വിവരങ്ങള്‍ കാണിക്കുക

‘അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?

‘അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളിൽ ‘ലോകാ​വ​സാ​ന​ത്തി​ന്റെ’ അല്ലെങ്കിൽ ഈ ‘വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​ന്റെ’ അടയാ​ളങ്ങൾ പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 24:3, സത്യ​വേ​ദ​പു​സ്‌തകം) ഈ അടയാ​ളങ്ങൾ സംഭവി​ക്കുന്ന കാലഘ​ട്ട​ത്തെ​യാണ്‌ ബൈബിൾ ‘അന്ത്യകാ​ലം’ അഥവാ ‘അവസാ​ന​നാ​ളു​കൾ’ എന്നു വിളി​ക്കു​ന്നത്‌. (ദാനി​യേൽ 8:19, ഓശാന; 2 തിമൊ​ഥെ​യൊസ്‌ 3:1, പി.ഒ.സി.) ഈ അടയാ​ള​ങ്ങ​ളിൽ ചില സംഭവ​ങ്ങ​ളും ലോക​ത്തി​ലെ സാഹച​ര്യ​ങ്ങ​ളും ആളുക​ളു​ടെ സ്വഭാ​വ​ങ്ങ​ളും വരും. അതിൽ ചിലത്‌ ഇപ്പോൾ നമുക്ക്‌ നോക്കാം.

‘അന്ത്യകാ​ല​ത്തി​ന്റെ’ അടയാ​ള​ത്തിൽ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ടു​ന്നത്‌?

 അന്ത്യകാ​ല​ത്തി​ന്റെ ‘അടയാ​ള​ത്തിൽ’ പല ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി ഉൾപ്പെ​ടു​ന്നുണ്ട്‌. (ലൂക്കോസ്‌ 21:7) ചില ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം:

 വലിയ യുദ്ധങ്ങൾ. “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും” എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:7) അതു​പോ​ലെ യുദ്ധ​ത്തെ​ക്കു​റി​ക്കുന്ന ഒരു ആലങ്കാ​രിക കുതി​ര​ക്കാ​രൻ ‘ഭൂമി​യിൽനിന്ന്‌ സമാധാ​നം എടുത്തു​ക​ള​യു​ന്ന​തി​നെ’ കുറിച്ച്‌ വെളി​പാട്‌ 6:4-ലും പറഞ്ഞി​ട്ടുണ്ട്‌.

 ക്ഷാമം. ‘ഭക്ഷ്യക്ഷാ​മങ്ങൾ ഉണ്ടാകും’ എന്ന്‌ യേശു പറഞ്ഞി​രു​ന്നു. (മത്തായി 24:7) വലിയ ക്ഷാമത്തിന്‌ ഇടയാ​ക്കുന്ന മറ്റൊരു കുതി​ര​ക്കാ​രന്റെ സവാരി​യെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​വും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.—വെളി​പാട്‌ 6:5, 6.

 വലിയ ഭൂകമ്പങ്ങൾ. ‘ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും’ എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (മത്തായി 24:7; ലൂക്കോസ്‌ 21:11) ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലു​ണ്ടാ​കുന്ന ഇതു​പോ​ലുള്ള വലിയ ഭൂകമ്പങ്ങൾ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാത്ത അളവി​ലുള്ള ജീവനാ​ശ​വും കഷ്ടപ്പാ​ടു​ക​ളും വരുത്തി​വെ​ക്കു​ന്നു.

 രോഗങ്ങൾ. യേശു പറഞ്ഞത​നു​സ​രിച്ച്‌ മഹാമാ​രി​കൾ അല്ലെങ്കിൽ ‘മാരക​മായ പകർച്ച​വ്യാ​ധി​കൾ’ ഉണ്ടാകും.—ലൂക്കോസ്‌ 21:11.

 കുറ്റകൃ​ത്യ​ങ്ങൾ. നൂറ്റാ​ണ്ടു​ക​ളാ​യി കുറ്റകൃ​ത്യ​ങ്ങൾ ഉണ്ടെങ്കി​ലും അവസാ​ന​കാ​ലത്ത്‌ ‘നിയമ​ലം​ഘനം വർധി​ച്ചു​വ​രും’ എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു.—മത്തായി 24:12.

 ഭൂമിയെ നശിപ്പി​ക്കു​ന്നു. മനുഷ്യർ ‘ഭൂമിയെ നശിപ്പി​ക്കും’ എന്ന്‌ വെളി​പാട്‌ 11:18-ൽ പറയു​ന്നുണ്ട്‌. പരിസ്ഥി​തി​ക്കു നാശം വരുത്തി​ക്കൊണ്ട്‌ മാത്രമല്ല, അക്രമ​ങ്ങ​ളി​ലൂ​ടെ​യും അഴിമതി നിറഞ്ഞ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ​യും മനുഷ്യർ ഭൂമിയെ നശിപ്പി​ക്കു​ന്നു.

 മോശം സ്വഭാ​വങ്ങൾ. അന്ത്യകാ​ലത്തെ ആളുക​ളു​ടെ സ്വഭാ​വ​ത്തെ​ക്കു​റിച്ച്‌ 2 തിമൊ​ഥെ​യൊസ്‌ 3:1-4 വരെയുള്ള വാക്യ​ങ്ങ​ളിൽ വിശദ​മാ​യി പറയു​ന്നുണ്ട്‌. അന്ന്‌ ആളുകൾ “നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും . . . ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും” ആയിരി​ക്കു​മെന്ന്‌ അവിടെ പറയുന്നു. ഇത്തരം മോശം സ്വഭാ​വങ്ങൾ വർധി​ച്ചു​വ​ന്നിട്ട്‌ ആ കാലഘ​ട്ട​ത്തി​ലെ ജീവി​തം​തന്നെ ‘ബുദ്ധി​മു​ട്ടു നിറഞ്ഞ​താ​യി​രി​ക്കും.’

 തകരുന്ന കുടും​ബങ്ങൾ. 2 തിമൊ​ഥെ​യൊസ്‌ 3:2, 3 വാക്യ​ങ്ങ​ളിൽ ആളുകൾ കുടും​ബാം​ഗ​ങ്ങ​ളോട്‌ “സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” കുട്ടികൾ “മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും” ആയിരി​ക്കു​മെന്ന്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു.

 ദൈവ​ത്തോ​ടു​ള്ള സ്‌നേഹം കുറയു​ന്നു. “മിക്കവ​രു​ടെ​യും സ്‌നേഹം തണുത്തു​പോ​കും” എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:12) അങ്ങനെ പറഞ്ഞ​പ്പോൾ യേശു അർഥമാ​ക്കി​യത്‌ മിക്ക ആളുകൾക്കും ദൈവ​ത്തോ​ടുള്ള സ്‌നേഹം കുറയും എന്നാണ്‌. അതു​പോ​ലെ 2 തിമൊ​ഥെ​യൊസ്‌ 3:4-ാം വാക്യ​ത്തിൽ പറയു​ന്നത്‌ അവസാ​ന​നാ​ളു​ക​ളിൽ അങ്ങനെ​യുള്ള ആളുകൾ ‘ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്നവർ’ ആയിരി​ക്കു​മെ​ന്നാണ്‌.

 ആരാധ​ന​യി​ലെ കാപട്യം. ദൈവത്തെ ആരാധി​ക്കു​ന്നു​ണ്ടെന്ന്‌ ആളുകൾ പറയു​മെ​ങ്കി​ലും അവർ ദൈവം പറയു​ന്ന​തു​പോ​ലെ ജീവി​ക്കില്ല എന്ന്‌ 2 തിമൊ​ഥെ​യൊസ്‌ 3:5 മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.

 ബൈബിൾപ്ര​വ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​ക്കു​ന്നു. ദാനി​യേൽ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ലത്ത്‌’ പലരും ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിവ്‌ നേടും എന്നാണ്‌. അതിൽ അന്ത്യകാ​ല​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ കൃത്യ​മാ​യി മനസ്സി​ലാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നുണ്ട്‌.—ദാനി​യേൽ 12:4, അടിക്കു​റിപ്പ്‌.

 ലോക​മെ​ങ്ങും നടക്കുന്ന ഒരു പ്രസം​ഗ​പ്ര​വർത്തനം. “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത . . . ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും” എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു.—മത്തായി 24:14.

 വ്യാപ​ക​മാ​യ അവഗണ​ന​യും പരിഹാ​സ​വും. അന്ത്യം അടുത്തു​വ​രു​ന്ന​തി​ന്റെ തെളി​വു​കൾ വ്യക്തമാ​ണെ​ങ്കി​ലും പൊതു​വെ ആളുകൾ അത്‌ അവഗണി​ക്കു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:37-39) അതു മാത്രമല്ല, ചിലർ ഈ തെളി​വു​കളെ പരിഹ​സി​ക്കു​ക​യും പാടേ തള്ളിക്ക​ള​യു​ക​യും ചെയ്യു​മെന്ന്‌ 2 പത്രോസ്‌ 3:3, 4 വാക്യ​ങ്ങ​ളും പറയുന്നു.

 എല്ലാ പ്രവച​ന​ങ്ങ​ളും നിറ​വേ​റു​ന്നു. യേശു പറഞ്ഞത്‌ അന്ത്യകാ​ല​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ പ്രവച​ന​ങ്ങ​ളും ഒരേ സമയം നിറ​വേ​റു​മെ​ന്നാണ്‌; ചില പ്രവച​ന​ങ്ങ​ളോ മിക്ക പ്രവച​ന​ങ്ങ​ളോ അല്ല, എല്ലാ പ്രവച​ന​ങ്ങ​ളും.—മത്തായി 24:33.

നമ്മൾ ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ല​ത്താ​ണോ?’

 അതെ. ലോക​ത്തി​ലെ സംഭവ​ങ്ങ​ളും ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാലക്ക​ണ​ക്കു​ക​ളും സൂചി​പ്പി​ക്കു​ന്നത്‌ 1914-ൽ അന്ത്യകാ​ലം തുടങ്ങി​യെ​ന്നാണ്‌. ആ വർഷമാണ്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധം ആരംഭി​ച്ചത്‌. നമ്മൾ ഇന്നു ജീവി​ക്കു​ന്നത്‌ അന്ത്യകാ​ല​ത്താ​ണെന്ന്‌ ലോകാ​വ​സ്ഥകൾ നോക്കി​യാൽ എങ്ങനെ മനസ്സി​ലാ​ക്കാം? അത്‌ അറിയാൻ ഈ വീഡി​യോ കാണുക:

 1914-ൽ ദൈവ​ത്തി​ന്റെ രാജ്യം സ്വർഗ​ത്തിൽ ഭരണം തുടങ്ങി. അത്‌ ആദ്യം ചെയ്‌ത ഒരു കാര്യം സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കുക എന്നതാ​യി​രു​ന്നു. അങ്ങനെ അവരുടെ പ്രവർത്തനം ഭൂമി​യിൽ മാത്ര​മാ​യി ഒതുങ്ങി. (വെളി​പാട്‌ 12:7-12) ആളുകളെ സാത്താൻ സ്വാധീ​നി​ച്ചതു കാരണം അവരുടെ മനോ​ഭാ​വ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും മോശ​മാ​യി​ത്തീർന്നു. അങ്ങനെ അവസാ​ന​നാ​ളു​ക​ളി​ലെ ജീവിതം കൂടുതൽ ‘ബുദ്ധി​മു​ട്ടു നിറഞ്ഞ​താ​യി’ മാറി.—2 തിമൊ​ഥെ​യൊസ്‌ 3:1.

 കഷ്ടതകൾ നിറഞ്ഞ ഈ കാലത്ത്‌ മിക്കവ​രും നട്ടംതി​രി​യു​ക​യാണ്‌. മനുഷ്യർക്ക്‌ ഒന്നിച്ച്‌ ജീവി​ക്കാൻതന്നെ പറ്റാതാ​കു​മോ! അവർ പരസ്‌പരം കൊന്നു​മു​ടി​ക്കു​മോ! ഇങ്ങനെ​പോ​ലും ചിലർ ആശങ്ക​പ്പെ​ടാ​റുണ്ട്‌.

 അതേസ​മ​യം ലോക​സം​ഭ​വങ്ങൾ കാരണം വിഷമി​ക്കുന്ന മറ്റു പലർക്കും ഭാവി​യെ​ക്കു​റിച്ച്‌ നല്ലൊരു പ്രതീ​ക്ഷ​യുണ്ട്‌. ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ നടപടി സ്വീക​രി​ക്കു​മെ​ന്നും ഈ ലോക​ത്തി​ലെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കു​മെ​ന്നും അവർക്ക്‌ ഉറപ്പാണ്‌. (ദാനി​യേൽ 2:44; വെളി​പാട്‌ 21:3, 4) ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നടന്നു​കാ​ണു​ന്ന​തി​നാ​യി കാത്തി​രി​ക്കു​ക​യാണ്‌ അവർ. എന്നാൽ അതുവരെ യേശു​വി​ന്റെ ഈ വാക്കു​ക​ളിൽനിന്ന്‌ അവർ ആശ്വാസം നേടുന്നു: “അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.”—മത്തായി 24:13; മീഖ 7:7.