വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌

4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക

4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം

ലോകാവസ്ഥകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ആളുക​ളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കും, ഒപ്പം മനസ്സി​നെ​യും. അങ്ങനെ​യു​ള്ള​വർക്ക്‌ കാര്യങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യെ​ല്ലാം നഷ്ടപ്പെ​ടും. അപ്പോൾ അവർ എന്തു ചെയ്യും?

  • ഭാവിയെക്കുറിച്ച്‌ ചിന്തി​ക്കാൻപോ​ലും ചിലർ ആഗ്രഹി​ക്കില്ല.

  • ചിലർ ഈ ഉത്‌ക​ണ്‌ഠ​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാൻ മദ്യത്തി​ലേ​ക്കും മയക്കു​മ​രു​ന്നി​ലേ​ക്കും തിരി​യും.

  • ചിലർക്കു ജീവി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ മരിക്കു​ന്ന​താ​ണെന്നു തോന്നി​യേ​ക്കാം. ‘ഇനി എന്തിനു ജീവി​ക്കണം’ എന്നാകും അവരുടെ ചിന്ത.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • ചില പ്രശ്‌നങ്ങൾ താത്‌കാ​ലി​ക​മാ​യി​രു​ന്നേ​ക്കാം. ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ ആയിരി​ക്കും അതിനുള്ള പോം​വഴി നമ്മുടെ മുന്നിൽ തെളി​ഞ്ഞു​വ​രു​ന്നത്‌.

  • ചില പ്രശ്‌ന​ങ്ങൾക്ക്‌ തത്‌കാ​ലം പരിഹാ​ര​മൊ​ന്നും ഇല്ലെങ്കി​ലും അപ്പോ​ഴും ചെയ്യാൻ പറ്റുന്ന ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.

  • മനുഷ്യ​ന്റെ എല്ലാ പ്രശ്‌ന​ങ്ങ​ളും എന്നേക്കു​മാ​യി പരിഹ​രി​ക്കു​മെന്ന പ്രത്യാശ ബൈബിൾ തരുന്നു.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

ബൈബിൾ പറയു​ന്നത്‌: “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”—മത്തായി 6:34.

ഇന്നത്തെ കാര്യം ഇന്ന്‌ ചെയ്യുക. നാളെ എന്തു ചെയ്യു​മെന്ന്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ ഇന്നത്തെ കാര്യങ്ങൾ ചെയ്യാ​തി​രി​ക്ക​രുത്‌.

‘നാളെ അങ്ങനെ സംഭവി​ക്കു​മോ, ഇങ്ങനെ സംഭവി​ക്കു​മോ’ എന്നോർത്ത്‌ വേവലാ​തി​പ്പെ​ട്ടാൽ നമ്മുടെ സമ്മർദം കൂടു​കയേ ഉള്ളൂ. ഭാവി​യിൽ കാര്യങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രത്യാശ അണയു​ക​യും ചെയ്‌തേ​ക്കാം.

ബൈബിൾ ശരിക്കുള്ള പ്രത്യാശ തരുന്നു

സങ്കീർത്ത​ന​ത്തി​ന്റെ ഒരു എഴുത്തു​കാ​രൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ച​പ്പോൾ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപവും എന്റെ വഴികൾക്ക്‌ ഒരു വെളി​ച്ച​വും ആണ്‌.” (സങ്കീർത്തനം 119:105) അത്‌ എങ്ങനെ?

ഇരുട്ടത്ത്‌ നടക്കു​മ്പോൾ കൈയിൽ ഒരു ദീപമു​ണ്ടെ​ങ്കിൽ നടക്കേണ്ട വഴി നമുക്കു വ്യക്തമാ​കും. അതു​പോ​ലെ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ നല്ല തീരു​മാ​ന​മെ​ടു​ക്കാൻ ബൈബി​ളി​ലെ പ്രാ​യോ​ഗി​ക​ജ്ഞാ​നം നമ്മളെ സഹായി​ക്കും.

ഒരു ടോർച്ചി​ന്റെ വെളിച്ചം പാതകളെ പ്രകാ​ശി​പ്പി​ക്കും, ദൂരെ​യുള്ള കാര്യങ്ങൾ നമുക്കു കാണി​ച്ചു​ത​രും. അതു​പോ​ലെ, നല്ലൊരു ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രതീക്ഷ തന്നു​കൊണ്ട്‌ ബൈബിൾ നമ്മുടെ ജീവി​ത​പാ​ത​കളെ പ്രകാ​ശി​പ്പി​ക്കു​ന്നു.