വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ലൂക്കോസ്‌​—ഉള്ളടക്കം

  • എ. ലൂക്കോസിന്റെ ആമുഖ​പ്ര​സ്‌താ​വ​നകൾ (1:1-4)

    • തെയോ​ഫി​ലൊ​സി​നെ അഭിസം​ബോ​ധന ചെയ്യുന്നു (1:1എ, 3, 4)

    • വിവരണം എഴുതാ​നുള്ള സാഹച​ര്യം (1:1ബി, 2)

  • ബി. യോഹ​ന്നാൻ സ്‌നാപകന്റെയും യേശുവിന്റെയും ജനന​ത്തോ​ടു ബന്ധപ്പെട്ട സംഭവങ്ങൾ (1:5-80)

    • സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1:5-25)

    • യേശുവിന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1:26-38)

    • മറിയ ബന്ധുവായ എലിസ​ബ​ത്തി​നെ സന്ദർശി​ക്കു​ന്നു (1:39-45)

    • മറിയ യഹോ​വയെ വാഴ്‌ത്തു​ന്നു (1:46-56)

    • യോഹന്നാന്റെ ജനനവും പേരി​ട​ലും (1:57-66)

    • സെഖര്യ പ്രവചി​ക്കു​ന്നു (1:67-79)

    • യോഹ​ന്നാൻ മരുഭൂ​മി​യിൽ താമസി​ക്കു​ന്നു (1:80)

  • സി. യേശുവിന്റെ ജനനവും കുട്ടി​ക്കാ​ല​വും (2:1-52)

    • യോ​സേ​ഫും മറിയ​യും ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകു​ന്നു; യേശു ജനിക്കു​ന്നു (2:1-7)

    • വെളി​മ്പ്ര​ദേ​ശ​ത്താ​യി​രുന്ന ഇടയന്മാർക്കു ദൈവ​ദൂ​ത​ന്മാർ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (2:8-20)

    • യേശു​വി​നെ പരി​ച്ഛേദന ചെയ്യുന്നു, ആലയത്തി​ലേക്കു കൊണ്ടു​വ​രു​ന്നു (2:21-24)

    • ശിമെ​യോ​നു ക്രിസ്‌തു​വി​നെ കാണാൻ അവസരം കിട്ടുന്നു (2:25-35)

    • അന്ന കുഞ്ഞി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു (2:36-38)

    • നസറെ​ത്തി​ലേക്കു തിരികെ പോകു​ന്നു (2:39, 40)

    • 12 വയസ്സുള്ള യേശു ദേവാലയത്തിൽ (2:41-50)

    • യേശു മാതാ​പി​താ​ക്ക​ളു​ടെ കൂടെ നസറെ​ത്തി​ലേക്കു മടങ്ങുന്നു (2:51, 52)

  • ഡി. യേശുവിന്റെ ഭൗമി​ക​ശു​ശ്രൂഷ തുടങ്ങു​ന്ന​തി​നു മുമ്പുള്ള സംഭവങ്ങൾ (3:1–4:13)

    • യോഹ​ന്നാൻ ശുശ്രൂഷ ആരംഭി​ക്കു​ന്നു (3:1, 2)

    • യോഹ​ന്നാൻ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു (3:3-20)

    • യേശുവിന്റെ സ്‌നാനം (3:21, 22)

    • യേശുക്രിസ്‌തുവിന്റെ വംശാ​വലി (3:23-38)

    • യേശു പിശാചിന്റെ പ്രലോ​ഭ​നങ്ങൾ തള്ളിക്ക​ള​യു​ന്നു (4:1-13)

  • ഇ. യേശുവിന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം, പ്രധാ​ന​മാ​യും ഗലീല​യിൽ (4:14–6:11)

    • യേശു ഗലീല​യിൽ പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ന്നു (4:14, 15)

    • യേശു​വി​നെ നസറെ​ത്തിൽ അംഗീ​ക​രി​ക്കു​ന്നില്ല (4:16-30)

    • യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പി​ക്കു​ന്നു (4:31-37)

    • യേശു ശിമോന്റെ അമ്മായി​യ​മ്മ​യെ​യും മറ്റു പലരെ​യും സുഖ​പ്പെ​ടു​ത്തു​ന്നു (4:38-41)

    • ജനം യേശു​വി​നെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ കണ്ടെത്തു​ന്നു (4:42-44)

    • അത്ഭുത​ക​ര​മാ​യി മീൻ പിടി​ക്കു​ന്നു; ആദ്യത്തെ ശിഷ്യ​ന്മാ​രെ വിളി​ക്കു​ന്നു (5:1-11)

    • ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച മനുഷ്യ​നെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു (5:12-16)

    • യേശു തളർവാതരോഗിയുടെ പാപങ്ങൾ ക്ഷമിക്കു​ന്നു, അയാളെ സുഖ​പ്പെ​ടു​ത്തു​ന്നു (5:17-26)

    • തന്റെ അനുഗാ​മി​യാ​കാൻ യേശു ലേവിയെ ക്ഷണിക്കു​ന്നു (5:27-32)

    • ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (5:33-39)

    • യേശു ‘ശബത്തിനു കർത്താവ്‌’ (6:1-5)

    • ശോഷിച്ച കൈയുള്ള മനുഷ്യ​നെ യേശു ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു (6:6-11)

  • എഫ്‌. 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു; ഗിരിപ്രഭാഷണം (6:12-49)

    • 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു (6:12-16)

    • യേശു വലിയ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കു​ന്നു, സുഖ​പ്പെ​ടു​ത്തു​ന്നു (6:17-19)

    • സന്തോ​ഷ​വും കഷ്ടവും (6:20-26)

    • ശത്രു​ക്ക​ളോ​ടുള്ള സ്‌നേഹം; സുവർണ​നി​യമം, കരുണ​യു​ള്ള​വ​രാ​യി​രി​ക്കുക (6:27-36)

    • വിധി​ക്കു​ന്നതു നിറു​ത്തുക (6:37-42)

    • ഫലം നോക്കി മരത്തെ തിരി​ച്ച​റി​യാം (6:43-45)

    • നന്നായി പണിത വീട്‌; നല്ല അടിസ്ഥാ​ന​മി​ല്ലാത്ത വീട്‌ (6:46-49)

  • ജി. ഗലീല​യി​ലെ യേശുവിന്റെ ശുശ്രൂഷ തുടരു​ന്നു, മറ്റിട​ങ്ങ​ളി​ലേ​ക്കും വ്യാപി​ക്കു​ന്നു (7:1–9:50)

    • ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാ​സം (7:1-10)

    • നയിനിൽ യേശു ഒരു വിധവ​യു​ടെ മകനെ ഉയിർപ്പിക്കുന്നു (7:11-17)

    • ‘വരാനി​രി​ക്കു​ന്ന​യാ​ളെ​ക്കു​റിച്ച്‌’ സ്‌നാ​പ​ക​യോ​ഹ​ന്നാൻ ചോദി​ക്കു​ന്നു (7:18-23)

    • യേശു സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ പുകഴ്‌ത്തു​ന്നു (7:24-30)

    • ഒരു പ്രതി​ക​ര​ണ​വു​മി​ല്ലാത്ത തലമു​റയെ കുറ്റം വിധി​ക്കു​ന്നു (7:31-35)

    • പാപി​നി​യായ ഒരു സ്‌ത്രീ യേശുവിന്റെ പാദങ്ങ​ളിൽ തൈലം ഒഴിക്കു​ന്നു (7:36-50)

    • സ്‌ത്രീ​കൾ യേശുവിന്റെകൂടെ സഞ്ചരി​ക്കു​ന്നു (8:1-3)

    • വിതക്കാരന്റെ ദൃഷ്ടാന്തം (8:4-8)

    • യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (8:9, 10)

    • യേശു വിതക്കാരന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കു​ന്നു (8:11-15)

    • വിളക്കു മൂടി​വെ​ക്കാ​നു​ള്ളതല്ല (8:16-18)

    • യേശുവിന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും (8:19-21)

    • യേശു ഗലീല​ക്ക​ട​ലി​ലെ കൊടു​ങ്കാ​റ്റു ശമിപ്പി​ക്കു​ന്നു (8:22-25)

    • യേശു ഒരു ഭൂതബാ​ധി​തനെ സുഖ​പ്പെ​ടു​ത്തു​ന്നു; പന്നിക​ളിൽ പ്രവേ​ശി​ക്കാൻ ഭൂതങ്ങളെ അനുവ​ദി​ക്കു​ന്നു (8:26-39)

    • യായീറൊസിന്റെ മകളെ ഉയിർപ്പി​ക്കു​ന്നു; ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊടു​ന്നു (8:40-56)

    • പന്ത്രണ്ടു പേർക്കു ശുശ്രൂ​ഷ​യ്‌ക്കുള്ള നിർദേശങ്ങൾ കൊടു​ക്കു​ന്നു (9:1-6)

    • യേശു കാരണം ഹെരോദ്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു (9:7-9)

    • യേശു 5,000-ത്തോളം പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ക്കു​ന്നു (9:10-17)

    • യേശു​വാ​ണു ക്രിസ്‌തു​വെന്നു പത്രോസ്‌ വ്യക്തമാ​ക്കു​ന്നു (9:18-20)

    • യേശു തന്റെ മരണവും പുനരു​ത്ഥാ​ന​വും മുൻകൂട്ടിപ്പറയുന്നു (9:21, 22)

    • യഥാർഥശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകൾ (9:23-27)

    • യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നു (9:28-36)

    • ഭൂതബാ​ധി​ത​നായ കുട്ടിയെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു (9:37-43എ)

    • യേശു തന്റെ മരണം രണ്ടാമ​തും മുൻകൂട്ടിപ്പറയുന്നു (9:43ബി-45)

    • ആരാണു വലിയവൻ എന്നതി​നെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാർ തർക്കിക്കുന്നു (9:46-48)

    • “നിങ്ങൾക്ക്‌ എതിര​ല്ലാ​ത്ത​വ​രെ​ല്ലാം നിങ്ങളു​ടെ പക്ഷത്താണ്‌” (9:49, 50)

  • എച്ച്‌. യേശു യരുശ​ലേ​മി​ലേക്കു പോകു​ന്നു; പിന്നീട്‌ മുഖ്യ​മാ​യും യഹൂദ്യ​യി​ലും പെരി​യ​യി​ലും പ്രവർത്തി​ക്കു​ന്നു (9:51–19:27)

    • ഒരു ശമര്യ​ഗ്രാ​മം യേശു​വി​നെ സ്വീക​രി​ക്കു​ന്നില്ല (9:51-56)

    • യേശുവിന്റെ അനുഗാ​മി​യാ​കാ​നുള്ള വ്യവസ്ഥകൾ (9:57-62)

    • യേശു 70 പേരെ അയയ്‌ക്കു​ന്നു (10:1-12)

    • മാനസാ​ന്ത​ര​പ്പെ​ടാത്ത കോരസീന്റെയും ബേത്ത്‌സ​യി​ദ​യു​ടെ​യും കഫർന്നഹൂമിന്റെയും കാര്യം കഷ്ടം (10:13-16)

    • 70 പേർ മടങ്ങി​വ​രു​ന്നു (10:17-20)

    • താഴ്‌മ​യു​ള്ള​വരെ പരിഗ​ണി​ച്ച​തി​നു യേശു പിതാ​വി​നെ സ്‌തു​തി​ക്കു​ന്നു (10:21-24)

    • ഒരു നല്ല അയൽക്കാരനായ ശമര്യക്കാരന്റെ ദൃഷ്ടാന്തം (10:25-37)

    • യേശു മാർത്തയെയും മറിയ​യെ​യും സന്ദർശിക്കുന്നു (10:38-42)

    • യേശു മാതൃ​കാ​പ്രാർഥന പഠിപ്പി​ക്കു​ന്നു (11:1-4)

    • മടുത്ത്‌ പിന്മാ​റാത്ത കൂട്ടുകാരന്റെ ദൃഷ്ടാന്തം (11:5-13)

    • ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ദൈവത്തിന്റെ ശക്തിയാ​ലാ​ണെന്നു യേശു വിശദീ​ക​രി​ക്കു​ന്നു (11:14-23)

    • അശുദ്ധാ​ത്മാവ്‌ മടങ്ങി​വ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു വിശദീ​ക​രി​ക്കു​ന്നു (11:24-26)

    • യഥാർഥ​ത്തിൽ അനുഗൃ​ഹീ​തർ അഥവാ സന്തുഷ്ടർ ആരാ​ണെന്നു വിശദീ​ക​രി​ക്കു​ന്നു (11:27, 28)

    • യോന​യു​ടെ അടയാളം (11:29-32)

    • കണ്ണാണു ശരീരത്തിന്റെ വിളക്ക്‌ (11:33-36)

    • യേശു ഒരു പരീശന്റെകൂടെ ഭക്ഷണം കഴിക്കു​ന്നു; കപടഭ​ക്ത​രു​ടെ കാര്യം കഷ്ടം എന്നു പറയുന്നു (11:37-54)

    • ‘പരീശ​ന്മാ​രു​ടെ പുളിച്ച മാവി​നെ​ക്കു​റിച്ച്‌ ജാഗ്രത വേണം’ (12:1-3)

    • മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെ​ടുക (12:4-7)

    • ക്രിസ്‌തു​വി​നെ അംഗീകരിക്കുമ്പോൾ (12:8-12)

    • വിഡ്‌ഢി​യായ ധനികന്റെ ദൃഷ്ടാന്തം (12:13-21)

    • ‘നിങ്ങളു​ടെ ജീവ​നെ​ക്കു​റിച്ച്‌ ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌’ (12:22-31)

    • “ചെറിയ ആട്ടിൻകൂട്ടമേ, പേടി​ക്കേണ്ടാ” (12:32-34)

    • ഉണർന്നിരിക്കുക (12:35-40)

    • വിശ്വ​സ്‌ത​നായ കാര്യസ്ഥൻ ആരാണ്‌; വിശ്വ​സ്‌ത​ന​ല്ലാത്ത കാര്യസ്ഥന്റെ സ്വഭാ​വ​രീ​തി (12:41-48)

    • സമാധാ​നമല്ല, ഭിന്നത (12:49-53)

    • കാലങ്ങളെ വിവേ​ചി​ച്ച​റി​യണം (12:54-56)

    • പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ (12:57-59)

    • മാനസാ​ന്ത​ര​പ്പെ​ടുക, അല്ലെങ്കിൽ മരിക്കും (13:1-5)

    • കായ്‌ക്കാത്ത അത്തി മരത്തിന്റെ ദൃഷ്ടാന്തം (13:6-9)

    • യേശു കൂനി​യായ സ്‌ത്രീ​യെ ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു (13:10-17)

    • കടുകു​മ​ണി​യു​ടെ​യും പുളി​പ്പി​ക്കുന്ന മാവിന്റെയും ദൃഷ്ടാന്തം (13:18-21)

    • ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്ത്‌ കടക്കാൻ ശ്രമം ആവശ്യം (13:22-30)

    • ഹെരോദ്‌, ‘ആ കുറുക്കൻ’ (13:31-33)

    • യരുശ​ലേ​മി​നെ ഓർത്ത്‌ യേശു വിലപി​ക്കു​ന്നു (13:34, 35)

    • ശരീരം മുഴുവൻ നീരു​വെച്ച മനുഷ്യ​നെ യേശു ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു (14:1-6)

    • താഴ്‌മ​യുള്ള അതിഥി​യാ​യി​രി​ക്കുക (14:7-11)

    • തിരി​ച്ചു​ത​രാൻ ഒന്നുമി​ല്ലാ​ത്ത​വരെ ക്ഷണിക്കുക (14:12-14)

    • ക്ഷണിക്ക​പ്പെ​ട്ടെ​ങ്കി​ലും ഒഴിക​ഴി​വു​കൾ പറഞ്ഞവ​രു​ടെ ദൃഷ്ടാന്തം (14:15-24)

    • ശിഷ്യ​നാ​കാൻ ത്യജി​ക്കേ​ണ്ടത്‌ (14:25-33)

    • ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ (14:34, 35)

    • കാണാ​തെ​പോയ ആടിന്റെ ദൃഷ്ടാന്തം (15:1-7)

    • കാണാ​തെ​പോയ നാണയത്തിന്റെ ദൃഷ്ടാന്തം (15:8-10)

    • കാണാ​തെ​പോയ മകന്റെ ദൃഷ്ടാന്തം (15:11-32)

    • നീതി​കെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തം (16:1-13)

    • മോശ​യു​ടെ നിയമ​വും ദൈവ​രാ​ജ്യ​വും (16:14-18)

    • ധനിക​നായ മനുഷ്യന്റെയും ലാസറിന്റെയും ദൃഷ്ടാന്തം (16:19-31)

    • വീഴി​ക്കുന്ന തടസ്സങ്ങൾ, ക്ഷമ, വിശ്വാ​സം എന്നിവ​യെ​ക്കു​റിച്ച്‌ യേശു പഠിപ്പി​ക്കു​ന്നു (17:1-6)

    • യജമാ​നനെ പരിച​രി​ക്കുന്ന അടിമ​യു​ടെ ദൃഷ്ടാന്തം (17:7-10)

    • യേശു പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു (17:11-19)

    • ദൈവരാജ്യത്തിന്റെ വരവ്‌ (17:20-37)

    • മടുത്തു​പോ​കാ​തെ അപേക്ഷിച്ച വിധവ​യു​ടെ ദൃഷ്ടാന്തം (18:1-8)

    • പരീശന്റെയും നികുതിപിരിവുകാരന്റെയും ദൃഷ്ടാന്തം (18:9-14)

    • യേശു​വും കുട്ടി​ക​ളും (18:15-17)

    • നിത്യ​ജീ​വ​നെ​ക്കു​റിച്ച്‌ ധനിക​നായ പ്രമാണി ചോദി​ക്കു​ന്നു (18:18-30)

    • യേശു വീണ്ടും തന്റെ മരണവും പുനരു​ത്ഥാ​ന​വും മുൻകൂട്ടിപ്പറയുന്നു (18:31-34)

    • യരീ​ഹൊ​യ്‌ക്ക്‌ അടുത്തു​വെച്ച്‌ യേശു അന്ധനായ യാചകനെ സുഖ​പ്പെ​ടു​ത്തു​ന്നു (18:35-43)

    • യേശു നികു​തി​പി​രി​വു​കാ​ര​നായ സക്കായി​യെ സന്ദർശിക്കുന്നു (19:1-10)

    • പത്തു മിനയു​ടെ ദൃഷ്ടാന്തം (19:11-27)

  • ഐ. യേശുവിന്റെ പരസ്യ​ശു​ശ്രൂ​ഷ​യു​ടെ അവസാ​നത്തെ ആഴ്‌ച ആരംഭി​ക്കു​ന്നു, യരുശ​ലേ​മി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും (19:28–21:4)

    • യരുശ​ലേ​മി​ലേ​ക്കുള്ള യേശുവിന്റെ ഗംഭീ​ര​മായ പ്രവേ​ശനം (19:28-40)

    • യരുശ​ലേ​മി​നെ ഓർത്ത്‌ യേശു വിലപി​ക്കു​ന്നു (19:41-44)

    • യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (19:45-48)

    • യേശുവിന്റെ അധികാ​രം ചോദ്യം ചെയ്യുന്നു (20:1-8)

    • ക്രൂര​രായ കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം (20:9-19)

    • ദൈവ​വും സീസറും (20:20-26)

    • പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (20:27-40)

    • ക്രിസ്‌തു ദാവീദിന്റെ മകനോ? (20:41-44)

    • ശാസ്‌ത്രി​മാ​രെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ (20:45-47)

    • ദരി​ദ്ര​യായ വിധവ​യു​ടെ രണ്ടു ചെറുതുട്ടുകൾ (21:1-4)

  • ജെ. സംഭവിക്കാൻപോകുന്നതിന്റെ അടയാ​ള​ത്തെ​ക്കു​റി​ച്ചുള്ള യേശുവിന്റെ മഹത്തായ പ്രവചനം (21:5-36)

    • അടയാ​ള​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്നു; വഴി​തെ​റ്റി​ക്ക​പ്പെ​ട​രു​തെന്നു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു (21:5-9)

    • സംയുക്ത അടയാളത്തിന്റെ സവി​ശേ​ഷ​തകൾ: യുദ്ധം, വലിയ ഭൂകമ്പങ്ങൾ, മാരക​മായ പകർച്ചവ്യാധികൾ, ക്ഷാമം (21:10, 11)

    • ഉപദ്ര​വ​മു​ണ്ടാ​കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (21:12-19)

    • യരുശ​ലേ​മി​നെ സൈന്യങ്ങൾ വളയുന്നു; ജനതകൾക്കായി നിശ്ചയി​ച്ചി​ട്ടുള്ള കാല​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (21:20-24)

    • മനുഷ്യപുത്രന്റെ വരവ്‌ (21:25-28)

    • അത്തിയു​ടെ ദൃഷ്ടാന്തം (21:29-31)

    • “ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങി​പ്പോ​കില്ല” (21:32, 33)

    • ‘നിങ്ങളു​ടെ ഹൃദയം ഭാര​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം; എപ്പോ​ഴും ഉണർന്നി​രി​ക്കുക’ (21:34-36)

  • കെ. യരുശ​ലേ​മിൽ യേശുവിന്റെ അവസാ​ന​ദി​വ​സങ്ങൾ; അറസ്റ്റും വിചാ​ര​ണ​യും (21:37–23:25)

    • യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ന്നു (21:37-38)

    • യേശു​വി​നെ കൊല്ലാൻ പുരോ​ഹി​ത​ന്മാർ ഗൂഢാ​ലോ​ചന നടത്തുന്നു (22:1-6)

    • അവസാ​നത്തെ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ (22:7-13)

    • കർത്താവിന്റെ സന്ധ്യാ​ഭ​ക്ഷണം യേശു ഏർപ്പെടുത്തുന്നു (22:14-20)

    • ‘എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ എന്റെ അടുത്ത്‌ ഈ മേശയിൽത്തന്നെയുണ്ട്‌’ (22:21-23)

    • ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ചൂടു​പി​ടിച്ച തർക്കം (22:24-27)

    • ദൈവ​രാ​ജ്യ​ത്തി​നാ​യുള്ള യേശുവിന്റെ ഉടമ്പടി (22:28-30)

    • പത്രോസ്‌ തള്ളിപ്പ​റ​യു​മെന്ന കാര്യം മുൻകൂട്ടിപ്പറയുന്നു (22:31-34)

    • ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യം; രണ്ടു വാൾ (22:35-38)

    • യേശു ഒലിവുമലയിൽവെച്ച്‌ പ്രാർഥിക്കുന്നു (22:39-46)

    • യേശു​വി​നെ അറസ്റ്റു ചെയ്യുന്നു (22:47-53)

    • പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു (22:54-62)

    • യേശു​വി​നെ പരിഹ​സി​ക്കു​ന്നു (22:63-65)

    • സൻഹെദ്രിനു മുമ്പാകെ വിചാരണ (22:66-71)

    • യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ (23:1-25)

  • എൽ. യേശുവിന്റെ മരണം, ശവസം​സ്‌കാ​രം, പുനരു​ത്ഥാ​നം, സ്വർഗാ​രോ​ഹണം (23:26–24:53)

    • യേശു യരുശ​ലേം​പു​ത്രി​മാ​രെ അഭിസം​ബോ​ധന ചെയ്യുന്നു (23:26-31)

    • യേശു​വി​നെ​യും രണ്ടു കുറ്റവാ​ളി​ക​ളെ​യും സ്‌തം​ഭ​ത്തിൽ തൂക്കുന്നു (23:32-42)

    • യേശുവിന്റെ വാഗ്‌ദാ​നം: “നീ എന്റെകൂടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” (23:43)

    • യേശുവിന്റെ മരണം (23:44-49)

    • യേശുവിന്റെ ശവസം​സ്‌കാ​രം (23:50-56)

    • സ്‌ത്രീ​ക​ളും പത്രോ​സും ശൂന്യ​മായ കല്ലറയും (24:1-12)

    • എമ്മാവൂ​സി​ലേക്കു പോകുന്ന വഴിയിൽ (24:13-35)

    • യേശു ശിഷ്യന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (24:36-49)

    • യേശു സ്വർഗത്തിലേക്കു പോകു​ന്നു (24:50-53)