വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബ​ന്ധം ആണോ?

അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബ​ന്ധം ആണോ?

 യു.എസ്‌. സെന്റേ​ഴ്‌സ്‌ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവെൻഷന്റെ അഭിമുഖത്തിൽ പങ്കെടുത്ത 15-19 വയസ്സുകാരിൽ ഏതാണ്ടു പകുതി​പ്പേ​രും അധരസംഭോഗത്തിൽ ഏർപ്പെട്ടിരുന്നവരാണെന്ന്‌ റിപ്പോർട്ട്‌ ചെയ്യുന്നു. അധരസം​ഭോ​ഗം ഇക്കാലത്തെ നിശാ​ചും​ബ​നം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രി ഷാർലെൻ ഏയ്‌സം ഇങ്ങനെ​യാണ്‌ അഭി​പ്രാ​യ​പ്പെ​ട്ടത്‌: “കൗമാ​ര​ക്കാ​രോട്‌ അധരസം​ഭോ​ഗ​ത്തെ​ക്കു​റിച്ച്‌ ചോദിച്ചാൽ ‘ഓ അതൊക്കെ എന്ത്‌?’ എന്ന ഭാവമാണ്‌ അവർക്ക്‌. അതിനെ ലൈം​ഗി​ക​ബ​ന്ധ​മാ​യിട്ട്‌ അവർ വീക്ഷി​ക്കു​ന്ന​തേ​യി​ല്ല!”

 നിങ്ങൾക്കു തോന്നു​ന്നത്‌ എന്താണ്‌?

 താഴെ​പ്പ​റ​യു​ന്ന ചോദ്യങ്ങൾക്ക്‌ ഉവ്വ്‌ അല്ലെങ്കിൽ ഇല്ല എന്ന ഉത്തരം നൽകുക.

  1.   അധരസം​ഭോ​ഗ​ത്തി​ലൂ​ടെ ഒരു പെൺകുട്ടി ഗർഭിണിയാകുമോ?

    1.   ഉവ്വ്‌

    2.   ഇല്ല

  2.   അധരസം​ഭോ​ഗം ചെയ്യു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌നം ഉണ്ടാകു​മോ?

    1.   ഉവ്വ്‌

    2.   ഇല്ല

  3.   അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബ​ന്ധം ആണോ?

    1.   അതെ

    2.   അല്ല

 അതിലെ വസ്‌തുതകൾ എന്താണ്‌?

 നിങ്ങളു​ടെ ഉത്തരം പിൻവരുന്നവയുമായി താരത​മ്യം ചെയ്യുക.

  1.   അധരസം​ഭോ​ഗ​ത്തി​ലൂ​ടെ ഒരു പെൺകുട്ടി ഗർഭിണിയാകുമോ?

     ഉത്തരം: ഇല്ല. അധരസം​ഭോ​ഗം​കൊണ്ട്‌ ഒരു കുഴപ്പ​വും ഇല്ലെന്ന തെറ്റായ നിഗമനത്തിൽ മിക്കവ​രും എത്താനുള്ള ഒരു കാരണം ഇതാണ്‌.

  2.   അധരസം​ഭോ​ഗം ചെയ്യു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌നം ഉണ്ടാകു​മോ?

     ഉത്തരം: ഉവ്വ്‌. അധരസംഭോഗത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിക്ക്‌ കരൾ വീക്കമോ ലൈംഗികാവയവങ്ങളിൽ വീക്കം അല്ലെങ്കിൽ മുഴ, ഗൊ​ണോ​റി​യ, ഹെർപെസ്‌, എച്ച്‌.ഐ.വി, സിഫി​ലിസ്‌ തുടങ്ങിയ ലൈം​ഗി​ക​രോ​ഗ​ങ്ങ​ളോ ഉണ്ടാ​യേ​ക്കാം.

  3.   അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബ​ന്ധം ആണോ?

     ഉത്തരം: അതെ. മറ്റൊരു വ്യക്തി​യു​ടെ ജനനേ​ന്ദ്രി​യം ഉൾപ്പെടുത്തിയുള്ള ഏതൊരു പ്രവർത്തനവും ലൈം​ഗി​ക​ബ​ന്ധം ആണ്‌. അതായത്‌ പരസ്‌പ​ര​മു​ള്ള സംഭോ​ഗം, അധരസം​ഭോ​ഗം (നാവു​കൊ​ണ്ടോ വായ ഉപയോ​ഗി​ച്ചോ മറ്റൊ​രാ​ളു​ടെ ജനനേ​ന്ദ്രി​യ​ത്തെ ഉത്തേജി​പ്പി​ക്കു​ന്നത്‌), ഗുദസം​ഭോ​ഗം, മറ്റൊരാൾക്ക്‌ ‘സ്വയം​ഭോ​ഗം’ ചെയ്‌തു കൊടുക്കൽ ഇവയെ​ല്ലാം അതിൽ ഉൾപ്പെടും.

 അതു ഗൗരവ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 അധരസം​ഭോ​ഗം എന്ന വിഷയ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന ചില ബൈബിൾഭാഗങ്ങൾ നോക്കാം.

 ബൈബിൾ പറയു​ന്നത്‌: ‘നിങ്ങൾ ലൈം​ഗി​ക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രി​ക്ക​ണ​മെ​ന്ന​താണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം’—1 തെസ്സലോനിക്യർ 4:3.

 “ലൈം​ഗി​ക അധാർമി​കത” എന്നോ ‘ലൈംഗികപാപങ്ങൾ’ എന്നോ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദത്തിന്‌, വിവാ​ഹ​ത്തി​നു പുറ​മേ​യു​ള്ള എല്ലാ തരം ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളെ​യും അർഥമാ​ക്കാ​നാ​കും. അതായത്‌ പരസ്‌പ​ര​മു​ള്ള സംഭോ​ഗം, അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം, മറ്റൊരാൾക്ക്‌ ‘സ്വയം​ഭോ​ഗം’ ചെയ്‌തു കൊടുക്കൽ തുടങ്ങി​യവ. ലൈംഗികപാപത്തിൽ ഉൾപ്പെടുന്ന ഒരു വ്യക്തി ഗുരു​ത​ര​മാ​യ പരിണതഫലങ്ങൾ കൊ​യ്യേ​ണ്ടി​വ​രും. അതിൽ ഏറ്റവും വലിയ ദുരന്തം ദൈവ​വു​മാ​യു​ള്ള സൗഹൃദം അപകട​ത്തി​ലാ​ക്കു​ന്നു എന്നതാണ്‌.—1 പത്രോസ്‌ 3:12.

 ബൈബിൾ പറയു​ന്നത്‌: “അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​യാൾ സ്വന്തശ​രീ​ര​ത്തിന്‌ എതിരെ പാപം ചെയ്യുന്നു.”—1 കൊരി​ന്ത്യർ 6:18.

 അധരസം​ഭോ​ഗ​ത്തിന്‌ ശാരീ​രി​ക​മാ​യും ആത്മീയ​മാ​യും ഹാനി​വ​രു​ത്തു​ന്ന അനന്തരഫലങ്ങൾ ഉണ്ടാക്കാ​നും വൈകാ​രി​ക​മാ​യി തളർത്താനും കഴിയും. നിങ്ങളു​ടെ കുട്ടി​ക​ളോട്‌ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “തന്നെ ദുരു​പ​യോ​ഗം ചെയ്‌തെന്ന ചിന്ത, പിന്നീ​ടു​ണ്ടാ​കു​ന്ന കുറ്റ​ബോ​ധം, വില​കെ​ട്ട​വ​നാ​ണെന്ന തോന്നൽ തുടങ്ങിയ വികാ​ര​ങ്ങൾ ജനനേ​ന്ദ്രി​യം ഉപയോ​ഗി​ച്ചു​ള്ള സംഭോ​ഗ​ത്തോ​ടു ബന്ധപ്പെട്ട്‌ മാത്രം ഉണ്ടാകുന്ന വികാ​ര​ങ്ങ​ളല്ല. ഇത്തരം മോശ​മാ​യ വികാരങ്ങൾ തെറ്റായി ഏർപ്പെടുന്ന എല്ലാത്തരം ലൈംഗികബന്ധങ്ങളിൽനിന്നും ഉണ്ടാകും. ഏതുത​ര​ത്തി​ലു​ള്ള ലൈം​ഗി​ക​ബ​ന്ധ​വും ലൈം​ഗി​കത തന്നെയാണ്‌.”

 ബൈബിൾ പറയു​ന്നത്‌: “നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.”—യശയ്യ 48:17.

 ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ദൈവനിയമങ്ങൾ നിങ്ങൾക്കു പ്രയോ​ജ​നം ചെയ്യു​ന്ന​വ​യാ​ണെ​ന്നാ​ണോ അതോ അവ നിങ്ങൾക്കു കൂച്ചു​വി​ലങ്ങ്‌ ഇടുന്ന​താ​യാ​ണോ നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ സഹായി​ക്കു​ന്ന​തിന്‌ തിരക്കു​പി​ടി​ച്ച ഒരു ഹൈ​വേ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. ഹൈവേയിൽ വേഗതാ​നി​യ​ന്ത്രണ ബോർഡുകൾ, ട്രാഫിക്‌ സിഗ്നലുകൾ, നിറു​ത്തു​ന്ന​തി​നു​ള്ള അടയാളങ്ങൾ തുടങ്ങി​യവ ഉണ്ട്‌. ഈ സിഗ്നലു​ക​ളും അടയാ​ള​ങ്ങ​ളും ഒക്കെ കൂച്ചു​വി​ല​ങ്ങു​ക​ളാ​യി​ട്ടാ​ണോ അതോ സംരക്ഷ​ണ​മാ​യി​ട്ടാ​ണോ നിങ്ങൾക്കു തോന്നു​ന്നത്‌? നിങ്ങളും മറ്റു ഡ്രൈവർമാരും അവ അവഗണിച്ചാൽ എന്തായി​രി​ക്കും സംഭവി​ക്കു​ക?

ഗതാഗത നിയമങ്ങൾ സ്വാത​ന്ത്ര്യം പരിമി​ത​പ്പെ​ടു​ത്തും. എന്നാൽ അവ സംരക്ഷ​ണ​മാണ്‌. അതു​പോ​ലെ ദൈവ​ത്തി​ന്റെ നിയമങ്ങൾ നിയന്ത്രണങ്ങൾ വെക്കു​ന്നെ​ങ്കി​ലും അവ നിങ്ങളെ സംരക്ഷി​ക്കും

 ഇതു​പോ​ലെ തന്നെയാ​ണു ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും. അത്‌ അവഗണിച്ചാൽ, തീർച്ചയായും നിങ്ങൾ വിതയ്‌ക്കു​ന്ന​തു​ത​ന്നെ കൊയ്യും. (ഗലാത്യർ 6:7) “വിശ്വാ​സ​ങ്ങ​ളും മൂല്യ​ങ്ങ​ളും തള്ളിക്ക​ള​ഞ്ഞിട്ട്‌ ശരിയാ​ണെ​ന്നു തോന്നു​ന്നി​ല്ലാ​ത്ത കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങളു​ടെ ആത്മാഭി​മാ​നം ക്ഷയിച്ചു പോകും” എന്ന്‌ ഒരു പുസ്‌ത​കം (Sex Smart) പറയുന്നു. അതിനു​പ​ക​രം, ദൈവ​ത്തി​ന്റെ നിലവാരങ്ങൾ അനുസ​രിച്ച്‌ ജീവിക്കുകയാണെങ്കിൽ, ശരിയായ സ്വഭാ​വ​ശു​ദ്ധി​യാ​യി​രി​ക്കും നിങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌. അതിലും പ്രധാ​ന​മാ​യി, നിങ്ങൾക്ക്‌ ഒരു ശുദ്ധമ​നഃ​സാ​ക്ഷി കാത്തു​സൂ​ക്ഷി​ക്കാ​നു​മാ​കും.—1 പത്രോസ്‌ 3:16.