വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 109

ഹൃദയ​പൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കുക

ഹൃദയ​പൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കുക

(1 പത്രോസ്‌ 1:22)

  1. 1. സ്‌നേ​ഹി​ക്കു​കിൽ നാം ഹൃദയാ

    മോദി​ക്കും യാഹിൻ മാനസം.

    സ്‌നേ​ഹ​സ്വ​രൂ​പൻ ദൈവ​ത്തിൻ

    ഉള്ളിൽ ഇടം നേടും.

    ഉള്ളിന്റെ ഉള്ളിൽ നിന്നു​മായ്‌

    സ്‌നേ​ഹി​ക്കിൽ നമ്മൾ ആഴമായ്‌

    മാറി​ടും ആത്മതോ​ഴ​രായ്‌

    കൂടെ​യു​ള്ളോർക്കെ​ല്ലാം.

    അൻപേ​കാം നിസ്വാർഥ​മായ്‌,

    ഏകാം തുണ നമ്മൾ ആർദ്ര​മായ്‌.

    ക്ഷമിക്കാം നിർലോ​പ​മായ്‌,

    പോരാ​യ്‌മ​കൾ മറക്കാം.

    യേശു താൻ ദൈവ​സ്‌നേ​ഹ​ത്തിൻ

    ആഴങ്ങൾ നമ്മെ കാണിച്ചു,

    സ്‌നേ​ഹി​പ്പൂ നമ്മെ ആർദ്ര​മായ്‌.

    നാഥൻ ക്രിസ്‌തു ചെയ്യും പോൽ

    സ്‌നേഹം ചൊരി​ഞ്ഞി​ടാം നാം.