വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ജൂണ്‍ 

ഈ ലക്കത്തിൽ 2019 ആഗസ്റ്റ്‌ 5 മുതൽ സെപ്‌റ്റം​ബർ 1 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു

‘സൂക്ഷി​ക്കുക! ആരും നിങ്ങളെ അടിമ​ക​ളാ​ക്ക​രുത്‌!’

ആളുകളെ വിഡ്‌ഢി​ക​ളാ​ക്കു​ന്ന​തിൽ വിദഗ്‌ധ​നാ​ണു സാത്താൻ. സാത്താൻ എങ്ങനെ​യാണ്‌ നമ്മളെ സ്വാധീ​നി​ക്കു​ക​യും യഹോ​വ​യ്‌ക്കെ​തി​രെ തിരി​ക്കു​ക​യും ചെയ്യുന്നത്‌?

ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ എതിരായ എല്ലാ ചിന്താ​ഗ​തി​ക​ളെ​യും കീഴട​ക്കുക

പശ്ചാത്തലം, സംസ്‌കാ​രം, വിദ്യാ​ഭ്യാ​സം ഇവയൊ​ക്കെ നമ്മുടെ ചിന്താ​രീ​തി​യെ സ്വാധീ​നി​ക്കു​ന്നുണ്ട്‌. നമ്മുടെ മനസ്സിൽ ‘കോട്ട​ക​ളെ​പ്പോ​ലെ’ ഉറച്ചു​പോയ ചിന്താ​ഗ​തി​കളെ നമുക്ക്‌ എങ്ങനെ നീക്കി​ക്ക​ള​യാൻ കഴിയും?

സമ്മർദം അനുഭ​വി​ക്കു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കുക

കഠിന​മായ സമ്മർദം ശരീര​ത്തി​നും മനസ്സി​നും ദോഷം ചെയ്യും. നീണ്ടു​നിൽക്കുന്ന സമ്മർദ​വും പ്രശ്‌ന​മാണ്‌. മുൻകാ​ല​ങ്ങ​ളിൽ സമ്മർദം നേരി​ടാൻ യഹോവ ദൈവ​ദാ​സരെ സഹായി​ച്ച​തിൽനിന്ന്‌ നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും.

ദുരി​തങ്ങൾ നേരി​ടാൻ മറ്റുള്ള​വരെ സഹായി​ക്കുക

ലോത്തും ഇയ്യോ​ബും നൊ​വൊ​മി​യും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ച​വ​രാണ്‌. എന്നിട്ടും അവർക്കു ജീവി​ത​ത്തിൽ ദുരി​തങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. അവരുടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പാഠങ്ങൾ പഠിക്കാം?

സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?

അശ്ലീലം പല ദൈവ​ദാ​സ​രെ​യും കെണി​യി​ലാ​ക്കി​യി​രി​ക്കു​ന്നു. അശുദ്ധ​മായ ഈ പ്രവൃത്തി നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

ഒരു പുരാതന ചുരുൾ ‘തുറക്കു​ന്നു’

ഇസ്രാ​യേ​ലി​ലെ ഏൻ ഗദിയിൽ 1970-ൽ പുരാ​വ​സ്‌തു​ഗ​വേ​ഷകർ കരിഞ്ഞ ഒരു ചുരുൾ കുഴി​ച്ചെ​ടു​ത്തു. ഒരു ത്രിമാന (3-D) സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ ചുരുൾ ‘തുറന്നു.’ എന്തായി​രു​ന്നു ആ ചുരു​ളിൽ?