വിശ്വ​സി​ച്ചു. അപ്പോൾ ഒരു കൂട്ടം ആളുകൾമാ​ത്രം ധനിക​രാ​കു​ന്ന​തും മറുവ​ശത്തു വേറെ ഒരു കൂട്ടം ദരി​ദ്ര​രാ​യി​ത്തീ​രു​ന്ന​തും അവസാ​നി​പ്പി​ക്കാ​മ​ല്ലോ. അതു​കൊ​ണ്ടു കമ്മ്യൂ​ണിസ്റ്റ് യുവ​പ്ര​സ്ഥാ​ന​ത്തിൽ ഞാൻ പ്രവർത്തി​ക്കാൻതു​ടങ്ങി. എനിക്ക് 14 വയസ്സു​ള്ള​പ്പോൾ വേസ്റ്റ് പേപ്പറു​കൾ പുതുക്കി ഉപയോ​ഗി​ക്കുന്ന ഒരു പാരി​സ്ഥി​തിക പ്രോ​ജ​ക്‌റ്റിൽ ഞാൻ ഒരുപാട്‌ സമയം പ്രവർത്തി​ച്ചു. എന്‍റെ ഈ പ്രവർത്ത​ന​ശ്ര​മങ്ങൾ കണ്ടിട്ടു ഞാൻ താമസി​ച്ചി​രുന്ന ഔവ ടൗണിലെ അധികാ​രി​കൾ എനിക്ക് ഒരു അവാർഡ്‌ നൽകി. വളരെ ചെറു​പ്പ​ത്തിൽത്തന്നെ GDR-ലുള്ള വലിയ ഉയർന്ന രാഷ്‌ട്രീ​യ​നേ​താ​ക്കളെ എനിക്ക് പരിച​യ​മു​ണ്ടാ​യി​രു​ന്നു. ഞാൻ പോകു​ന്നത്‌ ശരിയായ വഴിയി​ലൂ​ടെ​യാ​ണെ​ന്നും എന്‍റെ ഭാവി ശോഭ​ന​മാ​ണെ​ന്നും എനിക്കു തോന്നി.

പെട്ടെ​ന്നാണ്‌ എന്‍റെ ലോകം കീഴ്‌മേൽ മറിഞ്ഞത്‌. 1989-ൽ ബർലിൻ മതിൽ വീണു. അതോ​ടൊ​പ്പം കിഴക്കൻ യൂറോ​പ്പി​ലുള്ള കമ്മ്യൂ​ണിസ്റ്റ് വിഭാ​ഗ​വും. ഒരു ഞെട്ടൽ മാറും​മു​മ്പേ മറ്റൊന്ന്. GDR-ൽ ഉടനീളം അനീതി നടമാ​ടു​ന്നത്‌ പെട്ടെ​ന്നു​തന്നെ എന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, കമ്മ്യൂ​ണിസ്റ്റ് പ്രസ്ഥാ​നത്തെ പിന്തു​ണ​യ്‌ക്കാ​ത്ത​വരെ രണ്ടാം​കിട പൗരന്മാ​രാ​യി​ട്ടാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. അതി​നോട്‌ എനി​ക്കൊ​ട്ടും യോജി​പ്പി​ല്ലാ​യി​രു​ന്നു. കാരണം ഞങ്ങൾ കമ്മ്യൂ​ണി​സ്റ്റു​കാർ സഹമനു​ഷ്യ​രെ തുല്യ​രാ​യി​ട്ടാ​ണ​ല്ലോ വീക്ഷി​ച്ചി​രു​ന്നത്‌. കടലാ​സിൽമാ​ത്രം ഒതുങ്ങി​നിൽക്കുന്ന വെറും ഒരു പ്രത്യ​യ​ശാ​സ്‌ത്ര​മാ​യോ കമ്മ്യൂ​ണി​സം? അത്‌ എന്‍റെ ജീവി​തത്തെ പിടി​ച്ചു​ല​യ്‌ക്കുന്ന ഒരു ചോദ്യ​ചി​ഹ്ന​മാ​യി മാറി.

ഉത്‌ക​ണ്‌ഠ എന്നെ വരിഞ്ഞു​മു​റു​ക്കി​യ​പ്പോൾ മെല്ലെ സംഗീ​ത​ത്തി​ലേ​ക്കും കലയി​ലേ​ക്കും ചുവടു​റ​പ്പി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. സംഗീത അക്കാദ​മി​യിൽ പഠിക്കാ​നായ എനിക്ക് തുടർന്ന് ഒരു സർവക​ലാ​ശാ​ല​യിൽ പോകു​ന്ന​തി​നുള്ള അവസര​മു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സംഗീ​ത​വും പെയി​ന്‍റിം​ഗും എന്‍റെ ജീവി​ത​ച​ര്യ​യാ​ക്കു​ന്നത്‌ ഞാൻ സ്വപ്‌നം കണ്ടു. ഇതിനി​ടെ ഞാൻ കുഞ്ഞു​നാ​ളിൽ പഠി​ച്ചെ​ടുത്ത ധാർമിക മൂല്യ​ങ്ങ​ളൊ​ക്കെ കാറ്റിൽപ്പ​റത്തി. അന്ന് എനിക്കു ജീവിതം ആസ്വദി​ക്കുക എന്ന ഒരേ​യൊ​രു ചിന്തയേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരേ സമയം ഒരുപാട്‌ പെൺകു​ട്ടി​കളെ ഞാൻ പ്രേമി​ച്ചു​ന​ട​ന്നി​രു​ന്നു. എന്നാൽ സംഗീ​ത​വും കലയും ആരും നിയ​ന്ത്രി​ക്കാ​നി​ല്ലാത്ത എന്‍റെ ജീവി​ത​രീ​തി​യും ഒന്നും എനിക്കു​ണ്ടാ​യി​രുന്ന ആശങ്ക ഒട്ടും കുറച്ചില്ല. ഞാൻ വരച്ച ചിത്ര​ങ്ങ​ളിൽപ്പോ​ലും ഒരു തരം മരണഭീ​തി നിഴലി​ച്ചി​രു​ന്നു. എന്‍റെ ഭാവി എന്താണ്‌? എന്‍റെ ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യ​മെ​ന്താണ്‌?

ഒടുവിൽ ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഞാൻ കണ്ടെത്തി. അതെന്നെ അതിശ​യി​പ്പി​ച്ചു. ഒരു ദിവസം വൈകിട്ട്, അക്കാദ​മി​യിൽ ഇരിക്കു​മ്പോൾ ഭാവി​യെ​ക്കു​റിച്ച് സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ഒരു കൂട്ടം വിദ്യാർഥി​ക​ളോ​ടൊ​പ്പം ഞാനും കൂടി. ആ കൂട്ടത്തി​ലു​ണ്ടാ​യി​രുന്ന മാൻഡി * എന്ന പെൺകു​ട്ടി ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നു. അന്നു വൈകു​ന്നേരം ആ പെൺകു​ട്ടി എനിക്കു നല്ലൊരു ഉപദേശം തന്നു. “ആൻഡ്രി​യാസ്‌, ജീവി​ത​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും നിനക്കുള്ള ചോദ്യ​ങ്ങൾക്ക് ഉത്തരം കിട്ടണ​മെ​ങ്കിൽ ബൈബിൾ ശരിക്കും ഒന്നു പരി​ശോ​ധി​ച്ചാൽ മതി,” എന്ന് അവൾ പറഞ്ഞു.

കേട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച് സംശയം ഉണ്ടായി​രു​ന്നെ​ങ്കി​ലും കാര്യങ്ങൾ അറിയാ​നുള്ള ആകാം​ക്ഷ​യും തോന്നി. ദാനി​യേൽ 2-‍ാ‍ം അധ്യായം മാൻഡി എനിക്കു കാണിച്ചു തന്നു. അവിടെ വായിച്ച കാര്യങ്ങൾ എന്നെ അത്ഭുത​പ്പെ​ടു​ത്തി. അന്നുമു​തൽ ഇന്നുവ​രെ​യുള്ള ലോക​സം​ഭ​വ​ങ്ങളെ സ്വാധീ​നി​ക്കുന്ന പലപല ലോക​ശ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌ ഈ പ്രവചനം. നമ്മുടെ ഭാവിയെ ബാധി​ക്കുന്ന മറ്റ്‌ അനേകം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും മാൻഡി കാണി​ച്ചു​തന്നു. അങ്ങനെ എന്‍റെ ചോദ്യ​ങ്ങൾക്കൊ​ക്കെ ഉത്തരം കിട്ടി. എന്നാൽ ആ പ്രവച​ന​ങ്ങ​ളൊ​ക്കെ ആരാണ്‌ എഴുതി​യത്‌? ആർക്കാണ്‌ ഇത്ര കൃത്യ​ത​യോ​ടെ ഭാവി​യെ​ക്കു​റിച്ച് പ്രവചി​ക്കാൻ കഴിയുക? ദൈവം ഉണ്ടെന്നാ​ണോ ഇതി​നൊ​ക്കെ അർഥം?

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ഹോർസ്റ്റി​നെ​യും ആൻഗലി​ക്ക​യെ​യും മാൻഡി എന്നെ പരിച​യ​പ്പെ​ടു​ത്തി. ആ ദമ്പതി​മാ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. ദൈവ​വ​ചനം നന്നായി മനസ്സി​ലാ​ക്കാൻ അവരെന്നെ സഹായി​ച്ചു. ദൈവ​ത്തി​ന്‍റെ പേരായ യഹോവ എന്നത്‌ എല്ലായ്‌പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘടന മാത്ര​മാണ്‌. മറ്റുള്ള​വ​രോ​ടു ആ പേരി​നെ​ക്കു​റിച്ച് സംസാ​രി​ക്കു​ന്ന​തും അവർ മാത്ര​മാ​ണെന്ന് ഞാൻ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. (സങ്കീർത്തനം 83:18; മത്തായി 6:9) മാനവ​കു​ടും​ബ​ത്തി​നു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്നു ദൈവ​മായ യഹോവ ഉറപ്പ് നൽകി​യി​ട്ടു​ണ്ടെന്ന കാര്യ​വും ഞാൻ മനസ്സി​ലാ​ക്കി. സങ്കീർത്തനം 37:9 ഇങ്ങനെ പറയുന്നു: “എന്നാൽ, യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്നവർ ഭൂമി കൈവ​ശ​മാ​ക്കും.” ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ശ്രമി​ക്കുന്ന എല്ലാവർക്കും ഈ മഹത്തായ അനു​ഗ്രഹം ലഭ്യമാ​ണെന്ന കാര്യം എന്നെ വല്ലാതെ ആകർഷി​ച്ചു.

ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ബൈബി​ളി​നു ചേർച്ച​യിൽ ജീവി​ക്കാൻ എനിക്ക് ഒരുപാട്‌ ശ്രമം ചെയ്യേ​ണ്ടി​വന്നു. സംഗീ​ത​ത്തി​ലും കലയി​ലും വിജയി​ക്കാ​നാ​യ​തിൽ ഞാൻ ഒരുപാട്‌ അഭിമാ​നി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ താഴ്‌മ എന്ന ഗുണം നട്ടുവ​ളർത്താൻ ഞാൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു. കൂടാതെ, ഞാൻ നയിച്ചി​രുന്ന കുത്തഴിഞ്ഞ ജീവി​ത​രീ​തി ഉപേക്ഷി​ക്കുക എന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നു ചേർച്ച​യിൽ ജീവി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​വ​രോ​ടു യഹോവ കാണി​ക്കുന്ന ക്ഷമയും ദയയും കരുത​ലും വളരെ വലുതാണ്‌. അതി​നെ​ല്ലാം ഞാൻ യഹോ​വ​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു.

കമ്മ്യൂ​ണി​സ​വും നിരീ​ശ്വ​ര​വാ​ദ​വും എന്‍റെ ജീവി​ത​ത്തി​ന്‍റെ ആദ്യത്തെ 18 വർഷത്തെ രൂപ​പ്പെ​ടു​ത്തി. എന്നാൽ ശേഷിച്ച എന്‍റെ ജീവി​തത്തെ മുഴുവൻ വലിയ അളവിൽ പരിവർത്തനം വരുത്തി​യത്‌ ബൈബിൾപ​ഠ​ന​മാണ്‌. ഭാവി​യെ​ക്കു​റി​ച്ചും എന്‍റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ഉള്ള ഉദ്ദേശ്യം എന്താ​ണെ​ന്നുള്ള ആശങ്ക ഇല്ലാതാ​യത്‌ ഞാൻ ബൈബി​ളിൽനി​ന്നു പഠിച്ച വിവര​ങ്ങൾകൊ​ണ്ടാണ്‌. 1993-ൽ ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാനം സ്വീക​രി​ച്ചു. 2000-ൽ തീക്ഷ്ണ​ത​യോ​ടെ യഹോ​വയെ സേവി​ച്ചി​രുന്ന തബീഥയെ ഞാൻ വിവാഹം കഴിച്ചു. മറ്റുള്ള​വരെ ബൈബി​ളി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ സഹായി​ച്ചു​കൊ​ണ്ടു ഞങ്ങൾ ഒരുപാട്‌ സമയം ചെലവ​ഴി​ച്ചു. എന്നെ​പ്പോ​ലെ നിരീ​ശ്വ​ര​വാ​ദ​ത്തി​ലും കമ്മ്യൂ​ണി​സ​ത്തി​ലും വിശ്വ​സി​ക്കുന്ന ഒരുപാ​ടു പേരെ ഞങ്ങൾ കാണാ​റുണ്ട്. യഹോ​വ​യെ​ക്കു​റിച്ച് അറിയാൻ അവരെ സഹായി​ക്കു​ന്ന​തിൽ എനിക്കു ആഴമായ ആത്മസം​തൃ​പ്‌തി തോന്നു​ന്നു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ആദ്യം ഞാൻ പ്രവർത്തി​ക്കാൻ തുടങ്ങി​യ​പ്പോൾ എന്‍റെ മാതാ​പി​താ​ക്കൾ വല്ലാതെ ഭയന്നു​പോ​യി. എന്നാൽ അവരോ​ടൊ​പ്പം ആയപ്പോൾ മുതൽ എന്‍റെ ജീവി​ത​ത്തിൽ ഉണ്ടായ നല്ല മാറ്റങ്ങൾ അവർ ശ്രദ്ധി​ക്കാൻ തുടങ്ങി. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അവർ ഇപ്പോൾ ബൈബിൾ വായി​ക്കാ​നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു കൂടി വരാനും തുടങ്ങി​യി​രി​ക്കു​ന്നു.

ഞാനും തബീഥ​യും നല്ലൊരു വിവാ​ഹ​ജീ​വി​തം നയിക്കു​ന്നു. ബൈബിൾ ദമ്പതി​കൾക്കു നൽകി​യി​രി​ക്കുന്ന ഉപദേശം നന്നായി അനുസ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അതിനു കഴിയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ജീ​വി​തം കരുത്തു​റ്റ​താ​ക്കാൻ പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കണം എന്ന ബൈബി​ളി​ന്‍റെ ഉപദേശം ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു.—എബ്രായർ 13:4.

എന്‍റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും ഓർത്ത്‌ ഞാൻ ഇന്ന് ഭയപ്പെ​ടു​ന്നില്ല. യഥാർഥ ഐക്യ​വും സമാധാ​ന​വും കുടി​കൊ​ള്ളുന്ന ലോക​മെ​ങ്ങു​മുള്ള സഹവി​ശ്വാ​സി​ക​ളു​ടെ കുടും​ബ​ത്തി​ന്‍റെ ഭാഗമാണ്‌ ഇന്നു ഞാൻ. ഈ കുടും​ബ​ത്തി​ലെ ഓരോ അംഗവും അന്യോ​ന്യം തുല്യ​രാ​യി വീക്ഷി​ക്കു​ന്നു. അതാണ്‌ ഞാൻ വിശ്വ​സി​ച്ചി​രു​ന്ന​തും എന്‍റെ ജീവി​ത​ത്തിൽ ഞാൻ നേടാൻ ആഗ്രഹി​ച്ചി​രു​ന്ന​തും.

^ ഖ. 12 ഇത്‌ യഥാർഥ​പേരല്ല.