വിവരങ്ങള്‍ കാണിക്കുക

പാപം എന്താണ്‌?

പാപം എന്താണ്‌?

ബൈബി​ളി​ന്റെ വീക്ഷണം

 പാപം എന്നാൽ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക്‌ വിരു​ദ്ധ​മാ​യി​ട്ടു​ള്ള പ്രവർത്ത​ന​മോ വികാ​ര​മോ ചിന്തക​ളോ ആണ്‌. ഇതിൽ ദൈവ​നി​യ​മ​ങ്ങൾ ലംഘി​ച്ചു​കൊണ്ട്‌ ദൈവ​ദൃ​ഷ്ടി​യിൽ തെറ്റോ അനീതി​യോ ചെയ്യു​ന്നത്‌ ഉൾപ്പെ​ടു​ന്നു. (1 യോഹ. 3:4; 5:17) ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ശരിയാ​യത്‌ ചെയ്യാ​തി​രി​ക്കു​ന്ന​തും പാപമാണ്‌—അതായത്‌, ചെയ്യേ​ണ്ടത്‌ ചെയ്യാ​തി​രി​ക്കു​ന്നത്‌.—യാക്കോബ്‌ 4:17.

 ബൈബി​ളി​ന്റെ മൂലഭാ​ഷ​ക​ളിൽ പാപം എന്നതിന്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ള വാക്കു​ക​ളു​ടെ അർഥം “ഉന്നം തെറ്റുക,” ലക്ഷ്യം പിഴയ്‌ക്കു​ക എന്നൊ​ക്കെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഇസ്രാ​യേ​ലി​ലെ ഒരു കൂട്ടം പടയാ​ളി​കൾ ഒരു രോമ​ത്തി​നു​പോ​ലും “ഏറുപി​ഴെ​ക്കാ​ത്ത” കവിണ​ക്കാർ ആയിരു​ന്നു. ആ ഭാഗം അക്ഷരീ​യ​മാ​യി വിവർത്ത​നം ചെയ്‌താൽ അവർ “പാപം ചെയ്യില്ല” എന്നായി​രി​ക്കും വായി​ക്കു​ക. (ന്യായാ. 20:16) അതു​കൊണ്ട്‌ പാപം എന്നാൽ ദൈവ​ത്തി​ന്റെ പൂർണ​ത​യു​ള്ള നിലവാ​ര​ങ്ങ​ളിൽനിന്ന്‌ തെറ്റു​ന്ന​താണ്‌.

 സ്രഷ്ടാവ്‌ എന്ന നിലയിൽ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി നിലവാ​ര​ങ്ങൾ വെക്കാ​നു​ള്ള അവകാശം ദൈവ​ത്തി​നുണ്ട്‌. (വെളി. 4:11) നമ്മുടെ ചെയ്‌തി​കൾക്ക്‌ നാം കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌.—റോമർ 14:12.

പാപം പാടെ ഒഴിവാ​ക്കാൻ സാധി​ക്കു​മോ?

 ഇല്ല. “എല്ലാവ​രും പാപം ചെയ്‌തു ദൈവി​ക​മ​ഹ​ത്ത്വം ഇല്ലാത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (റോമ. 3:23; 1 രാജാ. 8:46; സഭാ. 7:20; 1 യോഹ. 1:8) എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ?

 ആദ്യമ​നു​ഷ്യ​രാ​യ ആദാമും ഹവ്വായും തുടക്ക​ത്തിൽ പാപര​ഹി​ത​രാ​യി​രു​ന്നു. ഇതിനു കാരണം, ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ പൂർണ​രാ​യി​ട്ടാണ്‌ അവരെ സൃഷ്ടി​ച്ചത്‌. (ഉല്‌പ. 1:27) എന്നാൽ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​കൊണ്ട്‌ അവരുടെ പൂർണത നഷ്ടമായി. (ഉല്‌പ. 3:5, 6, 17-19) അവകാ​ശ​മാ​ക്കി​യ ആ കുറവു​കൾ, അതായത്‌ പാപവും അപൂർണ​ത​യും, അവർ മക്കളി​ലേ​ക്കും കടത്തി​വി​ട്ടു. (റോമ. 5:12) “ഞാൻ അകൃത്യ​ത്തിൽ ഉരുവാ​യി” എന്ന്‌ ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാവ്‌ പറഞ്ഞതു​പോ​ലെ​ത​ന്നെ.—സങ്കീർത്തനങ്ങൾ 51:5.

ചില പാപങ്ങൾ മറ്റുള്ള​വ​യെ​ക്കാൾ ഗൗരവ​മേ​റി​യ​താ​ണോ?

 അതെ. ഉദാഹ​ര​ണ​ത്തിന്‌, പുരാ​ത​ന സൊ​ദോം നിവാ​സി​കൾ “ദുഷ്ടന്മാ​രും മഹാപാ​പി​ക​ളും” അവരുടെ പാപം “അതിക​ഠി​ന​വും” ആയിരു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പ. 13:13; 18:20) പാപത്തി​ന്റെ ഗൗരവം നിർണ​യി​ക്കു​ന്ന മൂന്നു ഘടകങ്ങൾ പരിഗ​ണി​ക്കു​ക.

  1.   കാഠി​ന്യം. പരസംഗം, വിഗ്ര​ഹാ​രാ​ധന, മോഷണം, അമിത​മ​ദ്യ​പാ​നം, പിടി​ച്ചു​പ​റി, കൊല​പാ​ത​കം, ഭൂതവി​ദ്യ തുടങ്ങി​യവ ഒഴിവാ​ക്ക​ണ​മെന്ന്‌ ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു. (1 കൊരി. 6:9-11; വെളി. 21:8) ഇവയെ, മനഃപൂർവ​മ​ല്ലാ​ത്ത പാപങ്ങൾ അതായത്‌ മറ്റുള്ള​വ​രെ മുറി​വേൽപ്പി​ക്കു​ന്ന വാക്കുകൾ അല്ലെങ്കിൽ പ്രവൃ​ത്തി​കൾ എന്നിവ​യു​മാ​യി ബൈബിൾ താരത​മ്യം ചെയ്യുന്നു. (സദൃ. 12:18; എഫെ. 4:31, 32) എന്നുവ​രി​കി​ലും ഏതൊരു പാപ​ത്തെ​യും നിസ്സാ​ര​വ​ത്‌ക​രി​ക്ക​രു​തെന്ന്‌ ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. കാരണം അവയ്‌ക്ക്‌ ദൈവ​ത്തി​ന്റെ നിയമങ്ങൾ ഗുരു​ത​ര​മാ​യ വിധത്തിൽ ലംഘി​ക്കു​ന്ന​തി​ലേക്ക്‌ നമ്മെ നയിക്കാ​നാ​കും.—മത്തായി 5:27, 28.

  2.   പ്രേര​ക​ഘ​ട​കം. ദൈവം ആവശ്യ​പ്പെ​ടു​ന്നത്‌ എന്താ​ണെന്ന്‌ അറിയാ​ത്ത​തി​നാൽ ചിലർ പാപം ചെയ്യുന്നു. (പ്രവൃ. 17:30; 1 തിമൊ. 1:13) അത്തരം പാപങ്ങൾ നിസ്സാ​ര​വ​ത്‌ക്ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും മനഃപൂർവം ദൈവ​നി​യ​മ​ങ്ങൾ ലംഘി​ക്കു​ന്ന​വ​യെ ബൈബിൾ വേർതി​രി​ച്ചു​കാ​ട്ടു​ന്നു. (സംഖ്യാ. 15:30, 31) മനഃപൂർവ​പാ​പം ഒരു “ദുഷ്ടഹൃ​ദയ”ത്തിൽനി​ന്നാണ്‌ വരിക. —യിരെ​മ്യാവ്‌ 16:12.

  3.   ആവർത്തനം. പാപം ഒരു തവണ ചെയ്യു​ന്ന​തും നീണ്ടകാ​ല​ത്തോ​ളം തുടരു​ന്ന​തും തമ്മിൽ ബൈബിൾ വ്യത്യാ​സം കല്‌പി​ക്കു​ന്നു. (1 യോഹ. 3:4-8) ശരിയാ​യത്‌ ചെയ്യാൻ പഠിച്ച ശേഷവും “മനഃപൂർവം പാപം ചെയ്‌തു​കൊ​ണ്ടി”രിക്കു​ന്ന​വർ ദൈവ​ത്തിൽനിന്ന്‌ പ്രതി​കൂ​ല ന്യായ​വി​ധി പ്രാപി​ക്കും.—എബ്രായർ 10:26, 27.

 ഗൗരവ​മേ​റി​യ പാപങ്ങൾ ചെയ്യു​ന്ന​വർ അതിനാൽ ഭാര​പ്പെ​ട്ടുപോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എന്റെ അകൃത്യ​ങ്ങൾ എന്റെ തലെക്കു​മീ​തെ കവിഞ്ഞി​രി​ക്കു​ന്നു; ഭാരമുള്ള ചുമടു​പോ​ലെ അവ എനിക്കു അതിഘ​ന​മാ​യി​രി​ക്കു​ന്നു.” (സങ്കീ. 38:4) എന്നാൽ ബൈബിൾ ഈ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു: “ദുഷ്ടൻ തന്റെ വഴി​യെ​യും നീതി​കെ​ട്ട​വൻ തന്റെ വിചാ​ര​ങ്ങ​ളെ​യും ഉപേക്ഷി​ച്ചു യഹോ​വ​യി​ങ്ക​ലേ​ക്കു തിരി​യ​ട്ടെ; അവൻ അവനോ​ടു കരുണ​കാ​ണി​ക്കും; നമ്മുടെ ദൈവ​ത്തി​ങ്ക​ലേ​ക്കു തിരി​യ​ട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.