വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌—തളരാതെ മുന്നോ​ട്ടു​പോ​കാൻ

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌—തളരാതെ മുന്നോ​ട്ടു​പോ​കാൻ

ഇന്ന്‌ ലോക​ത്തുള്ള പ്രശ്‌നങ്ങൾ മുമ്പ​ത്തെ​ക്കാ​ളൊ​ക്കെ കൂടുതൽ നിങ്ങളെ നേരിട്ട്‌ ബാധി​ക്കു​ന്ന​താ​യി തോന്നു​ന്നു​ണ്ടോ? താഴെ പറയു​ന്ന​തിൽ ഏതു പ്രശ്‌ന​മാ​ണു നിങ്ങളെ ഏറ്റവും അധികം ബുദ്ധി​മു​ട്ടി​ക്കു​ന്നത്‌?

  • യുദ്ധങ്ങൾ

  • പകർച്ച​വ്യാ​ധി​കൾ

  • പ്രകൃ​തി​ദു​ര​ന്തങ്ങൾ

  • ദാരി​ദ്ര്യം

  • മുൻവി​ധി

  • കുറ്റകൃ​ത്യം

ഇത്തരം ദുരന്ത​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ നിസ്സഹാ​യ​രാ​യി നോക്കി​നിൽക്കാ​നേ ആളുകൾക്കു കഴിയൂ. ഒന്നും ചെയ്യാൻ തോന്നാത്ത, മരവിച്ച ഒരു അവസ്ഥയി​ലാ​യി​പ്പോ​കും അവർ. എന്നാൽ ആ സാഹച​ര്യ​ത്തിൽ നമ്മൾ പ്രത്യേ​കിച്ച്‌ ഒന്നും ചെയ്യു​ന്നി​ല്ലെ​ങ്കിൽ കാര്യങ്ങൾ ശരിക്കും കൈവിട്ട്‌ പോകും.

കുഴഞ്ഞു​മ​റി​ഞ്ഞ ഈ ലോകത്ത്‌ പ്രിയ​പ്പെ​ട്ട​വ​രു​മാ​യുള്ള ബന്ധം, ആരോ​ഗ്യം, ഉപജീ​വ​ന​മാർഗം, സന്തോഷം എന്നിവ​യെ​ല്ലാം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കണം.

ലോകാ​വ​സ്ഥ​കൾ നിങ്ങളെ തളർത്തു​ന്നു​ണ്ടെ​ങ്കിൽ ഒരളവു​വരെ ആശ്വാസം നേടാൻ എന്തു ചെയ്യാ​നാ​കും?