വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക

3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”റോമർ 12:2.

അർഥം:

നമ്മൾ ചിന്തി​ക്കു​ന്ന​തെ​ല്ലാം ദൈവം ശരിക്കും ശ്രദ്ധി​ക്കു​ന്നുണ്ട്‌. (യിരെമ്യ 17:10) ഒരുപക്ഷേ നമ്മൾ വെറു​പ്പോ​ടെ ഒന്നും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യി​ല്ലാ​യി​രി​ക്കും. എന്നാൽ അതു മാത്രം പോരാ. എന്തു​കൊണ്ട്‌? വെറു​പ്പും വിദ്വേ​ഷ​വും പൊട്ടി​മു​ള​യ്‌ക്കു​ന്നതു നമ്മുടെ ഹൃദയ​ത്തി​ലും മനസ്സി​ലും ആണ്‌. അതു​കൊണ്ട്‌ അത്തരം ചിന്തക​ളോ വികാ​ര​ങ്ങ​ളോ നമ്മുടെ ഹൃദയ​ത്തി​ലു​ണ്ടെ​ങ്കിൽ അതു വേരോ​ടെ പിഴു​തു​ക​ള​യണം. അപ്പോൾ മാത്രമേ നമ്മൾ ‘രൂപാ​ന്ത​ര​പ്പെട്ടു’ അഥവാ നമുക്ക്‌ ശരിക്കും മാറ്റം വന്നു എന്നു പറയാൻ കഴിയൂ, വെറു​പ്പി​ന്റെ ചങ്ങല മുറി​ക്കാൻ പറ്റൂ.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

സത്യസന്ധമായി സ്വയ​മൊ​ന്നു വിലയി​രു​ത്തുക. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌, പ്രത്യേ​കിച്ച്‌ വേറൊ​രു ദേശത്തി​ലോ വംശത്തി​ലോ പെട്ടവ​രെ​ക്കു​റിച്ച്‌, നിങ്ങൾ എന്താണു ചിന്തി​ക്കു​ന്നത്‌, നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌ എന്ന്‌ ആലോ​ചി​ക്കുക. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ അവരെ എങ്ങനെ​യാ​ണു കാണു​ന്നത്‌? എനിക്ക്‌ അവരെ ശരിക്കും അറിയാ​മോ? അതോ മുൻവി​ധി വെച്ചു​കൊ​ണ്ടാ​ണോ ഞാൻ അവരെ കാണു​ന്നത്‌?’ അതു​പോ​ലെ അക്രമ​വും വിദ്വേ​ഷ​വും വളർത്തുന്ന വിനോ​ദ​പ​രി​പാ​ടി​ക​ളും സിനി​മ​ക​ളും സോഷ്യൽമീ​ഡി​യ​യി​ലെ കാര്യ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം.

നമ്മുടെ ചിന്തയിൽനിന്ന്‌ വെറു​പ്പി​ന്റെ​യും പകയു​ടെ​യും കണികകൾ മാറ്റാൻ ദൈവ​വ​ചനം നമ്മളെ സഹായി​ക്കും

നമ്മുടെ ചിന്തകൾക്ക്‌ ഒരു കുഴപ്പ​വു​മി​ല്ലെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ ശരിക്കും നമ്മുടെ ‘ചിന്തക​ളും ഉദ്ദേശ്യ​ങ്ങ​ളും’ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ദൈവ​വ​ച​ന​ത്തി​നു നമ്മളെ സഹായി​ക്കാ​നാ​കും. (എബ്രായർ 4:12) അതു​കൊണ്ട്‌ ബൈബിൾ നന്നായി പഠിക്കുക. ബൈബിൾ പറയു​ന്ന​തു​പോ​ലെ​യാ​ണോ നിങ്ങൾ ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അങ്ങനെ​യ​ല്ലെന്നു കണ്ടാൽ നമ്മുടെ ചിന്തക​ളിൽ മാറ്റങ്ങൾ വരുത്തുക. കോട്ട​കൾപോ​ലെ ശക്തമായ, നമ്മുടെ ഉള്ളിൽ വേരു​റ​ച്ചു​പോയ വെറു​പ്പും വിദ്വേ​ഷ​വും എല്ലാം പിഴു​തെ​റി​യാൻ ദൈവ​വ​ച​ന​ത്തി​നു നമ്മളെ സഹായി​ക്കാ​നാ​കും.—2 കൊരി​ന്ത്യർ 10:4, 5.