വിവരങ്ങള്‍ കാണിക്കുക

ലോകത്തിന്റെ അവസാനം എപ്പോൾ?

ലോകത്തിന്റെ അവസാനം എപ്പോൾ?

ബൈബി​ളി​ന്റെ ഉത്തരം

 ലോകം എപ്പോൾ അവസാ​നി​ക്കും എന്ന്‌ അറിയാൻ ബൈബിളിൽ “ലോകം” എന്ന പദം​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ക്കു​ന്ന​തെന്ന്‌ നമ്മൾ മനസ്സി​ലാ​ക്ക​ണം. മിക്ക​പ്പോ​ഴും ലോകം എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മോസ്‌ എന്ന ഗ്രീക്കു​പ​ദം മിക്ക​പ്പോ​ഴും മാനവ​കു​ടും​ബ​ത്തെ, പ്രത്യേ​കിച്ച്‌ ദൈവ​ത്തോ​ടും ദൈവ​ത്തി​ന്റെ ഇഷ്ടത്തോ​ടും അകന്നുനിൽക്കുന്ന ലോകത്തെ, അർഥമാക്കുന്നു. (യോഹന്നാൻ 15:18, 19; 2 പത്രോസ്‌ 2:5) ചില സന്ദർഭങ്ങളിൽ മനുഷ്യ​സ​മൂ​ഹ​ത്തി​ന്റെ ചട്ടക്കൂ​ടി​നെ പരാമർശിക്കാനും കോസ്‌മോസ്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌.—1 കൊരിന്ത്യർ 7:31; 1 യോഹന്നാൻ 2:15, 16. a

“ലോകാ​വ​സാ​നം” എന്നാൽ എന്താണ്‌?

 പല ബൈബിൾപരിഭാഷകളിലും കാണുന്ന “ലോകാവസാനം” എന്ന പദപ്ര​യോ​ഗ​ത്തെ ‘വ്യവസ്ഥി​തി​യു​ടെ അവസാ​ന​മെ​ന്നും’ ‘യുഗസ​മാ​പ്‌തി​യെ​ന്നും’ പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. (മത്തായി 24:3) അത്‌ ഭൂമി​യു​ടെ​യോ മനുഷ്യ​കു​ടും​ബ​ത്തി​ന്റെ​യോ സമ്പൂർണനാശത്തെയല്ല പകരം മനുഷ്യ​സ​മൂ​ഹ​ത്തി​ന്റെ ചട്ടക്കൂ​ടി​ന്റെ നാശ​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌.—1 യോഹന്നാൻ 2:17.

 നല്ല ആളുകൾക്കു ഭൂമിയിൽ സന്തോ​ഷ​ത്തോ​ടെ ജീവിക്കാൻ അവസരം ഒരുക്കി​ക്കൊണ്ട്‌ “ദുഷ്‌പ്രവൃത്തിക്കാർ ഛേദി​ക്ക​പ്പെ​ടു”മെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു. (സങ്കീർത്തനം 37:9-11) ഈ നാശം ‘മഹാക​ഷ്ട​ത്തോ​ടെ’ തുടങ്ങി അർമഗെദ്ദോനിൽ അതിന്റെ പരകോ​ടി​യി​ലെ​ത്തും.—മത്തായി 24:21, 22; വെളി​പാട്‌ 16:14, 16.

ലോകം അവസാ​നി​ക്കു​ന്നത്‌ എപ്പോൾ?

 “ആ നാളും നാഴി​ക​യും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​പോ​ലു​മോ അറിയില്ല” എന്ന്‌ യേശു പറഞ്ഞു. (മത്തായി 24:36, 42) അതു​പോ​ലെ “നിങ്ങൾ പ്ര​തീ​ക്ഷി​ക്കാ​ത്ത സമയത്താ​യി​രി​ക്കും” ലോകം അവസാ​നി​ക്കു​ന്ന​തെ​ന്നും യേശു കൂട്ടിച്ചേർത്തു.—മത്തായി 24:44.

 അതു സംഭവി​ക്കു​ന്ന കൃത്യ​മാ​യ സമയമോ മണിക്കൂ​റോ നമുക്ക്‌ കണക്കുകൂട്ടാൻ കഴിയി​ല്ലെ​ങ്കി​ലും ലോകാ​വ​സാ​ന​ത്തി​ലേക്കു നയിക്കുന്ന സംഭവ​പ​ര​മ്പ​ര​ക​ളു​ടെ കാലഘട്ടം തിരിച്ചറിയാൻ അന്നാളിൽ സംഭവി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒരു വിശദീ​ക​ര​ണം നമുക്കു തന്നിട്ടുണ്ട്‌. (മത്തായി 24:3, 7-14) ആ കാലഘ​ട്ട​ത്തെ ‘അന്ത്യകാ​ലം,’ ‘അന്ത്യനാളുകൾ,’ ‘അവസാനനാളുകൾ’ എന്നൊ​ക്കെ​യാണ്‌ പരാമർശിക്കുന്നത്‌. —ദാനിയേൽ 12:4; 2 തിമൊ​ഥെ​യൊസ്‌ 3:1-5, പി.ഒ.സി ബൈബിൾ.

ലോകാ​വ​സാ​ന​ത്തി​നു ശേഷം എന്തെങ്കി​ലും അവശേ​ഷി​ക്കു​മോ?

 ഉവ്വ്‌. ഭൂമി ഇവി​ടെ​ത്ത​ന്നെ ഉണ്ടായി​രി​ക്കും. കാരണം ബൈബിൾ പറയു​ന്നത്‌ “ഭൂമിയെ അതൊ​രി​ക്ക​ലും ഇളകി​പ്പോ​കാ​ത​വ​ണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു” എന്നാണ്‌. (സങ്കീർത്തനം 104:5) മാത്രമല്ല “നീതി​മാ​ന്മാർഭൂ​മി​യെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വ​സി​ക്കും”എന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:29) അതിനർഥം അതിൽ നിറയെ ആളുകൾ വസിക്കു​മെ​ന്നാണ്‌. ഭൂമിയെ സംബന്ധിച്ച്‌ തനിക്കു​ണ്ടാ​യി​രു​ന്ന ആദിമ ഉദ്ദേശ്യം ദൈവം നടപ്പി​ലാ​ക്കും:

a ഐയോൺ എന്ന ഗ്രീക്കു​പ​ദ​വും ചില ബൈബിളുകളിൽ “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ വിധത്തിൽ പരാമർശിക്കുമ്പോൾ ഐയോൺ എന്ന പദവും കോസ്‌മോ​സി​നെ​പ്പോ​ലെ മനുഷ്യ​സ​മൂ​ഹ​ത്തി​ന്റെ ചട്ടക്കൂ​ടി​നെ​യാണ്‌ പരാമർശിക്കുന്നത്‌.