വിവരങ്ങള്‍ കാണിക്കുക

ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബി​ളി​ന്റെ ഉത്തരം

 ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നു ചിന്തി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌, പ്രത്യേ​കി​ച്ചും നമുക്ക്‌ പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാ​കു​മ്പോൾ. ബൈബിൾ പറയുന്നു: “മരണത്തിന്‌ ഇടയാ​ക്കു​ന്ന വിഷമു​ള്ളു പാപമാണ്‌. പാപത്തി​ന്റെ ശക്തിയോ നിയമവും.”—1 കൊരി​ന്ത്യർ 15:56.

എല്ലാ ആളുക​ളും പാപം ചെയ്യു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

 ആദ്യമ​നു​ഷ്യ​രാ​യ ആദാമും ഹവ്വയും ദൈവ​ത്തോ​ടു പാപം ചെയ്‌തു​കൊണ്ട്‌ സ്വന്തം ജീവൻ നഷ്ടപ്പെ​ടു​ത്തി. (ഉൽപത്തി 3:17-19) ‘ജീവന്റെ ഉറവായ’ ദൈവ​ത്തിന്‌ എതി​രെ​യു​ള്ള അവരുടെ മത്സരത്തിന്‌ മരണമ​ല്ലാ​തെ മറ്റൊരു പരിണ​ത​ഫ​ലം ഇല്ലായി​രു​ന്നു.—സങ്കീർത്ത​നം 36:9; ഉൽപത്തി 2:17.

 പാപത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങൾ ആദാം തന്റെ പിൻത​ല​മു​റ​ക്കാർക്കെ​ല്ലാം കൈമാ​റി. ബൈബിൾ പറയുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപിച്ചു.” (റോമർ 5:12) പാപി​ക​ളാ​യ​തു​കൊ​ണ്ടാണ്‌ എല്ലാവ​രും മരിക്കു​ന്നത്‌.—റോമർ 3:23.

മരണം എങ്ങനെ ഇല്ലാതാ​കും?

 ‘മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കു​ന്ന’ ഒരു സമയം ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (യശയ്യ 25:8) മരണത്തെ ഇല്ലാതാ​ക്കു​ന്ന​തിന്‌ അതിന്റെ മൂലകാ​ര​ണ​മാ​യ പാപത്തെ ദൈവം തുടച്ചു​നീ​ക്കും. “ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യു​ന്ന” യേശു​ക്രി​സ്‌തു​വി​നെ ഉപയോ​ഗിച്ച്‌ ദൈവം ഇതു ചെയ്യും.—യോഹ​ന്നാൻ 1:29; 1 യോഹ​ന്നാൻ 1:7.