വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ആരുടെ കരവിരുത്‌?

വെളിച്ചം ആഗിരണം ചെയ്യുന്ന ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറക്‌

വെളിച്ചം ആഗിരണം ചെയ്യുന്ന ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറക്‌

സൗരോർജം ശേഖരി​ച്ചു​വെ​ക്കു​ന്ന ഉപകര​ണ​ങ്ങ​ളു​ടെ പ്രകാ​ശ​സം​ഭ​ര​ണ​ശേ​ഷി വർധി​പ്പി​ക്കാൻ ശാസ്‌ത്ര​ജ്ഞർ അതീവ​ത​ത്‌പ​ര​രാണ്‌. ജൈവ ഇന്ധനങ്ങ​ളാ​യ പെ​ട്രോൾ, ഡീസൽ, കൽക്കരി തുടങ്ങി​യ​വ​യി​ലു​ള്ള മനുഷ്യ​വർഗ​ത്തി​ന്‍റെ ആശ്രയം കുറയ്‌ക്കു​ക എന്നതാണ്‌ അവരുടെ ലക്ഷ്യം. “ഈ പ്രശ്‌ന​ത്തി​നു​ള്ള പ്രതി​വി​ധി ഇപ്പോൾ ഒരുപക്ഷേ . . . നമ്മുടെ കൺമു​ന്നിൽ പാറി​പ്പ​റ​ക്കു​ന്നു​ണ്ടാ​കാം” എന്ന് ഒരു ശാസ്‌ത്ര​ജ്ഞൻ പറയു​ക​യു​ണ്ടാ​യി.

ചിത്രശലഭത്തിന്‍റെ ചിറകു​ക​ളിൽ തേനീ​ച്ച​ക്കൂ​ടു​ക​ളി​ലെ അറകൾപോ​ലെ​യു​ള്ള സുഷി​ര​ങ്ങ​ളുണ്ട്

സവിശേഷത: തണുപ്പു​കാ​ല​ങ്ങ​ളിൽ ചൂട്‌ നിലനി​റു​ത്താ​നാ​യി ചിത്ര​ശ​ല​ഭ​ങ്ങൾ ചിറകു വിടർത്തി വെയിൽകാ​യാ​റുണ്ട്. സ്വാ​ളൊ​ടൈൽ വർഗത്തി​ലെ ചില ഇനം ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ചിറകു​കൾക്ക് സൂര്യ​പ്ര​കാ​ശം പിടി​ച്ചു​വെച്ച് ആഗിരണം ചെയ്യാ​നു​ള്ള ശ്രദ്ധേ​യ​മാ​യ പ്രാപ്‌തി​യുണ്ട്. ഈ പ്രാപ്‌തി ഒളിഞ്ഞി​രി​ക്കു​ന്നത്‌ അതിന്‍റെ കടുത്ത നിറത്തിൽ മാത്രമല്ല മറിച്ച് ചിറകു​ക​ളെ ആവരണം ചെയ്‌തി​രി​ക്കു​ന്ന സൂക്ഷ്മ​മാ​യ ശല്‌ക്ക​ങ്ങ​ളു​ടെ ഘടനയി​ലും കൂടി​യാണ്‌. അവ ഒന്നിനു​മേൽ ഒന്നായാണ്‌ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ശല്‌ക്ക​ങ്ങ​ളി​ലാ​ക​ട്ടെ തേനീ​ച്ച​ക്കൂ​ടു​ക​ളി​ലെ അറകൾപോ​ലെ​യു​ള്ള സുഷി​ര​ങ്ങ​ളു​ടെ പല നിരക​ളുണ്ട്. ഈ സുഷി​ര​ങ്ങ​ളെ തമ്മിൽ വേർതി​രി​ക്കു​ന്ന തലതി​രി​ച്ച V-ആകൃതി​യി​ലു​ള്ള വരമ്പുകൾ അവയി​ലേ​ക്കു വെളിച്ചം കടത്തി​വി​ടു​ന്നു. ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറകു​ക​ളു​ടെ വിദഗ്‌ധ​മാ​യ ഈ രൂപക​ല്‌പന, കടന്നു​വ​രു​ന്ന സൂര്യ​പ്ര​കാ​ശ​ത്തെ പിടി​ച്ചു​വെ​ക്കാൻ സഹായി​ക്കു​ന്നു. അതിന്‍റെ ഫലമായി ചിറകു​കൾ കടും​ക​റു​പ്പാ​കു​ക​യും അങ്ങനെ അത്ഭുത​ക​ര​മാ​യ വിധത്തിൽ ചിത്ര​ശ​ല​ഭ​ത്തി​നു ചൂടേ​കു​ക​യും ചെയ്യുന്നു.

“പ്രകൃ​തി​യിൽ കാണുന്ന ഏറ്റവും മൃദു​ല​മാ​യ ഘടനക​ളിൽ ഒന്നായി​രി​ക്കാം ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറകു​കൾ. എന്നിരു​ന്നാ​ലും, ഒരു നൂതന സാങ്കേ​തി​ക​വി​ദ്യ കണ്ടുപി​ടി​ക്കാൻ ഇതു ഗവേഷ​കർക്ക് ശക്തമായ പ്രചോ​ദ​നം നൽകി​യി​രി​ക്കു​ന്നു. ജലവും സൂര്യ​പ്ര​കാ​ശ​വും ഉപയോ​ഗിച്ച് ഹൈ​ഡ്ര​ജൻ വാതകം (ഭാവി​യി​ലെ പരിസ്ഥി​തി​സൗ​ഹൃ​ദ ഇന്ധനം) ഇപ്പോ​ഴ​ത്തേ​തി​ലും ഇരട്ടി​യോ​ളം ഉത്‌പാ​ദി​പ്പി​ക്കാൻ ഈ സാങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ കഴി​ഞ്ഞേ​ക്കും​” എന്ന് ഒരു വാർത്താ വെബ്‌​സൈറ്റ്‌ പറയുന്നു. കൂടാതെ, വെളി​ച്ച​ത്തി​ന്‍റെ സാന്നി​ധ്യം തിരി​ച്ച​റി​യാ​നാ​കു​ന്ന ഉപകര​ണ​ങ്ങൾ, സൗരോർജ സെല്ലുകൾ എന്നിവ നിർമി​ക്കാ​നും ഈ വിദ്യ പ്രയോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

നിങ്ങൾക്ക് എന്തു തോന്നുന്നു? വെളിച്ചം ആഗിരണം ചെയ്യാൻ പര്യാ​പ്‌ത​മാ​യ ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറക്‌ രൂപ​പ്പെ​ട്ടത്‌ പരിണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണോ? അതോ ആരെങ്കി​ലും അത്‌ രൂപകൽപ്പന ചെയ്‌ത​താ​ണോ? ▪ (g14-E 08)