വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

നല്ല ജീവിതം നയിക്കാ​നുള്ള ജ്ഞാനം ബൈബി​ളി​ലുണ്ട്‌. ദിവസ​വും ബൈബിൾ വായി​ക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും അതിനു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ ’വിജയം’ നേടാ​നാ​കും. (യോശുവ 1:8; സങ്കീർത്തനം 1:1-3) കൂടാതെ ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ പുത്ര​നായ യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള അറിവ്‌ നേടി​യാൽ അത്‌ നമ്മളെ രക്ഷയി​ലേക്ക്‌ നയിക്കും.—യോഹന്നാൻ 17:3.

ഏതു ക്രമത്തി​ലാണ്‌ ബൈബിൾ വായി​ക്കേ​ണ്ടത്‌? പല രീതി​യിൽ വായി​ക്കാം. ഒന്നുകിൽ ബൈബിൾപു​സ്‌ത​കങ്ങൾ അതിന്റെ ക്രമത്തിൽ വായി​ക്കാം. അല്ലെങ്കിൽ വിഷയം​വി​ഷ​യ​മാ​യി വായി​ക്കാം. അതിന്‌ ഈ പട്ടിക നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഇസ്രാ​യേ​ല്യ​രോട്‌ ദൈവം ഇടപെ​ട്ട​തി​നെ​ക്കു​റി​ച്ചുള്ള ചരിത്രം മനസ്സി​ലാ​ക്കാൻ ആ ഭാഗങ്ങൾ വായി​ക്കുക. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീ​യസഭ സ്ഥാപി​ച്ച​തി​നെ​ക്കു​റി​ച്ചും അത്‌ വളർന്ന​തി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ മറ്റു ഭാഗങ്ങ​ളും വായി​ക്കാ​നാ​കും. ഒരു ദിവസം ഒരു സെറ്റ്‌ അധ്യായം വായി​ക്കു​ന്നെ​ങ്കിൽ ഒരു വർഷം​കൊണ്ട്‌ നിങ്ങൾക്ക്‌ ബൈബിൾ വായി​ച്ചു​തീർക്കാ​നാ​കും.

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ഒരു വർഷം​കൊണ്ട്‌ ബൈബിൾ മുഴുവൻ വായിച്ച്‌ തീർക്കു​ന്ന​തി​നും ഇനി, ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക. പ്രിന്റ്‌ എടുക്കാൻ പറ്റുന്ന ബൈബിൾവാ​യ​ന​യ്‌ക്കുള്ള പട്ടിക ഡൗൺലോഡ്‌ ചെയ്‌ത്‌ വായന ഇന്നുതന്നെ തുടങ്ങൂ!