വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  1 2023 | മാനസിക ആരോഗ്യം എങ്ങനെ നേടാം?

ലോക​മെ​ങ്ങു​മാ​യി ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ മാനസി​കാ​രോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളാൽ വലയു​ന്നത്‌. എല്ലാ വിദ്യാ​ഭ്യാ​സ-സാമ്പത്തിക തലങ്ങളി​ലുള്ള, ഏതു മതത്തി​ലും വംശത്തി​ലും പെട്ട ആളുക​ളെ​യും അതു ബാധി​ക്കു​ന്നു. എന്താണ്‌ മാനസി​ക​പ്ര​ശ്‌നങ്ങൾ? ആളുക​ളു​ടെ ജീവി​തത്തെ അത്‌ എങ്ങനെ​യാണ്‌ പിടി​ച്ചു​ല​യ്‌ക്കു​ന്നത്‌? അങ്ങനെ​യു​ള്ളവർ ചികിത്സ തേടേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​യും ബൈബിൾ അവരെ സഹായി​ക്കുന്ന വ്യത്യസ്‌ത വിധങ്ങ​ളെ​യും കുറിച്ച്‌ ഈ മാസിക വിശദീ​ക​രി​ക്കു​ന്നു.

 

മാനസി​കാ​രോ​ഗ്യം—ലോകം നേരി​ടുന്ന ഒരു പ്രതി​സന്ധി

ഏതു പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ള ആളുകളെ മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ബാധി​ക്കാം. മനസ്സിന്റെ ആരോ​ഗ്യ​ത്തിന്‌ ബൈബി​ളി​ലെ ഉപദേ​ശങ്ങൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്ന​തെന്നു കാണുക.

ദൈവം നിങ്ങൾക്കാ​യി കരുതു​ന്നു

നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും മറ്റാ​രെ​ക്കാ​ളും നന്നായി ദൈവ​മായ യഹോ​വ​യ്‌ക്കു മനസ്സി​ലാ​കു​മെന്ന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

1 | പ്രാർഥന—‘ഉത്‌ക​ണ്‌ഠകൾ ദൈവ​ത്തി​ന്റെ മേൽ ഇടുക’

ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തുന്ന ചിന്തക​ളും വിഷമ​ങ്ങ​ളും നിങ്ങൾക്കു ദൈവ​ത്തോട്‌ പറയാൻ കഴിയു​മോ? ഉത്‌ക​ണ്‌ഠ​ക​ളു​ള്ള​വരെ പ്രാർഥന എങ്ങനെ​യാ​ണു സഹായിക്കുന്നത്‌?

2 | ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം’

നമ്മുടെ ഉള്ളിലെ വൈകാ​രി​ക​വേ​ദ​നകൾ എന്നേക്കു​മാ​യി മാഞ്ഞു​പോ​കു​മെന്ന പ്രത്യാശ ബൈബിൾ തരുന്നു.

3 | ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടുക

നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളി​ലൂ​ടെ കടന്നു​പോയ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കു​മ്പോൾ നമുക്കു മാത്രമല്ല ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ ഉണ്ടായി​ട്ടു​ള്ളത്‌ എന്നു മനസ്സി​ലാ​കും.

4 | ബൈബിൾ സഹായ​ക​മായ ഉപദേ​ശങ്ങൾ തരുന്നു

ബൈബിൾവാ​ക്യ​ങ്ങൾ ധ്യാനി​ക്കു​ന്ന​തും ന്യായ​മായ ലക്ഷ്യങ്ങൾ വെക്കു​ന്ന​തും മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ നേരി​ടാൻ സഹായി​ക്കും.

മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ എങ്ങനെ സഹായി​ക്കാം?

മാനസി​കാ​രോ​ഗ്യ പ്രശ്‌ന​മുള്ള ഒരു സുഹൃ​ത്തിന്‌ നമ്മൾ കൊടു​ക്കുന്ന പിന്തുണ വലി​യൊ​രു സഹായ​മാ​യി​രി​ക്കും.