വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പുരാതന ചുരുൾ ‘തുറക്കു​ന്നു’

ഒരു പുരാതന ചുരുൾ ‘തുറക്കു​ന്നു’

കരിഞ്ഞ ഏൻ ഗദി ശകലം 1970-ൽ കണ്ടുകി​ട്ടി​യ​പ്പോൾ അതു വായി​ക്കാൻ കഴിഞ്ഞില്ല. പിന്നീട്‌, ത്രിമാന സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ ഇതു വായി​ച്ചെ​ടു​ത്ത​പ്പോൾ ഇതു ലേവ്യ പുസ്‌തകത്തിന്റെ ഒരു ഭാഗമാ​ണെ​ന്നും അതിൽ ദൈവ​ത്തി​ന്റെ പേരു​ണ്ടെ​ന്നും കണ്ടെത്തി

വർഷം 1970. ഇസ്രാ​യേ​ലിൽ ചാവു​ക​ട​ലി​ന്റെ പടിഞ്ഞാ​റേ തീരത്തിന്‌ അടുത്തുള്ള ഏൻ ഗദിയിൽ പുരാ​വ​സ്‌തു​ഗ​വേ​ഷ​കർക്ക്‌ ഒരു കരിഞ്ഞ ചുരുൾ കിട്ടി. എ.ഡി. ആറാം നൂറ്റാ​ണ്ടിൽ നശിപ്പി​ക്ക​പ്പെ​ട്ട​തെന്നു കരുതുന്ന ഒരു ഗ്രാമ​ത്തി​ലെ കത്തിക്ക​രിഞ്ഞ സിന​ഗോ​ഗിൽ പര്യ​വേ​ക്ഷണം നടത്തു​ന്ന​തി​നി​ടെ​യാണ്‌ അവർക്ക്‌ ഈ ചുരുൾ കിട്ടി​യത്‌. ചുരു​ളിൽ എഴുതി​യി​രു​ന്നതു വായി​ക്കാൻ കഴിയാത്ത അവസ്ഥയി​ലാ​യി​രു​ന്നു. കേടു​പ​റ്റാ​തെ ചുരുൾ തുറക്കാ​നും കഴിയി​ല്ലാ​യി​രു​ന്നു. എന്നാൽ ചുരുൾ തുറക്കാ​തെ​തന്നെ ഒരു ത്രിമാന (3-D) സ്‌കാ​നിങ്‌ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ അതു ‘തുറന്നു.’ ആ സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്താൽ അതു വായി​ക്കാ​നും കഴിഞ്ഞു.

എന്തായി​രു​ന്നു ആ ചുരു​ളിൽ? ലേവ്യ പുസ്‌ത​ക​ത്തി​ന്റെ തുടക്ക​ത്തി​ലെ ചില വാക്യങ്ങൾ അടങ്ങിയ ഒരു ബൈബിൾഭാ​ഗ​മാ​യി​രു​ന്നു അത്‌. ആ വാക്യ​ങ്ങ​ളിൽ എബ്രായ ലിപി​യിൽ ചതുര​ക്ഷരി ഉപയോ​ഗിച്ച്‌ ദൈവ​ത്തി​ന്റെ പേര്‌ എഴുതി​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, എ.ഡി. 50-നും എ.ഡി. 400-നും ഇടയിൽ എഴുത​പ്പെ​ട്ട​താ​യി​രു​ന്നു ചുരുൾ. ചാവു​കടൽ ചുരു​ളു​കൾ (ഖുംറാൻ) കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള എബ്രായ ബൈബിൾ ചുരു​ളാണ്‌ ഇത്‌. ദ്‌ ജറുസ​ലേം പോസ്റ്റ്‌ എന്ന പത്രത്തിൽ ഗിൽ സോഹർ എഴുതു​ന്നു: “ലേവ്യ പുസ്‌ത​ക​ത്തി​ന്റെ ഏൻ ഗദി ചുരുൾ ‘തുറക്കു​ന്ന​തു​വരെ’ 2,000 വർഷം പഴക്കം​വ​രുന്ന ചാവു​കടൽ ചുരു​ളി​നും എ.ഡി. 1,000-ത്തോട്‌ അടുത്ത്‌ എഴുത​പ്പെട്ട അലെപ്പോ കോഡ​ക്‌സി​നും ഇടയിൽ ഏകദേശം 1,000 വർഷത്തെ വിടവ്‌ ഉണ്ടായി​രു​ന്നു.” വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ത്തിൽ ആധുനിക സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ ‘തുറന്ന’ ഈ ചുരുൾ കാണി​ക്കു​ന്നത്‌, തോറാ​യു​ടെ (പഞ്ചഗ്ര​ന്ഥങ്ങൾ) പാഠം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ വിശ്വ​സ്‌ത​മാ​യി പരിര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പകർപ്പെ​ഴു​ത്തു​കാ​രു​ടെ തെറ്റു​ക​ളൊ​ന്നും കടന്നു​കൂ​ടി​യി​ട്ടി​ല്ലെ​ന്നും ആണ്‌.