വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌ന​ത്തിന്‌ സമ്പൂർണ​പ​രി​ഹാ​രം

ദൈവ​രാ​ജ്യ​ത്തിൽ “സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും”

ദൈവ​രാ​ജ്യ​ത്തിൽ “സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും”

കാലങ്ങളായി കാത്തി​രി​ക്കുന്ന ദൈവ​രാ​ജ്യം, അതായത്‌ ദൈവം സ്ഥാപിച്ച ഒരു ലോക​ഗ​വൺമെന്റ്‌, പെട്ടെ​ന്നു​തന്നെ ഭൂമി​യിൽ സമാധാ​ന​വും ഐക്യ​വും കൊണ്ടു​വ​രും. സങ്കീർത്തനം 72:7 പറയു​ന്ന​തു​പോ​ലെ അന്നു “സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.” എന്നാൽ എപ്പോ​ഴാ​യി​രി​ക്കും ദൈവ​രാ​ജ്യം ഭൂമി​യു​ടെ ഭരണം ഏറ്റെടു​ക്കു​ന്നത്‌? അത്‌ എങ്ങനെ​യാ​യി​രി​ക്കും? അതിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

ദൈവ​രാ​ജ്യം എന്നു വരും?

ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ വരും എന്നു സൂചി​പ്പി​ക്കുന്ന ശ്രദ്ധേ​യ​മായ ധാരാളം സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. അവയിൽ ചിലതാ​ണു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം, ദാരി​ദ്ര്യം, രോഗം, ഭൂചല​നങ്ങൾ, വർധി​ച്ചു​വ​രുന്ന നിയമ​ലം​ഘ​നങ്ങൾ എന്നിവ. ഇവയെ എല്ലാം ചേർത്ത്‌ ബൈബിൾ ഒരു “അടയാളം” എന്നാണു വിശേ​ഷി​പ്പി​ക്കു​ന്നത്‌.—മത്തായി 24:3, 7, 12; ലൂക്കോസ്‌ 21:11; വെളി​പാട്‌ 6:2-8.

മറ്റൊരു പ്രവചനം ഇങ്ങനെ പറയുന്നു: “എന്നാൽ അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും . . . മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും . . . അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും . . . ആയിരി​ക്കും.” (2 തിമൊ​ഥെ​യൊസ്‌ 3:1-5) ഇത്തരം സ്വഭാ​വ​സ​വി​ശേ​ഷ​തകൾ എല്ലാക്കാ​ല​ത്തും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ ഇന്ന്‌ അതു സർവസാ​ധാ​ര​ണ​മാണ്‌.

ഈ പ്രവച​നങ്ങൾ 1914 മുതൽ നിറ​വേ​റാൻ തുടങ്ങി. ചരി​ത്ര​കാ​ര​ന്മാ​രും രാജ്യ​ത​ന്ത്ര​ജ്ഞ​രും എഴുത്തു​കാ​രും, ആ വർഷത്തി​നു ശേഷം ലോകം എത്ര​ത്തോ​ളം മാറി​പ്പോ​യി എന്നതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്ര​സ്‌താ​വ​നകൾ നടത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഡാനിഷ്‌ ചരി​ത്ര​കാ​ര​നായ പീറ്റർ മങ്ക്‌ ഇങ്ങനെ എഴുതി: “1914-ൽ പൊട്ടി​പ്പു​റ​പ്പെട്ട യുദ്ധം മനുഷ്യ​ച​രി​ത്ര​ത്തി​ലെ വലി​യൊ​രു വഴിത്തി​രി​വാ​യി​രു​ന്നു. പുരോ​ഗ​തി​യു​ടെ ശോഭ​ന​മായ പാതയിൽനിന്ന്‌ . . . നാശത്തി​ന്റെ​യും ഭീതി​യു​ടെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​മി​ല്ലാ​യ്‌മ​യു​ടെ​യും ഒരു യുഗത്തി​ലേക്കു നമ്മൾ പ്രവേ​ശി​ച്ചു.”

എന്നാൽ മറ്റൊരു വശം നോക്കി​യാൽ ഇതെല്ലാം ശാന്തത വരുന്ന​തി​നു മുമ്പ്‌ വീശി​യ​ടി​ക്കുന്ന കൊടു​ങ്കാ​റ്റു​പോ​ലെ​യാണ്‌. ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും ഭരിക്കാ​റാ​യെന്ന്‌ ഇതു കാണി​ക്കു​ന്നു. അവസാ​ന​ത്തി​ന്റെ അടയാ​ള​ത്തിൽ യേശു പറഞ്ഞ കാര്യ​ങ്ങ​ളിൽ ശുഭക​ര​മായ ഒരു കാര്യം​കൂ​ടി ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സന്ദേശ​ത്തി​ന്റെ മുഖ്യ​വി​ഷയം ആ സന്തോ​ഷ​വാർത്ത​യാണ്‌. അവരുടെ പ്രധാ​ന​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പേരു​തന്നെ വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്നാണ്‌. ദൈവ​രാ​ജ്യം മനുഷ്യർക്കും ഭൂമി​ക്കും വേണ്ടി ചെയ്യാൻ പോകുന്ന വലിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു വീക്ഷാ​ഗോ​പു​രം സ്ഥിരമാ​യി ചർച്ച ചെയ്യു​ന്നത്‌.

ദൈവ​രാ​ജ്യം ഭരണം ഏറ്റെടു​ക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

പ്രധാ​ന​പ്പെട്ട ഈ നാലു വസ്‌തു​ത​ക​ളാണ്‌ അതിനുള്ള ഉത്തരം:

  1. ഇന്നത്തെ ലോക​ത്തി​ലെ രാഷ്‌ട്രീയനേതാക്കന്മാരിലൂടെ ആയിരി​ക്കില്ല ദൈവ​രാ​ജ്യം അതിന്റെ ഭരണം നടത്തു​ന്നത്‌

  2. അധികാ​രം പോകാ​തി​രി​ക്കാൻ ലോക​ത്തി​ലെ രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാർ ദൈവ​രാ​ജ്യ​ത്തിന്‌ എതിരെ വിഫല​മായ പോരാ​ട്ടം നടത്തും.—സങ്കീർത്തനം 2:2-9.

  3. ഭരണം വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​കാത്ത രാഷ്‌ട്ര​ങ്ങളെ ദൈവ​രാ​ജ്യ​ത്തി​നു നീക്കേ​ണ്ടി​വ​രും. (ദാനി​യേൽ 2:44; വെളി​പാട്‌ 19:17-21) അവസാ​നത്തെ ഈ ആഗോ​ള​പോ​രാ​ട്ടത്തെ അർമ​ഗെ​ദോൻ എന്നാണു വിളി​ക്കു​ന്നത്‌.—വെളി​പാട്‌ 16:14, 16.

  4. ദൈവ​രാ​ജ്യ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടു​ന്നവർ അർമ​ഗെ​ദോ​നെ അതിജീ​വിച്ച്‌ പുതിയ ലോക​ത്തി​ലേക്കു കടക്കും. അവരാണു ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന “മഹാപു​രു​ഷാ​രം.” അവർ ലക്ഷങ്ങൾ വരും.—വെളി​പാട്‌ 7:9, 10, 13, 14.

ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജയാ​യി​രി​ക്കാൻ ആദ്യം വേണ്ടതു വിദ്യാ​ഭ്യാ​സ​മാണ്‌. അതുത​ന്നെ​യാ​ണു യേശു പ്രാർഥ​ന​യിൽ പറഞ്ഞത്‌: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.”—യോഹ​ന്നാൻ 17:3.

ദൈവ​മാ​യ യഹോ​വയെ ഒരു വ്യക്തി​യാ​യി ആളുകൾ അടുത്ത്‌ അറിയു​മ്പോൾ അവർക്കു പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. അതിൽ രണ്ടെണ്ണം നോക്കാം. ഒന്ന്‌, അവർ ആ ദൈവത്തെ ശക്തമായി വിശ്വ​സി​ക്കും. തെളി​വി​ന്റെ അടിസ്ഥാ​ന​ത്തി​ലുള്ള ആ വിശ്വാ​സം ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാ​ണെ​ന്നും അതിന്റെ ഭരണം അടുത്ത്‌ എത്തിയി​രി​ക്കു​ന്നെന്ന കാര്യ​വും അവരെ ബോധ്യ​പ്പെ​ടു​ത്തും. (എബ്രായർ 11:1) രണ്ടാമത്‌, ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള അവരുടെ സ്‌നേഹം വളരും. ദൈവ​ത്തോ​ടുള്ള സ്‌നേഹം മനസ്സോ​ടെ ദൈവത്തെ അനുസ​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കും. അയൽക്കാ​രോ​ടുള്ള സ്‌നേഹം പൊതു​വേ സുവർണ​നി​യമം എന്ന്‌ അറിയ​പ്പെ​ടുന്ന യേശു​വി​ന്റെ വാക്കുകൾ അനുസ​രി​ക്കാൻ അവരെ പ്രചോ​ദി​പ്പി​ക്കും. അത്‌ ഇതാണ്‌: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കുക.”—ലൂക്കോസ്‌ 6:31.

സ്‌നേ​ഹ​വാ​നാ​യ ഒരു പിതാ​വി​നെ​പ്പോ​ലെ നമ്മുടെ സ്രഷ്ടാ​വും നമുക്ക്‌ ഏറ്റവും നല്ലതു വന്നുകാ​ണാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. ബൈബി​ളിൽ പറയുന്ന ‘യഥാർഥ​ജീ​വൻ’ എന്താ​ണെന്നു നമ്മൾ അനുഭ​വിച്ച്‌ അറിയാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:19) ഇന്നത്തെ ജീവിതം ‘യഥാർഥ​ജീ​വിതം’ അല്ല. ലക്ഷക്കണ​ക്കിന്‌ ആളുകൾ വളരെ കഷ്ടപ്പെ​ട്ടും ബുദ്ധി​മു​ട്ടി​യും ആണ്‌ ജീവി​ക്കു​ന്നത്‌. ബൈബിൾ പറയുന്ന ‘യഥാർഥ​ജീ​വി​തം’ എങ്ങനെ​യാ​യി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ, ദൈവ​രാ​ജ്യം അതിന്റെ പ്രജകൾക്കു ചെയ്യാൻ പോകുന്ന വിസ്‌മ​യ​ക​ര​മായ കാര്യ​ങ്ങ​ളിൽ ചിലതു നോക്കാം.

ദൈവരാജ്യത്തിൽ ആളുകൾ സുരക്ഷി​ത​രാ​യി​രി​ക്കും, അവർക്കു സമൃദ്ധ​മാ​യി ഭക്ഷണവു​മു​ണ്ടാ​യി​രി​ക്കും