വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഓൺ​ലൈൻ ഫോട്ടോ ഷെയറിം​ഗി​നെ​ക്കു​റിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?

ഓൺ​ലൈൻ ഫോട്ടോ ഷെയറിം​ഗി​നെ​ക്കു​റിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?

 നിങ്ങൾ ഒരു അടി​പൊ​ളി അവധി​ക്കാ​ലം ആഘോ​ഷി​ക്കു​ക​യാണ്‌. നിങ്ങളു​ടെ കൂട്ടു​കാ​രോട്‌ അതെക്കു​റിച്ച്‌ എല്ലാം പറയണ​മെ​ന്നുണ്ട്‌. പക്ഷെ, എങ്ങനെ? നിങ്ങൾ

  1.   ഓരോ​രു​ത്തർക്കും പോസ്റ്റ്‌ കാർഡ്‌ അയയ്‌ക്കു​മോ?

  2.   എല്ലാ കൂട്ടു​കാർക്കും ഇമെയിൽ അയയ്‌ക്കു​മോ?

  3.   ഓൺ​ലൈ​നിൽ ഫോ​ട്ടോസ്‌ പോസ്റ്റ്‌ ചെയ്യു​മോ?

 നിങ്ങളു​ടെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​ടെ കാലത്ത്‌ ആദ്യത്തെ വഴി മാത്രമേ ഉണ്ടായി​രു​ന്നി​രി​ക്കു​ക​യു​ള്ളൂ.

 അച്ഛനമ്മ​മാ​രു​ടെ കാലത്ത്‌ ഇമെയി​ലു​കൾ ഉണ്ടായി​രു​ന്നി​രി​ക്കാം.

 ഇന്ന്‌, ഫോ​ട്ടോസ്‌ ഓൺ​ലൈ​നിൽ പോസ്റ്റ്‌ ചെയ്യാൻ അനുവാ​ദ​മു​ള്ള ചെറു​പ്പ​ക്കാർ ആ വഴി തിര​ഞ്ഞെ​ടു​ത്തേ​ക്കാം. നിങ്ങളോ? നിങ്ങൾ അതാണ്‌ തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ, ചതിക്കു​ഴി​കൾ ഒഴിവാ​ക്കാൻ ഈ ലേഖനം സഹായി​ക്കും.

 എന്താണ്‌ പ്രയോ​ജ​ന​ങ്ങൾ?

 കാര്യം പെട്ടെന്നു നടക്കും. “ഒരു നല്ല ടൂറിനു ശേഷമോ കൂട്ടു​കാ​രു​മാ​യി അടിച്ചു​പൊ​ളി​ച്ചു കഴിയു​മ്പോ​ഴോ അതിന്റെ ചൂടാ​റു​ന്ന​തി​നു മുമ്പു​ത​ന്നെ ആ ഫോ​ട്ടോസ്‌ എനിക്കു ഷെയർ ചെയ്യാൻ പറ്റും.”—മെലാനി.

 അത്‌ എളുപ്പ​മാണ്‌. “ഒരു ഇമെയിൽ തുറന്നു കൂട്ടു​കാ​രെ​ക്കു​റിച്ച്‌ അറിയു​ന്ന​തി​ലും വളരെ എളുപ്പ​മാണ്‌ അവർ അപ്പപ്പോൾ ഇടുന്ന ഫോ​ട്ടോ​കൾ കാണാൻ.”—ജോർഡാൻ.

 കൂട്ടു​കാ​രോ​ടൊ​പ്പം ആയിരി​ക്കാം. “എന്റെ ചില കൂട്ടു​കാ​രും ബന്ധുക്ക​ളും വളരെ ദൂരെ​യാ​ണു താമസി​ക്കു​ന്നത്‌. അവർ കൂടെ​ക്കൂ​ടെ ഇടുന്ന ഫോ​ട്ടോ​കൾ കാണു​മ്പോൾ, എല്ലാ ദിവസ​വും അവരെ കാണു​ന്ന​തു​പോ​ലെ​യാണ്‌ എനിക്കു തോന്നു​ന്നത്‌.”—കാരെൻ.

 എന്താണ്‌ അപകടങ്ങൾ?

 നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ അപകട​ത്തി​ലാ​ക്കി​യേ​ക്കാം. നിങ്ങളു​ടെ ക്യാമ​റ​യിൽ ജിയോ​ടാ​ഗിംഗ്‌ (geotagging) ഉണ്ടെങ്കിൽ, നിങ്ങൾ ഇടുന്ന ഫോ​ട്ടോ​കൾ നിങ്ങൾ ഉദ്ദേശി​ക്കു​ന്ന​തി​ലും അധികം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​യേ​ക്കാം. “ഇതു​പോ​ലെ ടാഗിംഗ്‌ ഉള്ള അഥവാ കൃത്യ​മാ​യ സ്ഥലവി​വ​ര​ങ്ങ​ളോ​ടു (geolocation) കൂടിയ ഫോ​ട്ടോ​ക​ളോ വീഡി​യോ​ക​ളോ നമ്മൾ ഇന്റർനെ​റ്റിൽ പോസ്റ്റ്‌ ചെയ്യുന്നു എന്നിരി​ക്ക​ട്ടെ. ഓർക്കുക, എവി​ടെ​നി​ന്നു വേണ​മെ​ങ്കി​ലും ദുരു​ദ്ദേ​ശ്യ​മു​ള്ള ആളുകൾക്ക്‌ അവരുടെ കൈയി​ലു​ള്ള ചില വിദഗ്‌ധ ട്രാക്കിംഗ്‌ സോഫ്‌റ്റ്‌വെ​യർ ഉപയോ​ഗിച്ച്‌ നമ്മുടെ കൃത്യ​സ്ഥ​ലം കണ്ടുപി​ടി​ക്കാൻ കഴിയും“ എന്നു ഡിജിറ്റൽ ട്രെൻഡ്‌സ്‌ എന്ന വെബ്‌​സൈറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു.

 അതെ, ചില കള്ളന്മാർ നിങ്ങൾ എവി​ടെ​യാണ്‌ ഉള്ളത്‌ എന്നതി​നെ​ക്കാൾ നിങ്ങൾ എവിടെ അല്ല എന്നതിൽ തത്‌പ​ര​രാണ്‌. വീട്ടിൽ ആരുമി​ല്ലാ​ത്ത​പ്പോൾ 18 വീടു​ക​ളിൽ മൂന്നു കള്ളന്മാർ കയറി എന്നു ഡിജിറ്റൽ ട്രെൻഡ്‌സ്‌ റിപ്പോർട്ടു ചെയ്‌തു. ആരും വീട്ടിൽ ഉണ്ടാകി​ല്ലെന്ന്‌ ഈ കള്ളന്മാർ എങ്ങനെ​യാണ്‌ അറിഞ്ഞത്‌? അവർ ഇന്റർനെറ്റ്‌ ഉപയോ​ഗിച്ച്‌ വീട്ടിൽ താമസി​ക്കു​ന്ന ആളുക​ളു​ടെ നീക്കങ്ങൾ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇതിനെ സൈബർകേ​സിംഗ്‌ (cybercasing) എന്നു വിളി​ക്കു​ന്നു. 1,00,000 യു.എസ്‌ ഡോളർ വിലവ​രു​ന്ന സാധന​ങ്ങ​ളു​മാ​യി ഈ കള്ളന്മാർ കടന്നു​ക​ള​ഞ്ഞു.

  വളരെ മോശ​മാ​യ കാര്യങ്ങൾ നിങ്ങളു​ടെ കണ്ണിൽപ്പെ​ട്ടേ​ക്കാം. എന്തും പോസ്റ്റു ചെയ്യു​ന്ന​തിൽ ഒരു മടിയും ഇല്ലാത്ത​വ​രാണ്‌ ചില ആളുകൾ. സാറ എന്ന ചെറു​പ്പ​ക്കാ​രി പറയു​ന്നത്‌ ഇതാണ്‌: “നിങ്ങൾക്ക്‌ അറിയി​ല്ലാ​ത്ത ആളുക​ളു​ടെ അക്കൗണ്ടു​കൾ പരതു​മ്പോ​ഴാണ്‌ നിങ്ങൾ കുഴപ്പ​ത്തി​ലാ​കു​ന്നത്‌. പരിച​യ​മി​ല്ലാ​ത്ത ഒരു നഗരത്തി​ലൂ​ടെ ഒരു മാപ്പ്‌ ഇല്ലാതെ നടക്കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. നിങ്ങൾ ഒരിക്ക​ലും ആഗ്രഹി​ക്കാ​ത്ത ഒരിടത്ത്‌ നിങ്ങൾ എത്തി​പ്പെ​ട്ടേ​ക്കാം.”

 നിങ്ങളു​ടെ സമയം എളുപ്പ​ത്തിൽ ചോർന്നു പോ​യേ​ക്കാം. “പുതി​യ​പു​തി​യ പോസ്റ്റു​കൾ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ലും വരുന്ന എല്ലാ കമന്റുകൾ വായി​ക്കു​ന്ന​തി​ലും മുഴു​കി​പ്പോ​കു​ക എളുപ്പ​മാണ്‌,” എന്ന്‌ യോലാൻഡ എന്നു പേരുള്ള ഒരു യുവതി പറയുന്നു. “ഓരോ മിനി​റ്റും കഴിയു​മ്പോൾ ഫോണിൽ പുതു​താ​യി എന്തെങ്കി​ലും വന്നോ എന്ന്‌ നോക്കുന്ന അളവോ​ളം നിങ്ങൾ എത്തി​യേ​ക്കാം.”

ഫോട്ടോ ഷെയറിംഗ്‌ അക്കൗണ്ട്‌ ഉണ്ടെങ്കിൽ, അത്‌ ഉപയോ​ഗി​ക്കു​ന്ന കാര്യ​ത്തിൽ നിങ്ങൾക്ക്‌ നല്ല ആത്മനി​യ​ന്ത്ര​ണം വേണം

 സമാന്ത എന്ന ചെറു​പ്പ​ക്കാ​രി പറയു​ന്നത്‌ ഇങ്ങനെ: “ഈ സൈറ്റു​ക​ളിൽ ചെലവ​ഴി​ക്കു​ന്ന സമയം ഞാൻ നിയ​ന്ത്രി​ക്ക​ണം. ഒരു ഫോട്ടോ ഷെയറിംഗ്‌ അക്കൗണ്ട്‌ ഉണ്ടായി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കു​ന്ന കാര്യ​ത്തിൽ നിങ്ങൾക്ക്‌ നല്ല ആത്മനി​യ​ന്ത്ര​ണം വേണം.”

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌?

  •   മോശ​വും ദോഷ​ക​ര​വും ആയ കാര്യങ്ങൾ ഒഴിവാ​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. ബൈബിൾ പറയുന്നു: “വില​കെ​ട്ട​തൊ​ന്നും ഞാൻ എന്റെ കൺമു​ന്നിൽ വെക്കില്ല.”—സങ്കീർത്ത​നം 101:3.

     “എന്റെ കൂട്ടു​കാ​രു​ടെ പോസ്റ്റു​കൾ ഞാൻ എപ്പോ​ഴും നോക്കാ​റുണ്ട്‌. എന്നാൽ അതിൽ എന്തെങ്കി​ലും മോശ​മാ​യ കാര്യങ്ങൾ കണ്ടാൽപ്പി​ന്നെ ഞാൻ അവരു​മാ​യു​ള്ള കൂട്ടു​കെട്ട്‌ അവസാ​നി​പ്പി​ക്കും (unfollow).”—സ്റ്റീവൻ.

  •   നിങ്ങൾ വെച്ചി​രി​ക്കു​ന്ന നിലവാ​ര​ങ്ങൾ പ്രിയ​പ്പെ​ടാ​ത്ത​വ​രു​മാ​യി കൂട്ടു​കൂ​ടാ​തി​രി​ക്കുക. കാരണം നിങ്ങൾക്കു​ള്ള സദാചാ​ര​ബോ​ധം അത്‌ ഇല്ലാതാ​ക്കി​യേ​ക്കാം. ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. ചീത്ത കൂട്ടു​കെ​ട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു.”—1 കൊരി​ന്ത്യർ 15:33, അടിക്കു​റിപ്പ്‌.

     “പലരും കണ്ടു രസിക്കു​ന്നു എന്നതു​കൊ​ണ്ടു മാത്രം നിങ്ങളും കാണേ​ണ്ട​തി​ല്ല. അതിനു​പു​റ​കെ പോയാൽ പലപ്പോ​ഴും നിങ്ങൾ അശ്ലീലം, നഗ്നത, മതത്തെ നിന്ദി​ക്കു​ന്ന കാര്യങ്ങൾ എന്നിവ കാണാൻ ഇടയാ​യേ​ക്കാം.”ജെസിക്ക.

  •   നിങ്ങൾ ഇന്റർനെ​റ്റിൽ എത്ര സമയം ചെലവി​ടും എന്നും എത്ര കൂടെ​ക്കൂ​ടെ പുതി​യ​പു​തി​യ ഫോ​ട്ടോ​കൾ ഇടും എന്നുള്ള കാര്യ​ങ്ങ​ളിൽ പരിധി വെക്കുക. “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെ​ന്നു പ്രത്യേ​കം ശ്രദ്ധി​ക്കു​ക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കു​ക.”—എഫെസ്യർ 5:15, 16.

     “ഒരുപാട്‌ ഫോ​ട്ടോ​കൾ പോസ്റ്റു ചെയ്യു​ന്ന​വ​രെ ലിസ്റ്റിൽനിന്ന്‌ ഞാൻ ഒഴിവാ​ക്കു​ന്നു (unfollow). ഉദാഹ​ര​ണ​ത്തിന്‌, ചിലർ ബീച്ചിൽ പോയി ഒരേ സ്ഥലത്തു​നിന്ന്‌ വ്യത്യ​സ്‌ത പോസു​ക​ളിൽ എടുത്ത 20 ഫോ​ട്ടോ​കൾവ​രെ പോസ്റ്റ്‌ ചെയ്യാ​റുണ്ട്‌. സത്യം. ആ ഫോ​ട്ടോ​കൾ എല്ലാം നോക്കി വരു​മ്പോൾ ഒരുപാട്‌ സമയ​മെ​ടു​ക്കും!”—റിബെക്ക.

  •   നിങ്ങൾ പോസ്റ്റു ചെയ്യുന്ന ഫോ​ട്ടോ​ക​ളിൽ നിങ്ങൾ മാത്ര​മാ​യി​രി​ക്ക​രുത്‌ നിറഞ്ഞു​നിൽക്കേ​ണ്ടത്‌. ബൈബിൾ എഴുത്തു​കാ​ര​നാ​യ പൗലോസ്‌ എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌.” (റോമർ 12:3) നിങ്ങ​ളെ​യും നിങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളെ​യും കണ്ട്‌ കൂട്ടു​കാർ മതിമ​റ​ന്നി​രി​ക്കു​ക​യാണ്‌ എന്നൊ​ന്നും തെറ്റി​ദ്ധ​രി​ക്ക​രുത്‌.

     “ചിലരുണ്ട്‌, അന്തമി​ല്ലാ​തെ സെൽഫി​കൾ പോസ്റ്റ്‌ ചെയ്യും. കൂട്ടു​കാർ കാണാൻ എങ്ങനെ​യി​രി​ക്കും എന്ന്‌ എനിക്ക്‌ നന്നായി അറിയാം. അതിന്‌ ഇനി പ്രത്യേ​കിച്ച്‌ സെൽഫി ഇട്ട്‌ ഓർമി​പ്പി​ക്കേണ്ട കാര്യ​മൊ​ന്നു​മി​ല്ല.”—അലിസൺ.